Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർധനർക്കു വീടും ജോലിയും പെൺമക്കളുടെ വിവാഹത്തിനു 30 പവൻ സ്വർണവും; അമേരിക്കൻ സഹായം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 33കാരിയും 66കാരിയും അറസ്റ്റിൽ

നിർധനർക്കു വീടും ജോലിയും പെൺമക്കളുടെ വിവാഹത്തിനു 30 പവൻ സ്വർണവും; അമേരിക്കൻ സഹായം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 33കാരിയും 66കാരിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ

മൂലമറ്റം: അമേരിക്കൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 33കാരിയും 66കാരിയും അറസ്റ്റിൽ. കാഞ്ഞാറിൽ വാടകയ്ക്കു താമസിക്കുന്ന ഇടക്കുന്നുമ്മേൽ സൗമ്യ (33), അറക്കുളം കൊച്ചാനിമൂട്ടിൽ സരസമ്മ (66) എന്നിവരാണ് അസ്റ്റിലായത്. കൂട്ടുപ്രതിയായ ഏലിയാമ്മ ഒളിവിലാണ്. ഇവർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിൽ ഉള്ളയാൾ നൽകുന്ന സഹായപ്രകാരം നിർധനർക്കു വീട്, പെൻഷൻ, ജോലി, പെൺമക്കളുടെ വിവാഹത്തിനു 30 പവൻ സ്വർണം എന്നിവ കൊടുക്കാമെന്നു വാഗ്ദാനം നൽകിയാണ് പണം തട്ടിയെടുത്തത്. ഇവരുടെ വാക്ക് വിശ്വസിച്ച 18 പേരിൽ നിന്നായി ഇവർ 14 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. രജിസ്ട്രേഷൻ ഫീസ്, മറ്റു ചെലവുകൾ എന്ന പേരിലാണ് ഇവർ പണം തട്ടിയത്. ഫെബ്രുവരി 27 മുതൽ മെയ്‌ 4 വരെയുള്ള കാലയളവിലാണ് പണം കൈപ്പറ്റിയത്.

കാഞ്ഞാർ പൊലീസിനു മാസങ്ങൾക്കു മുൻപു പരാതി നൽകിയിരുന്നു. പണം കൈപ്പറ്റിയവരെ സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ വാങ്ങിയ പണം മടക്കി നൽകാമെന്ന് ഇവർ പറഞ്ഞു. എന്നാൽ പറഞ്ഞ കാലാവധി പലതവണ തെറ്റിച്ചു. തുടർന്നു കേസ് രജിസ്റ്റർ ചെയ്ത് കാഞ്ഞാർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു പ്രതികളെ റിമാൻഡ് ചെയ്തു. 30 ലക്ഷത്തോളം രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായി സൂചനയുള്ളതായും കൂടുതൽ അന്വേഷണം നടത്തി വരുന്നതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP