Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോത്തിനെ മോഷ്ടിച്ച് മാംസം വില്പന നടത്തിയ സംഭവത്തിൽ യതാർത്ഥ ഉടമക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപവാദ പ്രചരണം; മോഷ്ടാവ് സ്ഥിരമായി തന്റെ പക്കൽ നിന്നും മാടുകളെ വാങ്ങാറുണ്ടെന്നും ഒന്നര ലക്ഷം രൂപ തരാനുണ്ടെന്നും മാടുകളുടെ ഉടമസ്ഥൻ; അപവാദപ്രചരങ്ങൾക്കെതിരെ പരാതി നൽകി

പോത്തിനെ മോഷ്ടിച്ച് മാംസം വില്പന നടത്തിയ സംഭവത്തിൽ യതാർത്ഥ ഉടമക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപവാദ പ്രചരണം; മോഷ്ടാവ് സ്ഥിരമായി തന്റെ പക്കൽ നിന്നും മാടുകളെ വാങ്ങാറുണ്ടെന്നും ഒന്നര ലക്ഷം രൂപ തരാനുണ്ടെന്നും മാടുകളുടെ ഉടമസ്ഥൻ; അപവാദപ്രചരങ്ങൾക്കെതിരെ പരാതി നൽകി

ജാസിം മൊയ്തീൻ

കോഴിക്കോട്: പോത്തുകളെ മോഷ്ടിച്ച് മാസം വിൽപന നടത്തിയ സംഭവത്തിൽ മോടുകളുടെ യഥാർത്ഥ ഉടമക്കെതിരെ അപവാദ പ്രചചരണവുമായി മോഷ്ടാവിന്റെ സുഹൃത്തും അയൽവാസിയും രംഗത്ത്. പോത്തുകളുടെ ഉടമ മോഷ്ടിച്ചയാൾക്ക് പണം നൽകാനുണ്ടായിരുന്നു എന്നും അതിന് പകരമാണ് പോത്തുകളെ മോഷ്ടിച്ചതെന്നും നരിക്കുനി സ്വദേശി ഹുസ്സൈൻകുട്ടി എന്നയാളുടെ പേരിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അപവാദ പ്രചാരണങ്ങൾക്കെതിരെ മാടുകളുടെ ഉടമ പടനിലം പൂലോട്ട് അഷ്‌റഫ് കുന്ദമംഗലം പൊലീസിൽ പരാതി നൽകി. ഞായറാഴ്ചയാണ്് മാടുകളെ മോഷ്ടിച്ച് അറുത്ത് മാസമാക്കി തന്റെ കടകളിലൂടെ വിൽപന നടത്തിയതിന് നരിക്കുനി ചെമ്പക്കുന്ന് കൂടത്തൻകണ്ടി ജാബിർ എന്നയാളെ പൊലീസ് അറസ്റ്റ്് ചെയ്തത്. ഇയാൾക്ക് രണ്ടിടങ്ങളിലായി മാസംവിൽപന ശാലകലുണ്ട്.

ഈ മാസം ഏഴാം തിയ്യതിയാണ് പടനിലം പൂലോട്ട് അഷ്റഫിന്റെ രണ്ട് പോത്തുകളെയും ഒരു കാളയേയും കാണാതായത്. പടനിലം അങ്ങാടിയോട് ചേർന്ന് ദേശീയപാതയോരത്തുള്ള തൊഴുത്തിൽ നിന്നാണ് മാടുകളെ മോഷ്ടിച്ചത്. പോത്തുകളെ അഴിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങൾ സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സഹിതം അഷ്റഫ് നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കാളയെ നരിക്കുനിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരിയിലും നരിക്കുനിയിലും ഇറച്ചിക്കട നടത്തുന്ന ജാബിറിനെ ഞായറാഴ്ച കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇത് വാർത്തയായതോടെയാണ് പോത്ത് മോഷണത്തിന്റെ മറുവശം എന്ന പേരിൽ നരിക്കുനി ചെങ്ങോട്ട്പൊയിൽ സി പി ഹുസ്സൈൻകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ജാബിറിന് അഷ്റഫ് പണം നൽകാനുണ്ടെന്നും ഇതിന്റെ പേരിലാണ് പോത്തുകളെ മോഷ്ടിച്ചതെന്നുമായിരുന്നു കുറിപ്പ്. ജാബിറിനെയും കുടുംബത്തെ.ും വർഷങ്ങളായി അറിയാമെന്നും ഇത്തരം വാർത്തൾ ആ കുടുംബത്തിന്റെ സൽപേരിനെ കൂടി ബാധിക്കുമെന്നും ഹുസ്സൈൻകുട്ടിയെന്നയാൾ തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു. വാർത്തകൾ കാരണം ആ കുടുംബത്തിലുള്ളവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

എന്നാൽ താൻ ജാബിറിന് പണം നൽകാനില്ലെന്നും ജാബിർ തനിക്കാണ് പണം തരാനുള്ളതുമെന്നാണ് അഷ്‌റഫ് പറയുന്നത്. ജാബിർ പതിവായി മാസത്തിനുവേണ്ടി തന്റെ പക്കൽ നിന്നാണ് മാടുകളെ വാങ്ങാറുള്ളത് പോത്തുകളെ മോഷണം പോകുന്നതിന് തൊട്ടുമുൻപുള്ള ദിവസം പോലും ജാബിർ തന്റെ പക്കൽ നിന്നും മാടുകളെ അറവിനായി വാങ്ങിയിട്ടുണ്ട്. ഒന്നരലക്ഷം രൂപ ബാജിർ തനിക്ക് തരാനുണ്ടെന്നും അഷറഫ് പറയുന്നു. തനിക്കെതിരെ ഹുസ്സൈൻകുട്ടിയെന്നയാൾ നടത്തുന്ന പ്രചരണങ്ങൾക്കെതിരെ അഷറഫ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അപവാദ പ്രചാരണം സംബന്ധിച്ച അഷ്ഫറിന്റെ പരാതിയിലും കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ചയാണ് താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിനു മുൻപിൽ ഇറച്ചിക്കട നടത്തി വരികയായിരുന്ന നരിക്കുനി ചെമ്പക്കുന്ന് സ്വദേശി ജാബിറിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാത്രിയിൽ മോഷ്ടിച്ച പോത്തിനെ പകൽ ഇറച്ചിയാക്കി വിൽപന നടത്തുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷറഫ് വളർത്തുന്ന പോത്തുകളിൽ മൂന്നെണ്ണത്തെ കാണാതായതിനെ തുടർന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പോത്തിനെ നരിക്കുനിയിൽ നിന്നും കണ്ടെത്തി. തുടർന്ന് പരിസര പ്രദേശത്തുള്ള സി സി ടി വി പൊലീസ് പരിശോധന നടത്തുകയും കള്ളനെ പിടികൂടുകയുമായിരുന്നു.

കൂടുതൽ ചോദ്യം ചെയ്യലിൽ മൂന്ന് പോത്തിനേയും മോഷ്ടിച്ചത് താനാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. രണ്ടു പോത്തുകളെ സ്വന്തം കടയിൽ അറുത്ത് വില്പന നടത്തുകയും ചെയ്തിരുന്നു. അതേ സമയം നരിക്കുനിയിൽ കണ്ടെത്തിയ പോത്തിനെ പടനിലത്തെ ഉടമയ്ക്ക് വിട്ടു നൽകി. സമാന രീതിയിൽ താമരശ്ശേരിയിലും പ്രദേശങ്ങളിലും ഇത്തരത്തിലുള്ള മോഷണം നടന്നതായി പരാതികൾ ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി സ്വദേശി കലറക്കാംപൊയിൽ സുലൈമാൻ, ചുങ്കത്തെ പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ കാണാതായതായി പരാതി നൽകിയിട്ടുണ്ട്. ഒപ്പം സി സി ടി വി സ്ഥാപിക്കാത്ത ചില കോഴിക്കടകളിൽ പുറത്തിറക്കി വെക്കുന്ന കോഴിപ്പെട്ടികൾ രാത്രിയിൽ കാണാതാവുന്നതായും പരാതികൾ വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP