Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലേക്കുള്ള വന്ദേ ഭാരത് ഫ്‌ളൈറ്റുകൾ റദ്ദാക്കുമെന്ന് കേന്ദ്രം; കോവിഡ് ടെസ്റ്റ് വിമാനയാത്രയ്ക്ക് ഏർപ്പെടുത്തുക അപ്രായോഗികമെന്ന വിദേശകാര്യ മന്ത്രാലയം; എംബിസികളുമായി ചർച്ച നടന്നുവെന്നും വിശദീകരണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ പിണറായി സർക്കാർ കടുംപിടിത്തം തുടർന്നാൽ വിദേശത്തുള്ള മലയാളിക്ക് കേരളത്തിലേക്ക് പറന്നിറങ്ങാൻ കഴിയില്ല; ട്രൂനാറ്റ് റാപ്പിഡ് പരിശോധനയെന്ന നിർദ്ദേശത്തിനും കേന്ദ്ര എതിര്; വെട്ടിലായി വിദേശത്ത് കുടുങ്ങിയ മലയാളികൾ

കേരളത്തിലേക്കുള്ള വന്ദേ ഭാരത് ഫ്‌ളൈറ്റുകൾ റദ്ദാക്കുമെന്ന് കേന്ദ്രം; കോവിഡ് ടെസ്റ്റ് വിമാനയാത്രയ്ക്ക് ഏർപ്പെടുത്തുക അപ്രായോഗികമെന്ന വിദേശകാര്യ മന്ത്രാലയം; എംബിസികളുമായി ചർച്ച നടന്നുവെന്നും വിശദീകരണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ പിണറായി സർക്കാർ കടുംപിടിത്തം തുടർന്നാൽ വിദേശത്തുള്ള മലയാളിക്ക് കേരളത്തിലേക്ക് പറന്നിറങ്ങാൻ കഴിയില്ല; ട്രൂനാറ്റ് റാപ്പിഡ് പരിശോധനയെന്ന നിർദ്ദേശത്തിനും കേന്ദ്ര എതിര്; വെട്ടിലായി വിദേശത്ത് കുടുങ്ങിയ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലേക്കുള്ള വന്ദേ ഭാരത് വിമാന സർവ്വീസുകൾ കേന്ദ്രം നിർത്തിയേക്കും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടാണ് ഇതിന് കാരണം.

കോവിഡ് ടെസ്റ്റ് വിമാനയാത്രയ്ക്ക് ഏർപ്പെടുത്തുക അപ്രായോഗികമെന്ന നിലപാടിലാണ് കേന്ദ്രം. ഈ നിർദ്ദേശം എംബസികളുമായി സംസാരിച്ചിരുന്നുവെന്നും നടപ്പാക്കാൻ പറ്റില്ലെന്നും എംബസികൾ അറിയിച്ചുവെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വിദേശത്ത് പരിശോധനാ കിറ്റുകൾ ലഭ്യമാക്കാനും സർക്കാരിന് ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളം കടുംപിടിത്തം തുടർന്നാൽ കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ കേന്ദ്രം വേണ്ടെന്ന് വയ്ക്കും. അങ്ങനെ വരുമ്പോൾ പ്രവാസികൾക്ക് ആർക്കും കേരളത്തിലേക്ക് മടങ്ങിയത്താൻ കഴിയാത്ത സാഹചര്യം ഒരുങ്ങും.

വന്ദേഭാരത് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു.പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ മുമ്പോട്ട് പോവുകയാണ്. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതോടെ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിലപാട് തുടർന്നാൽ വന്ദേ ഭാരത് വിമാനങ്ങൾ കേരളത്തിലേക്ക് ഉണ്ടാവില്ല,

വിദേശ വിമാനത്താവളങ്ങളിൽ ട്രൂ നാറ്റ് റാപ്പിഡ് പരിശോധന മതി. പരിശോധനയ്ക്കുള്ള ക്രമീകരണം എംബസികൾ ചെയ്യണം. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. 1000 രൂപയാണു നിരക്ക് എന്നും കേരളം നിലപാട് എടുത്തിരുന്നു. പ്രവാസികൾക്ക് കോവിഡില്ലെന്ന രേഖ വന്ദേഭാരത് മിഷനിൽ വരുന്നവർക്കും വേണമെന്ന് മന്ത്രി ഇ.പി.ജയരാജൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നും മന്ത്രി പറയുന്നു. വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ബാധിതരല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.

യാത്രക്കാർ കോവിഡ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വേണമെന്നു സ്വകാര്യ വിമാന കമ്പനികളാണു സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. വിമാനത്തിൽ രോഗികൾ വരുന്നില്ലെന്ന് ഉറപ്പായാൽ വിമാന ജീവനക്കാരുടെ ക്വാറന്റൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കാനാകും. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ കോവിഡ് രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സർക്കാർ മാർച്ചിൽ നിർദ്ദേശിച്ചിരുന്നു. ഈ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും കേന്ദ്ര സർക്കാർ.

എംബസികൾ ഇടപെട്ട്, വേഗത്തിൽ പരിശോധന ഉറപ്പാക്കണമെന്നാണ് സംസ്ഥാനസർക്കാർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാൽ ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ല. മറ്റ് നിർദ്ദേശങ്ങളൊന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നും വിദേശകാര്യമന്ത്രാലയത്തിൽ നിന്നോ മറുപടി നൽകിയിരുന്നില്ല. ഇതിനിടെയാണ് മന്ത്രിസഭാ യോഗം നിലപാട് കടുപ്പിച്ചത്. ഇതിന് പിന്നാലെ കേന്ദ്രം നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഫലത്തിൽ പ്രവാസികൾക്ക് കേരളത്തിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്.

പല പ്രധാനപ്രവാസിസംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പല വിദേശരാജ്യങ്ങളിലും ഇപ്പോൾ ആർടിപിസിആർ ടെസ്റ്റുകൾ നടക്കുന്നില്ല. മാത്രമല്ല, ടെസ്റ്റുകൾ നടക്കുന്ന ഇടങ്ങളിൽ ഓരോ ടെസ്റ്റിനും ഏതാണ്ട് എണ്ണായിരം രൂപ മുതൽ മുകളിലേക്കാണ് ചാർജ് ഈടാക്കുന്നത്. ജോലി നഷ്ടപ്പെട്ടും മറ്റും തിരികെ വരുന്ന സാധാരണക്കാരായ പ്രവാസിമലയാളികൾക്ക് ഈ ചെലവ് താങ്ങാനാകുന്നതല്ലെന്നും, ഈ തീരുമാനം പിൻവലിക്കണമെന്നും പ്രവാസിസംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്. ഈ സാഹചര്യത്തിൽ തൽക്കാലം റാപ്പിഡ് ടെസ്റ്റുകളുടെ ഫലം അടിസ്ഥാനപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റ് മതിയെന്നാണ് സംസ്ഥാനം ബദൽ നിർദ്ദേശമായി മുന്നോട്ട് വയ്ക്കുന്നത്. ട്രൂനാറ്റ് പരിശോധന എന്ന ദ്രുതപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള സർട്ടിഫിക്കറ്റ് മതി എന്നതാണ് സംസ്ഥാനത്തിന്റെ നിർദ്ദേശം.

ടിബി രോഗം നിർണയിക്കാൻ ഉപയോഗിക്കുന്ന ഈ പരിശോധനയ്ക്ക് പൊതുവേ ചെലവ് കുറവാണ്, പെട്ടെന്ന് ഫലം ലഭിക്കുകയും ചെയ്യും. എന്തായാലും പരിശോധനാഫലം നിർബന്ധമാണെന്ന നിലപാടിലുറച്ച് സർക്കാർ മുന്നോട്ടുനീങ്ങുമ്പോൾ പ്രതിപക്ഷം സമരത്തിനൊരുങ്ങുകയാണ്. 19-ാം തീയതി രാവിലെ മുതൽ വൈകിട്ട് വരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസസമരം നടത്തുമെന്നാണ് വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP