Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീളം കുറഞ്ഞ കൈകളുള്ള പുരുഷന്മാരുടെ ജനനേന്ദ്രിയവും ചെറുതായിരിക്കും എന്ന് പറഞ്ഞ സുഹൃത്തുക്കളോട് ട്രംപിന്റേത് അങ്ങനെയല്ല എന്ന് തുറന്നടിച്ച് മെലനിയ ട്രംപ്; പ്രസിഡണ്ടിന്റെ പരസ്ത്രീ ബന്ധങ്ങളും ചർച്ചയാകുന്നു; കൊറോണക്കാലത്ത് വിവാദത്തോടൊപ്പം ആസ്വാദനവും ഒരുക്കി വാഷിങ്ടൺ പോസ്റ്റിലെ ജേർണലിസ്റ്റിന്റെ പുതിയ പുസ്തകം

നീളം കുറഞ്ഞ കൈകളുള്ള പുരുഷന്മാരുടെ ജനനേന്ദ്രിയവും ചെറുതായിരിക്കും എന്ന് പറഞ്ഞ സുഹൃത്തുക്കളോട് ട്രംപിന്റേത് അങ്ങനെയല്ല എന്ന് തുറന്നടിച്ച് മെലനിയ ട്രംപ്; പ്രസിഡണ്ടിന്റെ പരസ്ത്രീ ബന്ധങ്ങളും ചർച്ചയാകുന്നു; കൊറോണക്കാലത്ത് വിവാദത്തോടൊപ്പം ആസ്വാദനവും ഒരുക്കി വാഷിങ്ടൺ പോസ്റ്റിലെ ജേർണലിസ്റ്റിന്റെ പുതിയ പുസ്തകം

മറുനാടൻ മലയാളി ബ്യൂറോ

നീളം കുറഞ്ഞ കൈകളുള്ള പുരുഷന്മാരുടെ ജനനേന്ദ്രിയത്തിന് നീളം കുറവായിരിക്കും. ട്രംപിന്റെ കൈകൾക്ക് നീളം കുറവായതിനാൽ ജനനേന്ദ്രിയവും ചെറുതായിരിക്കും എന്നുപറഞ്ഞ് തന്നെ കളിയാക്കിയവരോട്, അങ്ങനെയല്ലെന്നും ട്രംപ് ഒരു യഥാർത്ഥ പുരുഷനാണെന്നുമായിരുന്നു മെലനിയ ട്രംപിന്റെ മറുപടി. വാഷിങ്ടൺ പോസ്റ്റിലെ പത്രപ്രവർത്തകയായ മേരി ജോർഡാന്റെ, ദി ആർട്ട് ഓഫ് ഹേർ ഡീൽ: ദി അൺടോൾഡ് സ്റ്റോറി ഓഫ് മെലനിയ ട്രംപ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, മുൻ മോഡൽ കൂടിയായ മെലനിയ ട്രംപിന് വിവിധ പോസുകൾ പഠിപ്പിക്കാറുണ്ട് എന്നും ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

തനിക്ക് ഏറ്റവും അധികം മനോവിഷമമുണ്ടാക്കിയത് ട്രംപും മുൻ പോൺസ്റ്റാറായ സ്റ്റോമി ഡാനിയലുമായുള്ള അവിഹിത കഥകൾ പുറത്തുവന്നപ്പോഴായിരുന്നു എന്ന് മെലനിയ പറഞ്ഞുവത്രെ. അത്രയും വിഷമം തന്നെയാണ് മുൻ പ്ലേബോയ് മോഡൽ കരേൻ മെക് ഡഗലുമായുൾല ട്രംപിന്റെ ബന്ധം പുറത്തുവന്നപ്പോഴും അനുഭവിച്ചത്. 2016-ലെ തെരഞ്ഞെടുപ്പ് സമയത്ത് ഭർത്താവിൽ നിന്നും അകന്ന് നിൽക്കാനായി ഒരിക്കൽ മെലനിയ ഒരു ഹോട്ടലിൽ മുറിയെടുത്തു എന്നും പറയുന്നു. ഈ അവിഹിത കഥകളുണ്ടാക്കിയ വിഷമമായിരുന്നത്രെ അവരെ ഭർത്താവിനെ പിരിഞ്ഞിരിക്കാനുള്ള മനോനിലയിൽ എത്തിച്ചത്.

1990 കളുടെ അവസാനത്തിലാണ് മെലനിയ ട്രംപുമായി ഡേറ്റിങ് ആരംഭിച്ചത്. അപ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ മുൻ റൂം മേറ്റായ മാത്യൂ അറ്റനിയനുമായി മെലനിയ പങ്കുവയ്ക്കാറുണ്ടായിരുന്നു എന്ന് ജോർഡാൻ എഴുതുന്നു. ഒരിക്കൽ അറ്റാനിയനും മോഡൽ സ്‌കൗട്ട് പാവ്ലോ സാമ്പൊലിയുടെ പെൺസുഹൃത്ത് എഡിറ്റ് മോൾനറും കൂടി ട്രംപിന്റെ ലൈംഗികാവയവത്തിന്റെ വലിപ്പത്തെ പറ്റി പറഞ്ഞ് മെലനിയയെ കളിയാക്കിയ കഥ അറ്റാനിയൻ ഇപ്പോഴും ഓർക്കുന്നു. അപ്പോഴാണത്രെ മെലനിയ തിരിച്ചടിച്ചത്, ട്രംപിന്റേത് അത്ര ചെറുതല്ല എന്നുപറഞ്ഞ്. മാത്രമല്ല ട്രംപിന് ഇഷ്ടപ്പെട്ട സെക്സ് പൊസിഷനുകളെ കുറിച്ചും മെലനിയ അറ്റാനിയനോട് പറഞ്ഞിട്ടുണ്ടത്രെ!

2016- ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രസിഡൻഷ്യൽ അഡ്രസ്സിൽ സെനറ്റർ മാർക്കോ റൂബിയോയും ട്രംപിന്റെ നീളം കുറഞ്ഞ കൈകളെ കുറിച്ച് പരാമർശിച്ചിരുന്നു. കൈകൾ ചെറുതാണെങ്കിൽ മറ്റെന്തെങ്കിലും കൂടി ചെറുതായിരിക്കുമെന്ന വിശ്വാസമുണ്ടെന്നും തന്റെ കാര്യത്തിൽ അത് ശരിയല്ലെന്നും അന്ന് ട്രംപ് തുറന്നടിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

വിവാഹശേഷമാണ് ട്രംപ് ഒരു സ്ത്രീലമ്പടനാണെന്ന കാര്യം മെലനിയ അറിഞ്ഞതെന്ന് പുസ്തകത്തിൽ പറയുന്നു. ബാരോണിന്റെ ജനനശേഷം കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. പ്ലേബോയ് മാൻഷനിൽ നടന്ന ഒരു പാർട്ടിയിൽ ട്രംപും മെലനിയയും പങ്കെടുത്ത കാര്യം അവരുടെ ഒരു സുഹൃത്ത് ഓർമ്മിക്കുന്നു. ബാരോണിന്റെ ജനനശേഷം ഏറെ നാളുകൾ കഴിഞ്ഞിരുന്നില്ല. തന്റെ മകനെ കുറിച്ചുള്ള വർത്തമാനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലായിരുനു മെലനിയക്ക് താത്പര്യം . പക്ഷെ അപ്പോഴും ട്രംപ് മറ്റനേകം സ്ത്രീകളെ പുണർന്നു കൊണ്ട് നടക്കുന്ന കാഴ്‌ച്ച അവരെ അസ്വസ്ഥയാക്കിയെന്നും ഈ സുഹൃത്ത് പറഞ്ഞതായി പുസ്തകത്തിലുണ്ട്. എന്നാലും തെരഞ്ഞെടുപ്പ് സമയത്ത് നിരവധി ആരോപണങ്ങൾ ഉയരാൻ തുടങ്ങിയപ്പോഴാണ് തന്റെ ഭർത്താവിന്റെ സ്ത്രീവിഷയത്തിലെ താത്പര്യത്തിന്റെ യഥാർത്ഥ ആഴം അവർ തിരിച്ചറിഞ്ഞതത്രെ.

മെലനിയ മറ്റുള്ളവർ ചിന്തിക്കുന്നതിലും അധികം സ്വാധീനവും നയചാതുരിയുമുള്ള സ്ത്രീയാണെന്നാണ് ജോർഡാൻ പറയുന്നത്. ട്രംപിന് ഫോട്ടോകൾക്ക് പോസ് ചെയ്യേണ്ടതെങ്ങിനെയെന്ന് പലപ്പോഴും ഉപദേശം നൽകുന്നതും ഈ മുൻ മോഡലാണ്. അവർ ഇപ്പോൾ ഉറങ്ങുന്നത് പ്രത്യേകം പ്രത്യേകം മുറികളീലാണ്. അതിന്റെ പ്രധാന കാരണം അവരുടെ ഇഷ്ടങ്ങൾ തമ്മിലുള്ള വ്യത്യാസമാണെന്നാണ് ജോർഡാൻ പറയുന്നത്. ട്രംപിന് ഇരുണ്ട കിടക്കവിരിയും ഇരുണ്ടനിറമുള്ള ചുമരുകളുമാണ് ഇഷ്ടമെങ്കിൽ മെലനിയ വെള്ളയുടെ ആരാധികയാണ്. മാത്രമല്ല, ട്രംപ് അതിരാവിലെ 5 മണിക്ക് എഴുന്നേറ്റ് ടി വി ഓൺ ആക്കും. മെലനിയ വൈകി ഉണരുന്ന സ്വഭാവക്കാരിയാണ്.

അവരുടെ സ്വകാര്യ ഗൃഹത്തിൽ പോലും അവർ ഇരുവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കാറില്ലെന്നാണ് വീട്ടുജോലിക്കാർ പറയുന്നത്. മാത്രമല്ല, അവർ തമ്മിലുള്ള ആശയവിനിമയവും കുറവാണ്. വൈകുന്നേരങ്ങളിൽ ട്രംപ് വീട്ടിലെത്തുമ്പോൾ മെലനിയ കമ്പ്യുട്ടറിന് മുൻപിലായിരിക്കും. ബാരോൺ ആണെങ്കിൽ വീഡിയോ ഗെയിമുമായി തിരക്കിലായിരിക്കും.അവർ ഒരിക്കലും ഒരു സാധാരണ കുടുംബ ജീവിതം നയിക്കുന്നത് കണ്ടിട്ടില്ലെന്നാണ് മുൻ ഹൗസ് കീപ്പർ പറയുന്നത്. മെലനിയയുമായുള്ള ഒരു പ്രത്യേക അഭിമുഖ സംഭാഷണവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ട്രംപിന്റെയും മെലനിയയുടെയും സ്വകാര്യ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങൾ വിവരിച്ചിട്ടുള്ള ഈ പുസ്തകത്തിൽ പറയുന്നത്, ഭർത്താവിനെ പോലെത്തന്നെ മെലനിയയും വളരെ സങ്കീർണ്ണമായ ഒരു വ്യക്തിത്വമാണെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP