Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാൽവൻ താഴ്‌വരയ്ക്ക് എതിർവശത്തെ കുന്നിൻ മുകളിൽ നിന്ന് പിന്മാറാതെ പ്രകോപനം; ചർച്ച കഴിഞ്ഞ് മടങ്ങുമ്പോൾ വഴി തെറ്റി കേണലും സംഘവും എത്തിയത് ചൈനീസ് പട്രോളിന് മുമ്പിൽ; തർക്കത്തിനിടെ കേണലിന്റെ തലയ്ക്കടിച്ച് പ്രതികാരം; രണ്ടു പേരെ നദിയിലേക്ക് തള്ളിയിട്ട് പ്രകോപനം; പിന്നെ കല്ലും കമ്പിപ്പാരയും ഉപയോഗിച്ചുള്ള ആക്രമണം; ഇന്ത്യാക്കാരെ കൊക്കയിലേക്ക് തള്ളിയും കലി തീർക്കൽ; തിരിച്ചടിച്ച് ഇന്ത്യയും; ലഡാക് അതിർത്തിയിൽ സംഭവിച്ചത് സൈനിക മര്യാദകളുടെ ചൈനീസ് ലംഘനം

ഗാൽവൻ താഴ്‌വരയ്ക്ക് എതിർവശത്തെ കുന്നിൻ മുകളിൽ നിന്ന് പിന്മാറാതെ പ്രകോപനം; ചർച്ച കഴിഞ്ഞ് മടങ്ങുമ്പോൾ വഴി തെറ്റി കേണലും സംഘവും എത്തിയത് ചൈനീസ് പട്രോളിന് മുമ്പിൽ; തർക്കത്തിനിടെ കേണലിന്റെ തലയ്ക്കടിച്ച് പ്രതികാരം; രണ്ടു പേരെ നദിയിലേക്ക് തള്ളിയിട്ട് പ്രകോപനം; പിന്നെ കല്ലും കമ്പിപ്പാരയും ഉപയോഗിച്ചുള്ള ആക്രമണം; ഇന്ത്യാക്കാരെ കൊക്കയിലേക്ക് തള്ളിയും കലി തീർക്കൽ; തിരിച്ചടിച്ച് ഇന്ത്യയും; ലഡാക് അതിർത്തിയിൽ സംഭവിച്ചത് സൈനിക മര്യാദകളുടെ ചൈനീസ് ലംഘനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി നടന്നത് കടുത്ത ആക്രമണം. അറുനൂറോളം വരുന്ന ചൈനീസ് സൈനികരാണ് എണ്ണത്തിൽ കുറവായ ഇന്ത്യൻ സേനയെ നേരിടാൻ എത്തിയത്. സേനാ പിന്മാറ്റം നടക്കുന്നതിനിടെ എതിർവശത്തെ ഉയർന്ന കുന്നിന്മുകളിൽ സ്ഥാനംപിടിച്ച ചൈനീസ് ഭടന്മാർ അവിടെനിന്ന് പിന്മാറാൻ തയ്യാറാകാതിരുന്നത് പ്രകോപനമായിരുന്നു. ഇതു സംബന്ധിച്ച ചർച്ചകളാണ് സംഘർഷത്തിലേക്ക് വഴിമാറിയത്.

ചർച്ചയ്ക്കുവേണ്ടിയാണ് കേണൽ സന്തോഷ് കുമാറും ഹവീൽദാർ കെ. പളനിയും സിപ്പോയ് കുന്തൻകുമാർ ഓഝയും അവിടേക്കുപോയത്. മടങ്ങുന്നതിനിടെ ഇവർക്ക് വഴിതെറ്റി. ഇതേ വഴി വന്ന മറ്റൊരു ചൈനീസ് പട്രോൾ സംഘം ഇവരെ തടഞ്ഞു. ഈ തർക്കത്തിനിടെ കേണലിന് തലയ്ക്കടിയേറ്റു. മറ്റുരണ്ടുപേർ ചേർന്ന് കേണലിനെ രക്ഷിക്കാൻ ശ്രമിച്ചു. അവരെയും ചൈനീസ് സംഘം ആക്രമിച്ചു. ഉന്തും തള്ളിനുമിടെ കേണലും മറ്റു രണ്ടുപേരും നദിയിലേക്കുവീണു. ഇത് കണ്ട ഇന്ത്യൻസേന അവിടേക്ക് പാഞ്ഞെത്തി.

ചൈനീസ് സംഘവുമായി സംഘർഷത്തിലായി. മുപ്പതോളംപേരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്. ചൈനക്കാരെ അവർ ധീരതയോടെ നേരിട്ടു. ഇതോടെ യഥാർഥ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് ചൈനീസ് സേന ഇരച്ചെത്തുകയായിരുന്നു. ഇവർ ഇന്ത്യൻസൈനികർക്കുനേരെ ബലപ്രയോഗമാരംഭിച്ചു. ഇന്ത്യൻ സൈന്യത്തിനുനേരെ കല്ലുകളും കമ്പിപ്പാരയും ഷവലുകളുമുപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യയും തിരിച്ചടിച്ചു. ഇന്ത്യൻ സൈനികരിൽ പലരെയും കൊക്കയിലേക്ക് വലിച്ചെറിയുകയും വീണവരുടെ മേലേക്ക് വലിയ കല്ലുകൾ വലിച്ചെറിയുകയും ചെയ്തു.

സംഘർഷത്തെ കുറിച്ച് അറിഞ്ഞ് ഇന്ത്യൻ സൈനികർ അവിടേക്കുവരുകയും അതിശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ചൈനീസ് ഭാഗത്തും വലിയതോതിൽ ആൾനാശമുണ്ടായി. പതിയെ അവർ പിന്മാറി. പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ, കൊടുംതണുപ്പിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നുമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. ഒട്ടേറെ ഇന്ത്യൻ സൈനികർ ചൈനീസ് കസ്റ്റഡിയിലായി. പലർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഇവരെ ഇന്ത്യക്ക് വിട്ടുകിട്ടി. പിന്നീട് ഇരുസൈന്യങ്ങളും ഗാൽവൻ താഴ്‌വരയിൽനിന്ന് പിന്മാറി. സൈനിക മര്യാദകൾ പാടേ ലംഘിച്ചുള്ള ചൈനീസ് ക്രൂരതയാണ് സംഭവിച്ചത്.

ഇന്ത്യ-ചൈന സംഘർഷത്തിൽ കേണലടക്കം 20 ഇന്ത്യൻസൈനികരെങ്കിലും വീരമൃത്യു വരിച്ചതായി കരസേന സ്ഥിരീകരിച്ചു. സംഘർഷത്തിൽ ചൈനീസ് ഭാഗത്ത് 43 സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം മൂന്ന് മണിക്കൂർ നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സംഘർഷം നടന്ന ഗാൽവാൻ താഴ്‌വരയിൽനിന്ന് ചൈന പിന്മാറിയെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഇന്ത്യൻ സൈനികരും പ്രദേശത്തുനിന്ന് പിന്മാറിയിട്ടുണ്ട്.

അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാൻഡർതല ചർച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം. വെടിവെപ്പിലല്ല സൈനികർ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നൽകുന്ന വിശദീകരണം. ഹെലികോപ്ടർ ഉപയോഗിച്ച് ചൈനീസ് സൈന്യം ചൈനയുടെ ഭാഗത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചിന്തുന്നത്. 132 ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സംഘർഷമുണ്ടായത്. അതിനിടെ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ സൈനികർ മരിക്കാനിടയായ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യാരാഷ്ട്ര സഭ രംഗത്ത് വന്നു. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎൻ അധ്യക്ഷൻ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ഇന്ത്യയുടെയും ചൈനയുടെയും ഇടയിലുള്ള യഥാർഥ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിലും മരണങ്ങളിലും ആശങ്കയുണ്ട്. ഇരുവിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇത് നല്ല ലക്ഷണമാണെന്നും യുഎൻ അധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്ക പ്രതികരിച്ചു. ഇരു രാജ്യങ്ങളും പ്രശ്നം പരിഹരിക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അമേരിക്കൻ വക്താവ് പറഞ്ഞു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും വക്താവ് വ്യക്തമാക്കി.

അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാൻഡർതല ചർച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വെടിവെപ്പിലല്ല സൈനികർ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നൽകുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചിന്തുന്നത്. ആന്ധ്ര വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ട ഓഫീസർ. ഗാൽവൻ താഴ്‌വരയിലെ 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറാണ് ഇദ്ദേഹം. തമിഴ്‌നാട് സ്വദേശിയായ ഹവിൽദാർ പളനി, ജാർഖണ്ഡ് സ്വദേശി സെപോയ് കുന്ദൻ കുമാർ ഓഝ എന്നിവരും ആക്രമണത്തിൽ മരിച്ചവരിലുൾപ്പെടുന്നു.

സംഘർഷം ലഘൂകരിക്കാൻ രണ്ടു സേനകളുടെയും മേജർജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥർ ചർച്ച നടക്കുന്നുണ്ട്. ഇന്ത്യൻ സൈനികർ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നാണ് ചൈനീസ് വക്താവ് ബെയ്ജിങ്ങിൽ അവകാശപ്പെട്ടത്. എന്നാൽ, ഇന്ത്യയുടെ ഭൂപ്രദേശത്തുവച്ചാണു നമ്മുടെ സൈനികർ കൊല്ലപ്പെട്ടതെന്ന് കരസേന വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP