Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് ആന്ധ്രയിൽ നിന്നും എത്തിച്ച 60 കിലോ കഞ്ചാവ്; മുപ്പത് ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവിനു പിന്നിൽ അതിരമ്പുഴ, ആർപ്പൂക്കര പ്രദേശങ്ങളിലെ ഗുണ്ടകൾ; രഹസ്യവിവരം ലഭിച്ചത് വൈക്കം ഡിവൈഎസ്‌പിക്ക് ; പിടിയിലായത് കടുത്തുരുത്തിക്കാരായ ജോസും ഗോപുവും; കോവിഡിന്റെ മറവിൽ സംസ്ഥാനത്ത് ലഹരി കടത്ത് സജീവമാകുന്നു

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് ആന്ധ്രയിൽ നിന്നും എത്തിച്ച 60 കിലോ കഞ്ചാവ്; മുപ്പത് ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവിനു പിന്നിൽ അതിരമ്പുഴ, ആർപ്പൂക്കര പ്രദേശങ്ങളിലെ ഗുണ്ടകൾ; രഹസ്യവിവരം ലഭിച്ചത് വൈക്കം ഡിവൈഎസ്‌പിക്ക് ; പിടിയിലായത് കടുത്തുരുത്തിക്കാരായ ജോസും ഗോപുവും; കോവിഡിന്റെ മറവിൽ സംസ്ഥാനത്ത് ലഹരി കടത്ത് സജീവമാകുന്നു

എം മനോജ് കുമാർ

കടുത്തുരുത്തി: കോട്ടയത്ത് കടുത്തുരുത്തിയിൽ പൊലീസിന്റെ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന മുപ്പത് ലക്ഷം രൂപ വരുന്ന 60 കിലോ കഞ്ചാവാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്നു പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കഞ്ചാവ് പിടികൂടിയത്.

നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് സംഘം പിടികൂടിയത്. രണ്ടു കിലോ വീതമുള്ള മുപ്പത് പാഴ്സലുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്. ആന്ധ്രയിൽ നിന്നുള്ള മലയാളി യുവാക്കളാണ് കഞ്ചാവ് കേരളത്തിലേയ്ക്കു കടത്തിക്കൊണ്ടു വന്നിരിക്കുന്നത്. അതിരമ്പുഴ, ആർപ്പൂക്കര പ്രദേശങ്ങളിലെ ഗുണ്ടകൾക്കായി എത്തിച്ചതാണ് കഞ്ചാവ് എന്നാണ് പൊലീസിനു ലഭിച്ച വിവരം. .

സംഭവവുമായി ബന്ധപ്പെട്ട് പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ വീട്ടിൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോവിഡിന്റെ മറവിൽ സംസ്ഥാനത്ത് ലഹരി കടത്ത് ശക്തമാകുന്നുവെന്ന സൂചനകളാണ് കോട്ടയത്തെ കഞ്ചാവ് വേട്ടയിൽ നിന്നും ലഭിക്കുന്നത്.

ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് കുറുപ്പന്തര മാർക്കറ്റിനു സമീപത്തു വച്ച് ലോറിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്നും ആർപ്പൂക്കരയിലെ ഗുണ്ടാ സംഘങ്ങൾക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി വൈക്കം ഡിവൈ.എസ്‌പി സനിൽകുമാറിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്നു ദിവസങ്ങളായി കടുത്തുരുത്തി പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ആന്ധ്രയിലേയ്ക്കു പൈനാപ്പിളുമായി പോയ ശേഷം മടങ്ങിയെത്തിയ നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചത്. തുടർന്നു കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സി.എസ് ബിനു, എസ്‌ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസിന്റെ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്‌ഐ വിജയപ്രസാദ്, എഎസ്ഐ സിനോയ്, സിവിൽ പൊലീസ് ഓഫിസർ അനീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുറുപ്പന്തറ മാർക്കറ്റിൽ പരിശോധന നടത്തിയത്. ഇതോടെയാണ് നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

കൂടുതൽ പ്രതികൾക്കായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടു അന്വേഷണം ഊർജ്ജിതമാക്കിയതായി കടുത്തുരുത്തി എസ്‌ഐ ടി.എസ് റെനീഷ് മറുനാടനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർക്കായുള്ള അന്വേഷണമാണ് നടക്കുന്നതെന്നും എസ്‌ഐ പറഞ്ഞു. കഞ്ചാവുമായി എത്തിയ ലോറിയിലെ ജീവനക്കാരായ രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP