Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാമുകിയുടെ കരുതലാണ് ഇത്രയും കാലം സുശാന്തിനെ സംരക്ഷിച്ച് നിർത്തിയത്; സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയത് റിയയായിരുന്നു; പിന്നീട് ഈ മരുന്നുകളെല്ലാം സുശാന്ത് അവസാനിപ്പിച്ചു; ഇതോടെയാണ് സുശാന്തിന്റെ നില മോശമായതും അദ്ദേഹം ആത്മഹത്യ ചെയ്തതും! തിയറികൾ പലവിധം; സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല; ബോളിവുഡ് രണ്ട് തട്ടിൽ

കാമുകിയുടെ കരുതലാണ് ഇത്രയും കാലം സുശാന്തിനെ സംരക്ഷിച്ച് നിർത്തിയത്; സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയത് റിയയായിരുന്നു; പിന്നീട് ഈ മരുന്നുകളെല്ലാം സുശാന്ത് അവസാനിപ്പിച്ചു; ഇതോടെയാണ് സുശാന്തിന്റെ നില മോശമായതും അദ്ദേഹം ആത്മഹത്യ ചെയ്തതും! തിയറികൾ പലവിധം; സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല; ബോളിവുഡ് രണ്ട് തട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സുശാന്ത് സിങ് രാജ് പുതിന്റെ മരണത്തെച്ചൊല്ലി ബോളിവുഡിൽ പല അഭിപ്രായങ്ങളാണ്. ബോളിവുഡിലെ ഒറ്റപ്പെടുത്തലുകൾക്കൊപ്പം പലതും ചർച്ചയാകുന്നു. അതിനിടെ സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകൻ സുഭാഷ് ഷായുടെ ചില വെളിപ്പെടുത്തലുകൾ വിവാദമാകുന്നു. ബോളിവുഡിലെ ഇടപെടലുകൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെയാണ് പുതിയ ചർച്ചകൾ. വിഷാദ രോഗത്തിന് അടിപ്പെട്ട് സുശാന്ത് ആത്മഹത്യ ചെയ്തെന്ന് ഒരുവിഭാഗം വ്യക്തമാക്കുമ്പോൾ മരണത്തിൽ ബോളിവുഡിലെ ചില ചെയ്തികൾക്ക് പങ്കുണ്ടെന്നു തുറന്നു പറയുന്നു ഒരു വിഭാഗം താരങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിൽ കരൺ ജോഹറിനും ആലിയഭട്ടിനുമെതിരേ പ്രതിഷേധം ഉയരുമ്പോഴാണ് പുതിയ കഥകളും സജീവമാകുന്നത്.

സുശാന്ത് ഇതിനു മുമ്പേ ജീവൻ അവസാനിപ്പിക്കുമായിരുന്നുവെന്ന് സുഭാഷ് ഷാ പറയുന്നു. കാമുകി റിയാ ചക്രവർത്തിയുടെ കരുതലാണ് ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച് നിർത്തിയത്. സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയത് റിയയായിരുന്നു. എന്നാൽ പിന്നീട് ഈ മരുന്നുകളെല്ലാം സുശാന്ത് അവസാനിപ്പിച്ചു. ഈ മരുന്ന് ഇല്ലാതായതോടെയാണ് സുശാന്തിന്റെ നില മോശമായതും, അദ്ദേഹം ആത്മഹത്യ ചെയ്തതും-ഇതാണ് സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണമായി സുഭാഷ് ഷാ പറയുന്നത്.

ഇക്കാരണങ്ങൾകൊണ്ടു തന്നെയാണ് ഇവരുടെ ബന്ധം വേർപിരിഞ്ഞതും. സുശാന്ത് ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നു. അവസാന ഒരുവർഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. യാതൊരു വിധ ഇടപെടലും പുറംലോകവുമായി സുശാന്തിനുണ്ടായിരുന്നില്ല. പൊതുപരിപാടികളിൽ എത്തുമെങ്കിലും അവാർഡ് ഷോകളിൽ പോലും സുശാന്ത് ഉണ്ടാവാറില്ലായിരുന്നുവെന്ന അഭിപ്രായവും ചർച്ചകളിലുണ്ട്.

തന്നെ പലരും കൊല്ലാൻ വരുന്നതായി സുശാന്തിന് തോന്നിയിരുന്നു. ഒരു ദിവസം വീട്ടിൽ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. റിയയും ഒപ്പമുണ്ടായിരുന്നു. ഞാൻ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വച്ചു. ഇപ്പോൾ അയാളെന്നെ കൊല്ലാൻ വരുമെന്ന് പെട്ടെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു. ശരിക്കും റിയ ഭയന്ന് പോയെന്ന് അവരുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നു. അന്ന് മുതലാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവർ പിന്നീട് ബന്ധം വേർപിരിഞ്ഞെന്ന് സുഹൃത സെൻഗുപ്ത പറഞ്ഞു.

റിയക്ക് വേറെ വഴിയില്ലായിരുന്നതുകൊണ്ടാണ് ബന്ധത്തിൽ നിന്ന് അകന്നത്. സുശാന്തിന്റെ ബന്ധുക്കൾ മുംബൈയിൽ എത്തുന്നത് വരെ റിയ കാത്തിരുന്നിരുന്നു. സുശാന്തിനെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും എപ്പോഴും സഹോദരിമാർ ഒപ്പമുണ്ടായിരുന്നു. എന്നാൽ ആരെയും കേൾക്കാൻ സുശാന്ത് തയ്യാറായിരുന്നില്ല. കാരണം വിഷാദം അദ്ദേഹത്തെ പൂർണമായി കീഴടക്കിയിരുന്നു. മരുന്നുകൾ കഴിക്കുന്നതും ചികിത്സയും അദ്ദേഹം അവസാനിപ്പിച്ചിരുന്നു. സ്വന്തമായി തീർത്ത ഭ്രാന്താലയത്തിലായിരുന്നു സുശാന്ത് അവസാന കാലം. ആരെയും അവിടേക്ക് വരാൻ പോലും അനുവദിച്ചിരുന്നില്ല.'ഷാ വെളിപ്പെടുത്തി. ഇതാണ് പുതിയ ചർച്ചകളിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. സുശാന്തിന്റേതുകൊലപാതകമാകാമെന്ന സംശയം ബന്ധുക്കൾ പങ്കുവയ്ക്കുമ്പോഴാണ് ഇത്തരത്തിലൊരു ചർച്ച ഉയരുന്നത്.

സംവിധായകൻ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത്ത് സെൻഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ഷാ വെളിപ്പെടുത്തി. ബോളിവുഡിൽ വീണ്ടുമൊരു പർവീൺ ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോൾ മഹേഷ് ഭട്ട് പറഞ്ഞത്. കാമുകി റിയാ ചക്രവർത്തിയോട് അദ്ദേഹത്തെ വിട്ടുപോകാനും ഭട്ട് ഉപദേശിച്ചിരുന്നു. സെൻഗുപ്ത ഇക്കാര്യം പറഞ്ഞെന്നും സുഭാഷ് ജാ പറയുന്നു. മഹേഷ് ഭട്ടിനെ സുശാന്ത് അടുത്തിടെ വന്ന് കണ്ടിരുന്നു. സഡകിന്റെ രണ്ടാം ഭാഗത്തിൽ ഒരു റോളിന് വേണ്ടിയായിരുന്നു ഇത്. സുശാന്ത് വൈകാതെ തന്നെ ഭട്ടിന്റെ മനസ്സ് കീഴടക്കി. സൂര്യന് കീഴെയുള്ള എന്ത് കാര്യത്തെ കുറിച്ചും സുശാന്തിന് നന്നായി അറിയാമായിരുന്നു. ക്വാണ്ടം ഫിസിക്സിനെ കുറിച്ചൊക്കെ സുശാന്ത് നന്നായി സംസാരിക്കുമായിരുന്നു. പർവീൺ ബാബിയിലാണ് ഇത്രയും ഊർജം കണ്ടിട്ടുള്ളതെന്ന് ഭട്ട് പലപ്പോഴും സുശാന്തിനെ കുറിച്ച് പറഞ്ഞിരുന്നു.

സഡക് 2 എന്ന ചിത്രത്തിനായി സുശാന്തിനെ കണ്ടപ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും എന്തോ കുഴപ്പമുള്ളതായി തോന്നിയതായും നിർമ്മാതാവ് മുകേഷ് ഭട്ടും പറഞ്ഞു. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നി എന്നാണ് മുകേഷ്ഭട്ടിന്റെ പ്രതികരണം. പർവീൺ ബാബിക്കൊപ്പമാണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്. സ്‌കീസോഫ്രീനിയയുടെ ഇരയായിരുന്നു അവർ. സുശാന്തിന്റെ മരണത്തിൽ തനിക്ക് ഞെട്ടൽ ഉണ്ടായില്ലെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മുകേഷ് ഭട്ട് പറഞ്ഞു.

സുശാന്തിനെ നേരിട്ട് അറിയില്ലെന്നും എന്നാൽ ആ മരണം ബോളിവുഡിന്റെ ക്രൂരതയുടെ ഓർമപ്പെടുത്തലായി നിൽക്കുമെന്നുമാണ് ധർമേന്ദ്രയുടെ വാക്കുകൾ . സുശാന്ത് സിങ് മരിച്ചതിന് പിന്നിൽ ബോളിവുഡിലെ കിടമത്സരമാണോ കാരണമെന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സുശാന്തിനെ മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദ അന്വേഷണം നടത്തും.

പ്രൊഫഷനിലെ സ്പർദ്ധ വിഷാദത്തിലേക്ക് നയിച്ചെന്ന റിപ്പോർട്ടുകൾ മുംബയ് പൊലീസ് അന്വേഷിക്കുമെന്നാണ് അനിൽ ദേശ്മുഖിന്റെ ട്വീറ്റ് . നടി മീര ചോപ്രയും ബോളിവുഡിലെ തെറ്റായ പ്രവണതകളെക്കുറിച്ച് വിശദീകരിച്ചിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP