Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനഭൂമി കൈവശം വച്ചു വരുന്ന സ്വകാര്യ വ്യക്തികൾക്കു പട്ടയം നൽകാൻ നടപടി; പട്ടയം ലഭിക്കുക 1977 ജനുവരി 1ന് മുൻപ് വനഭൂമി കൈവശം വച്ചു വരുന്നവർക്ക്

വനഭൂമി കൈവശം വച്ചു വരുന്ന സ്വകാര്യ വ്യക്തികൾക്കു പട്ടയം നൽകാൻ നടപടി; പട്ടയം ലഭിക്കുക 1977 ജനുവരി 1ന് മുൻപ് വനഭൂമി കൈവശം വച്ചു വരുന്നവർക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനഭൂമി കൈവശം വച്ചു വരുന്ന സ്വകാര്യ വ്യക്തികൾക്കു പട്ടയം നൽകാൻ റവന്യു വകുപ്പ് നടപടി തുടങ്ങി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 1977 ജനുവരി 1ന് മുൻപ് വനഭൂമി കൈവശം വച്ചു വരുന്ന സ്വകാര്യ വ്യക്തികൾക്കാണ് പട്ടയം നൽകാൻ ഒരുങ്ങുന്നത്. വനം വകുപ്പ് ജണ്ട കെട്ടി തിരിച്ചതിനു പുറത്തുള്ള ഭൂമിക്കാണു പട്ടയം നൽകുകയെന്ന് ഉത്തരവിൽ വ്യക്തമാക്കി.

പട്ടികവർഗ വിഭാഗങ്ങൾക്കു ഇപ്രകാരം വ്യവസ്ഥകൾക്കു വിധേയമായി പട്ടയം നൽകാൻ 2017 ഏപ്രിൽ 27ന് ഇറക്കിയ ഉത്തരവിന്റെ തുടർച്ചയായാണു സ്വകാര്യ വ്യക്തികൾക്കും പട്ടയം നൽകുന്നത്. 'പുരയിടം', 'തരിശ്', 'നിലം'എന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക്, 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങളിലെ ഒഴിവാക്കൽ പരിധിയിൽ വരാത്തതും 'സർക്കാർ ഭൂമി'എന്ന പരിധിയിൽ വരുന്നതുമായ ഭൂമിക്കാണു പട്ടയം അനുവദിക്കുക. ഭൂമി പരിധി വ്യവസ്ഥകൾ ബാധകമായിരിക്കും. കലക്ടർമാരെ ഇതിനായി ചുമതലപ്പെടുത്തി.

2017ലെ ഉത്തരവു പ്രകാരം തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ മലയിഞ്ചി, പെരിങ്ങാശ്ശേരി ഉപ്പുകുന്ന്, വെളിയാമറ്റം, അറക്കുളം, വണ്ണപ്പുറം തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗക്കാർ റവന്യു വനം സംയുക്ത പരിശോധന പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നു പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു രേഖകൾ പരിശോധിച്ച് വ്യവസ്ഥകൾക്കു വിധേയമായി ഭൂമി പതിച്ചു നൽകാൻ തീരുമാനമെടുത്തു.

ഉടുമ്പന്നൂർ വില്ലേജുകളിലെ സെറ്റിൽമെന്റുകളിൽപെട്ട പട്ടികവർഗക്കാർ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് 1960നു മുൻപു തന്നെ കാലപ്പഴക്കമുണ്ടെന്നു കൃത്യമായി നിർണയിക്കാൻ സാധിക്കാത്ത വിധം തലമുറകളായി കൈവശം വച്ചു കൃഷി ചെയ്തു വരുന്നതാണെന്ന് ഇടുക്കി ജില്ലാ കലക്ടർ കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് നൽകി. മുൻ കൈവശക്കാരിൽ നിന്നു ഭൂമി തലമുറകളായി കൈമാറി ലഭിച്ച ഏഴായിരത്തോളം കുടുംബങ്ങൾക്കു പട്ടയം ലഭിച്ചിട്ടില്ലെന്നും 1930കളിൽ തയാറാക്കിയ സെറ്റിൽമെന്റും മറ്റു ലഭ്യമായ റവന്യൂ രേഖകളും പ്രകാരം തരിശ്, പുരയിടം, നിലം എന്നീ ഇനങ്ങളിൽ ഉൾപ്പെടുന്നതായി കാണുന്നതായും റിപ്പോർട്ടിൽ പറഞ്ഞു. ഈ ഭൂമിയിൽ വനം വകുപ്പ് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP