Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി- പകൽ വ്യത്യാസമില്ലാതെ കോവിഡ് രോഗികൾക്കായി വാഹനമോടിച്ച് മലയാളി ചെറുപ്പക്കാരൻ; കോവിഡ് കാലത്തെ തിളങ്ങുന്ന നക്ഷത്രമായി നിസാമുദ്ദീൻ; കാരുണ്യ മനസിന് നിറഞ്ഞ കയ്യടി നൽകി ബഹ്‌റൈൻ

രാത്രി- പകൽ വ്യത്യാസമില്ലാതെ കോവിഡ് രോഗികൾക്കായി വാഹനമോടിച്ച് മലയാളി ചെറുപ്പക്കാരൻ; കോവിഡ് കാലത്തെ തിളങ്ങുന്ന നക്ഷത്രമായി നിസാമുദ്ദീൻ; കാരുണ്യ മനസിന് നിറഞ്ഞ കയ്യടി നൽകി ബഹ്‌റൈൻ

സ്വന്തം ലേഖകൻ

മനാമ: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അധികമാരും ഏറ്റെടുക്കാത്ത മേഖലയിൽ തിളങ്ങി മലയാളി ചെറുപ്പക്കാരൻ. രോഗം സംശയിക്കുന്ന ആളുകളെ പരിശോധനയ്ക്കായി ആളുകളെ കൊണ്ടു പോവുകയെന്ന ദൗത്യമാണ് നിസാമുദ്ദീൻ എന്ന ഈ ചെറുപ്പക്കാരൻ ഏറ്റെടുത്തിരിക്കുന്നത്. രാത്രി പകൽ വ്യത്യാസമില്ലാതെ വിളിച്ചാൽ ഓടിയെത്തുന്ന ഈ ചെറുപ്പക്കാരൻ നിരവധി പേർക്കാണ് ഇതിനോടകം തന്നെ ആശ്വാസമായത്.

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ വാഹനത്തിന്റെ ഡ്രൈവറാണ് നിസാമുദ്ദീൻ. ഒരു വീട്ടിലോ ലേബർ ക്യാമ്പിലോ ഫ്‌ളാറ്റിലോ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ മറ്റുള്ളവർക്കും ആശങ്കയായിരിക്കും. പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചാലാണ് ഇവർക്ക് സമാധാനമാവുക. എന്നാൽ, പരിശോധനക്കുപോകാൻ വാഹന സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന നിരവധി പേരുണ്ട്. ഇവരുടെ പ്രയാസം മനസ്സിലാക്കിയാണ് ബി.കെ.എസ്.എഫ് സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തിയത്.

കാസർകോട് വിദ്യാനഗർ കോപ്പ സ്വദേശിയായ നിസാമുദ്ദീൻ രണ്ട് മാസമായി സേവനരംഗത്തുണ്ടെന്ന് ബി.കെ.എസ്.എഫ് കൺവീനർ ബഷീർ അമ്പലായി പറഞ്ഞു. എല്ലാദിവസവും ആളുകളെ പരിശോധനക്ക് കൊണ്ടുപോകാനുണ്ടാകും. ചില ദിവസങ്ങളിൽ 10 പേർ വരെയുണ്ടാകും. ആരോഗ്യമന്ത്രാലയത്തിന്റെ 444 എന്ന കാൾ സെന്റർ നമ്പറിൽ വിളിച്ച് അപ്പോയിന്മെന്റ് എടുക്കുന്നവരെയാണ് പരിശോധനക്ക് കൊണ്ടുപോകുന്നത്. ഏതുസമയത്ത് അപ്പോയിന്മെന്റ് ലഭിച്ചാലും കൊണ്ടുപോകാൻ നിസാമുദ്ദീൻ റെഡിയാണ്.

ഒരു വർഷം മുമ്പ് ബഹ്‌റൈനിൽ എത്തിയ അദ്ദേഹം ആകസ്മികമായി ലഭിച്ച ഈ അവസരം പൂർണമനസ്സോടെ ഏറ്റെടുക്കുകയാണ്. മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെ എല്ലാ മുൻകരുതലുകളും പാലിച്ചാണ് ഇദ്ദേഹം ജോലിചെയ്യുന്നത്. ഡ്രൈവറുടെ കാബിൻ പ്രത്യേകമായി വേർതിരിച്ച് സുരക്ഷിതമാക്കിയിട്ടുമുണ്ട്. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്താണ് ബി.കെ.എസ്.എഫിന് ഈ വാഹനം വിട്ടുനൽകിയത്. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ രക്ഷാധികാരിയായ കെ.എച്ച്.കെ ഹീറോസ് ഫൗണ്ടേഷൻ മുഖേനയാണ് വാഹനം ഓടിക്കുന്നതിനുള്ള അനുമതി ലഭ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP