Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ വീരമൃത്യു വരിച്ചത് 20 ഇന്ത്യൻ സൈനികർ; 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടു? ഏറ്റുമുട്ടൽ മൂന്നുമണിക്കൂർ നീണ്ടുനിന്നു; ഇരുപക്ഷത്തും കൂടുതൽ നാശനഷ്ടമുണ്ടായെന്ന് എഎൻഐയുടെ റിപ്പോർട്ട്; സംഘർഷത്തിന് കാരണം നിയന്ത്രണരേഖ മറികടക്കാനുള്ള ചൈനയുടെ ശ്രമം; അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചു; ഇന്ത്യ ഒരിക്കലും നിയന്ത്രണരേഖ മറികടക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം; ചൈന സമവായം ലംഘിച്ചത് മനഃപൂർവമെന്നും സൂചന

ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ വീരമൃത്യു വരിച്ചത് 20 ഇന്ത്യൻ സൈനികർ; 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടു? ഏറ്റുമുട്ടൽ മൂന്നുമണിക്കൂർ നീണ്ടുനിന്നു; ഇരുപക്ഷത്തും കൂടുതൽ നാശനഷ്ടമുണ്ടായെന്ന് എഎൻഐയുടെ റിപ്പോർട്ട്; സംഘർഷത്തിന് കാരണം നിയന്ത്രണരേഖ മറികടക്കാനുള്ള ചൈനയുടെ ശ്രമം; അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചു; ഇന്ത്യ ഒരിക്കലും നിയന്ത്രണരേഖ മറികടക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം; ചൈന സമവായം ലംഘിച്ചത് മനഃപൂർവമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി പുതിയ റിപ്പോർട്ട്. 43 ചൈനീസ് സൈനികർ കൊല്ലപ്പെടുക്കയോ പരുക്കേൽക്കുകയോ ചെയ്തതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഏറ്റുമുട്ടൽ മൂന്നുമണിക്കൂർ നീണ്ടുനിന്നു. ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവോ സോഹിയും ചൈനയില ഇന്ത്യൻ അംബാസഡർ വിക്രം മിശ്രയും ബീജിങ്ങിൽ കൂടിക്കാഴ്ച നടത്തി. ഇരുഭാഗത്തും കൂടുതൽ നാശനഷ്ടമുണ്ടായതായ റിപ്പോർട്ടുകൾ വന്നതോടെ അതിർത്തി സംഘർഷം കൂടുതൽ മൂർച്ഛിക്കുകയാണ്. നേരത്തെ 3 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായും, അഞ്ച് ചൈനീസ് സൈനികർ മരണമടഞ്ഞതായ സ്ഥിരീകരിക്കാത്ത് റിപ്പോർട്ടുമാണ് പുറത്തുവന്നത്.

ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാ നേതൃത്വം നിർദ്ദേശം നൽകി. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം വിമർശിച്ചു. നിയന്ത്രണ രേഖ മറികടക്കാൻ ചൈന ശ്രമിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ജൂൺ ആറിന് ഇരുരാജ്യങ്ങളും സൈനിക തലത്തിൽ നടത്തിയ ചർച്ചകളിൽ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ധാരണ ലംഘിച്ചത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ചൈനീസ് സേന ഏകപക്ഷീയമായി ഇന്ത്യൻ ഭാഗത്തേക്ക് വന്നതുകൊണ്ടും ഇന്ത്യയുമായുണ്ടാക്കിയ സമവായം ലംഘിച്ചതുകൊണ്ടുമാണ് പ്രശ്നങ്ങളുണ്ടായതെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.

സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുഭാഗങ്ങളിലും ആൾനാശം സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകണമെന്ന ആഗ്രഹമാണുള്ളത്. ഇന്ത്യ ഒരിക്കലും നിയന്ത്രണ രേഖ കടക്കില്ല. അതിർത്തിക്കുള്ളിൽ നിന്നുകൊണ്ടുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഈ ധാരണ ചൈനയും മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന പാലിച്ചിരുന്നെങ്കിൽ ഈ സംഘർഷം ഒഴിവാക്കാമായിരുന്നു. അതിർത്തിയിൽ ശാന്തിയും സമാധാനവും പുലരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിലേക്ക് നീങ്ങണമെന്നും ഇന്ത്യ ആവർത്തിച്ചു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനീസ് കടന്നുകയറ്റം മെയ് ആദ്യം

മെയ് ആദ്യമാണ് ഗൽവാൻ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് 3 കിലോമീറ്റർ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് സൈനികോദ്യോഗസ്ഥർ തിങ്കളാഴ്ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്. ഗൽവാനിലെ 14ാം പട്രോൾ പോയിന്റിലും, ഹോട് സ്പ്രിങ്‌സിലെ 15, 17 പോയിന്റുകളിലും പാംഗോങ്ങിലുമാണ് സംഘർഷം നിലനിൽക്കുന്നത്.

16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. പ്രശ്‌ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങി. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. സ്ഥിതി ഗതികൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചർച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചർച്ചയിൽ പങ്കെടുത്തു.

മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP