Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പെട്രോളടിക്കാൻ പോലും പണം തികയുന്നില്ല; സ്വിഗ്ഗിയുടെ ഓൺലൈൻ ഡെലിവറി ജീവനക്കാർ പ്രതിഷേധ സമരം നടത്തി

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പെട്രോളടിക്കാൻ പോലും പണം തികയുന്നില്ല; സ്വിഗ്ഗിയുടെ ഓൺലൈൻ ഡെലിവറി ജീവനക്കാർ പ്രതിഷേധ സമരം നടത്തി

ആർ പീയൂഷ്

കൊച്ചി: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെ തുടർന്ന് കൊച്ചിയിൽ ഓൺലൈൻ ഡെലിവറി ജീവനക്കാർ പ്രതിഷേധ സമരം നടത്തി. സ്വിഗ്ഗിയുടെ ജീവനക്കാരാണ് ഓർഡർ സ്വീകരിക്കാതെ പ്രതിഷേധം നടത്തിയത്. നാലു കിലോമീറ്ററിന് 45 രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് 15 രൂപയാക്കി. ഇതുമൂലം വാഹനത്തിൽ ഇന്ധനം നിറക്കാൻ പോലും പണം വേറെ കണ്ടെത്തേണ്ട സ്ഥിതിയാണ്. മറ്റ് ജില്ലകളിൽ നിന്നും വന്ന് താമസിക്കുന്നതിനാൽ വാടക കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

ഇന്ന് രാവിലെ മുതലാണ് കൊച്ചിയിലെ വിവിധ സേണുകളിലുള്ള സ്വിഗ്ഗി ഡെലിവറി ബോയ്‌സ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ സർവ്വീസ് നടത്തിയത് ഓൺ ഡെലിവറിക്കാരായിരുന്നു. എന്നാൽ ഇവർക്ക് അർഹിക്കുന്ന വേതനം നൽകാൻ കമ്പനി തയ്യാറായില്ല. ആഹാര സാധനങ്ങൾ ഓൺ ലൈൻ വഴി ബുക്ക് ചെയ്യുന്നവരുടെ പക്കൽ നിന്നും സർവ്വീസ് ചാർജ്ജ്, ജി.എസ്.ടി, സർ ചാർജ്ജ് എന്നീ ഇനത്തിൽ അറുപത് രൂപയിലധികമാണ് ഈടാക്കുന്നത്. കൂടാതെ ഹോട്ടലുകളിൽ നിന്നും 30 മുതൽ 40 ശതമാനം വരെ കമ്മീഷനും വാങ്ങും. എന്നാൽ ഡെലിവറി ബോയ്‌സിന് നൽകുന്നത് വെറും തുശ്ചമായ തുക മാത്രമാണ് ഒരു ഓർഡറിന് നൽകുക.

മുൻപ് ഭക്ഷണവിതരണക്കാർക്ക് ഇൻസന്റീവായി നിശ്ചിത തുക കമ്പനി നൽകിയിരുന്നു. ഇന്ധന ചെലവിനും വാഹനത്തിന്റെ അറ്റക്കുറ്റപണിക്കും ഇത് സഹായകരമായിരുന്നു. എന്നാൽ നഷ്ടത്തിന്റ പേര് ഇപ്പോൾ കമ്പനി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. ദിവസം 12 മണിക്കൂറിലേറെ വാഹനം ഓടിക്കേണ്ടിവരുന്ന ഇവർക്ക് 300 മുതൽ 400 രൂപവരെയാണ് ശമ്പളമായി ലഭിക്കുന്നത്. ഇന്ധനം നിറക്കാൻ തന്നെ 200 രപയോളം ആകും. ആനുകൂല്യങ്ങൾ ഒഴിവാക്കിയാൽ ഈ മേഖലയിൽ പിടിച്ചുനിൽകാനാകില്ലെന്നും ഇവർ പറയുന്നു. കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

കമ്പനി അധികൃതരെ ബന്ധപ്പെടാൻ പലവട്ടം ഇവർ ശ്രമിച്ചെങ്കിലും വിഫലമായി. ലോക്ക് ഡൗൺ പ്രമാണിച്ച് സ്വിഗ്ഗി ഹബ്ബായ പാലാരിവട്ടം പൈപ്പ് ലൈനിനടുത്തുള്ള ഓഫീസ് അടച്ചിരിക്കുകയാണ്. ഇവരുടെ മാനേജർ മാരെ ഫോണിൽ ലഭിക്കാറുപോലുമില്ല. സ്വിഗ്ഗി കൊച്ചിയിൽ ആരംഭിച്ചപ്പോൾ വലിയ വാഗ്ദാനങ്ങളാണ് ഡെലിവറി എക്സിക്യൂട്ടിവുകൾക്ക് നൽകിയിരുന്നത്. ദിവസവും കമ്പനി പറഞ്ഞിരിക്കുന്ന തുകയ്ക്ക് മുകളിൽ ജോലി ചെയ്യുകയാണെങ്കിൽ കൂടുതൽ ഇൻസന്റീവ് ലഭിക്കും എന്നും എല്ലാമാസവും കൂടുതൽ ഡെലിവറി ചെയ്താൽ പ്രത്യേക ആനുകൂല്യങ്ങളും നൽകിയിരുന്നു. എന്നാൽ സ്വിഗ്ഗി ആരംഭിച്ച് ഒരു വർഷം ആകുമ്പോഴേക്കും നിലവിൽ ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നൽകാതെയായി.

ഇതൊന്നും കൂടാതെ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യുന്ന ആഹാര സാധനങ്ങൾ എത്തിക്കാൻ പോകുന്ന ദൂരത്തിനനുസരിച്ച് തുക നൽകും എന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നൽകുന്നില്ല എന്നും പരാതിയുണ്ട്. മിക്ക സ്ഥലങ്ങളിലേയും ലൊക്കേഷൻ തെറ്റായാണ് കാണിക്കുന്നത്. അതിനാൽ ആഹാര സാധനങ്ങളുമായി ഏറെ ദൂരം അധികം യാത്ര ചെയ്യേണ്ടി വരും. എന്നാൽ ഈ അധിക ദൂരം പോയതിന്റെ പണം ഡെലിവറി ജീവനക്കാർക്ക് നൽകുന്നില്ല. ആപ്ലിക്കേഷനിൽ കാണിക്കുന്ന മാപ്പ് വഴിയാണ് ദൂരം നോക്കുന്നത്. അതിനാലാണ് തുക കുറഞ്ഞു പോകുന്നത് എന്നാണ് അതിന് കാരണം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP