Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് വിദ്യാർത്ഥികൾ പെരിയാറിൽ ഒഴുക്കിൽ പെട്ടു; അപകടത്തിൽ കോതമംഗലം സ്വദേശി 20 കാരനായ ബേസിലിന്റെ മൃതദേഹം കണ്ടുകിട്ടി; ഒഴുക്കിൽ പെട്ട പമ്പാവാലി സ്വദേശി വൈശാഖിനായി തിരച്ചിൽ തുടരുന്നു

രണ്ട് വിദ്യാർത്ഥികൾ പെരിയാറിൽ ഒഴുക്കിൽ പെട്ടു; അപകടത്തിൽ കോതമംഗലം സ്വദേശി 20 കാരനായ ബേസിലിന്റെ മൃതദേഹം കണ്ടുകിട്ടി; ഒഴുക്കിൽ പെട്ട പമ്പാവാലി സ്വദേശി വൈശാഖിനായി തിരച്ചിൽ തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പെരിയാർ തീരത്തെ മണലിൽ പന്തുകളിക്കിടെ പുഴയിലേയ്ക്ക് വീണ പന്തെടുക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പെരുമ്പാവൂർ കോടനാടാണ് സംഭവം. ചൊവ്വാഴ്ച 3.45നാണ് ദാരുണമായ അപകടം. കോടനാട് മാർ ഏലിയാസ് കോളജിൽ ബി.ബി.എക്ക് പഠിക്കുന്ന കോടനാട് നെടുംതോട് പമ്പാവാലി വൈശാഖ് (20) കോതമംഗലം കുത്തുകുഴി സ്വദേശി ബേസിൽ (20) എന്നിവരാണ് പുഴയിൽ ഒഴുക്കിൽ പെട്ടത്.

ബേസിലിന്റെ മൃതദേഹം അൽപ്പം മുമ്പ് കണ്ടെടുത്തു. ഇവരുൾപ്പടെയുള്ള 10 അംഗ സംഘം വൈകിട്ട് ഇവിടെ പന്തുകളിക്കാൻ എത്തിയതായിരുന്നു. കളിക്കിടെ പന്ത് പുഴയിൽ പോയതിനെ തുടർന്ന് വൈശാഖ് പന്തെടുക്കാൻ ഇറങ്ങി. ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ വൈശാഖ് പൊടുന്നനെ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.

ഇതു കണ്ടാണ് ബേസിൽ രക്ഷിക്കാനിറങ്ങിയത്. തുടർന്ന് രണ്ടു പേരും താഴ്ഭാഗത്തേക്ക് ഒഴുക്കിൽ പെടുകയായിരുന്നു.മറ്റു കൂട്ടുകാർ അറിയിച്ചതോടെയാണ് നാട്ടുകാരും ഫയർഫോഴ്‌സ് അധികൃതരും വിവരം അറിയുന്നത്. രാത്രിയും തിരച്ചിൽ തുടരുകയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP