Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെങ്കിൽ അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി കേന്ദ്ര സർക്കാർ; സംഭരണ കേന്ദ്രങ്ങളിൽ നിന്ന് സേന ആയുധനീക്കം ആരംഭിച്ചതായി റിപ്പോർട്ട്; ഏകോപന ചുമതല സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും; രക്തസാക്ഷികളുടെ ധീരതയും ജീവത്യാഗവും രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്ന് പ്രതിരോധമന്ത്രി; സർവ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി; കരുതലോടെ ചൈനയ്‌ക്കെതിരെ ഇന്ത്യൻ നീക്കങ്ങൾ

അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെങ്കിൽ അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി കേന്ദ്ര സർക്കാർ; സംഭരണ കേന്ദ്രങ്ങളിൽ നിന്ന് സേന ആയുധനീക്കം ആരംഭിച്ചതായി റിപ്പോർട്ട്; ഏകോപന ചുമതല സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും; രക്തസാക്ഷികളുടെ ധീരതയും ജീവത്യാഗവും രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്ന് പ്രതിരോധമന്ത്രി; സർവ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി; കരുതലോടെ ചൈനയ്‌ക്കെതിരെ ഇന്ത്യൻ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ഗാൽവാൻ താഴവരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ട്വീറ്റ്. അതിനിടെ ഇന്ത്യ- ചൈന അതിർത്തി സംഘർത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷന്മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യചൈന സംഘർഷമുണ്ടായത്. ഒരു കേണൽ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. വിജയവാഡ സ്വദേശിയ കേണൽ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ എ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻസൈനികർ കൊല്ലപ്പെട്ടതിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ദുഃഖം രേഖപ്പെടുത്തി സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്നാഥ് പറഞ്ഞു. ട്വിറ്റിറിലൂടെയായിരുന്നു രാജ്നാഥിന്റെ പ്രതികരണം.

ഗാൽവാനിൽ സൈനികർ ധീരതയും പോരാട്ടവീര്യവും പ്രകടിപ്പിച്ചു. അവരുടെ ധീരതയും ജീവത്യാഗവും രാജ്യം ഒരിക്കലും വിസ്മരിക്കില്ല. അവർ അസാധാരണ ധൈര്യമാണ് പ്രകടിപ്പിച്ചത്. അവരുടെ കുടുംബത്തോടൊപ്പമാണ് താനും. പ്രതിസന്ധിയുടെ ഈ മണിക്കൂറുകളിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. സൈനികരുടെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നു. എന്നാൽ അവരുടെ വിയോഗം അതീവ ദുഃഖകരവും വേദനാജനകവുമാണ്-രാജ്നാഥ് സിങ് കുറിച്ചു.

തിങ്കളാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യൂ വരിച്ചത്. 17 പേർക്ക് പരിക്കേറ്റു. ഇതിൽ നാലു സൈനികരുടെ നില ഗുരുതരമാണ്. ചൈനയുടെ ഭാഗത്ത് 43 സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. 1967നു ശേഷം ഇതാദ്യമായാണ് അതിർത്തിയിൽ ജീവനെടുക്കുന്ന സംഘർഷമുണ്ടാകുന്നത്. ഇതേതുടർന്ന് ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തി ജില്ലകൾ അതീവ ജാഗ്രതയിലാണ്.

സംഭവത്തിൽ പ്രധാമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ വിമർശനമുന്നയിക്കുന്നതിനിടെയാണ് സർവ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് യോഗം വിളിക്കുന്നത്. ചൈനീസ് അതിർത്തിയിലെ സാഹചര്യം വിശദമായി നേതാക്കളെ പ്രധാനമന്ത്രി അറിയിക്കും. ഇന്ത്യ-ചൈന അതിർത്തിയിൽ ആയുധവിന്യാസം നടത്താൻ സൈന്യത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംഭരണ കേന്ദ്രങ്ങളിൽ നിന്ന് സേന ആയുധനീക്കം ആരംഭിച്ചു. അതിർത്തിയിൽ ഇന്ത്യ സന്നാഹങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനാണ് കേന്ദ്രം ഏകോപന ചുമതല നൽകിയിരിക്കുന്നത്.

അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെങ്കിൽ അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം സംഘർഷത്തിൽ പരിക്കേറ്റ നാല് സൈനികരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉന്നത സൈനിക മേധാവിമാരുമായി ചർച്ച നടത്തുമെന്നാണ് സൂചന. ചൈനയുടെ കമാൻഡിങ് ഓഫീസർ സംഘർഷത്തിൽ കൊല്ലപ്പെട്ട വിവരം അൽപ്പം മുമ്പാണ് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP