Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്തിന് ആശ്വാസമായി ധാരാവി; മുംബൈയിലെ കോവിഡ് രോഗികളുടെ എണ്ണം പെരുകുമ്പോൾ ധാരവിയിലെ രോഗികളുടെ എണ്ണം 2100ൽ താഴെ

രാജ്യത്തിന് ആശ്വാസമായി ധാരാവി; മുംബൈയിലെ കോവിഡ് രോഗികളുടെ എണ്ണം പെരുകുമ്പോൾ ധാരവിയിലെ രോഗികളുടെ എണ്ണം 2100ൽ താഴെ

സ്വന്തം ലേഖകൻ

മുംബൈ: മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകിയപ്പോൾ ധാരാവിയെ കുറിച്ചുള്ള ആശങ്കയായിരുന്നു രാജ്യത്തിന്. ലക്ഷങ്ങൾ തിങ്ങി പാർക്കുന്ന ധാരാവി കോവിഡിനെ എങ്ങനെ അതിജീവിക്കും എന്നായിരുന്നു ചർച്ചകൾ. എന്നാൽ ഇപ്പോൾ ധാരാവി രാജ്യത്തിന് ആശ്വാസമായി മാറുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിൽ ഇപ്പോൾ രോഗികൾ 2100ൽ താഴെ മാത്രമാണുള്ളത്. മുംബൈയിൽ രോഗികളുടെ എണ്ണം 60,000 കടന്നപ്പോഴാണിത്.

രോഗമുള്ള മുഴുവൻ പേരെയും കണ്ടെത്തി ചികിത്സയ്ക്കു വിധേയമാക്കാനുള്ള തീവ്രയജ്ഞം ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് ധാരാവി. നഗരത്തിലെ മരണസംഖ്യ 2200 പിന്നിട്ടെങ്കിലും ധാരാവിയിൽ ഇതുവരെ മരിച്ചത് 77 പേർ. പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ മാസം 50 ആയിരുന്നെങ്കിൽ ഈ മാസം 20 ആയി കുറഞ്ഞിട്ടുമുണ്ട്. മുംബൈയിൽ രോഗമുക്തി 41 ശതമാനമാണെങ്കിൽ ധാരാവിയിൽ 51 ശതമാനമാണ്.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ശുഭസൂചനയാണ് രാജ്യത്തിനു ധാരാവി നൽകുന്നത്. മാർച്ച് 9ന് മഹാരാഷ്ട്രയിൽ ആദ്യത്തെ കോവിഡ് കേസ് കണ്ടെത്തുമ്പോൾ ധാരാവി രോഗത്തെ എങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ചായിരുന്നു ചർച്ചകൾ. എന്നാൽ കൂടുതൽ സ്വകാര്യ ക്ലിനിക്കുകൾ തുറന്നു; രോഗലക്ഷണമുള്ളവർക്ക് ചേരിയിൽത്തന്നെ ചികിത്സ ലഭ്യമാക്കി. ലക്ഷണങ്ങളുള്ളവരെയും സമ്പർക്കത്തിൽ വന്നവരെയും ക്വാറന്റീനിലാക്കി. ഓരോ കുടിലിലും കയറിയിറങ്ങി പരിശോധന വ്യാപകമാക്കി. അൻപതിനായിരത്തോളം കുടിലുകളിൽ എത്തി 7 ലക്ഷത്തിലേറെപ്പേരെയാണു പരിശോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP