Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ രണ്ടാംഘട്ട വിമാന സർവീസുകൾക്ക് അനുമതി: ആദ്യ വിമാനങ്ങൾ ഇന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്തവളത്തിൽ നിന്ന് പുറപ്പെടും

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ രണ്ടാംഘട്ട വിമാന സർവീസുകൾക്ക് അനുമതി: ആദ്യ വിമാനങ്ങൾ ഇന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്തവളത്തിൽ നിന്ന് പുറപ്പെടും

സ്വന്തം ലേഖകൻ

ഹ്റൈൻ കേരളീയ സമാജം ചാർട്ടർ ചെയ്ത രണ്ടാംഘട്ട വിമാന സർവ്വീസുകളിൽ ആദ്യ വിമാനങ്ങൾ ഇന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടും

തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് ഇന്ന് പുറപ്പെടുക. വിമാന സർവീസുകളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ബഹ്റൈൻ കേരളീയ സമാജത്തിന് വേണ്ടി നിരവധി സങ്കേതിക സഹായങ്ങൾ ചെയ്ത് തന്ന തിരുവനന്തപുരം എംപിയായ ഡോ. ശശി തരുരിന് നന്ദി സൂചകമായാണ് തിരുവനന്തപുരത്തേക്ക് രണ്ട് വിമാന സർവ്വീസ് നടത്തുന്നതെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു

കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ചാർട്ടേഡ് വിമാന സർവ്വിസുമായി ബന്ധപ്പെട്ടും വിശേഷിച്ചും തിരുവനന്തപുരം സ്വദേശികളുടെ കാര്യത്തിൽ ഡോ.ശശി തരുർ പുലർത്തുന്ന ജാഗ്രതയും സഹായവും നിസ്തുലമാണെന്ന് പി.വി.രാധാകൃഷ്ണപിള്ള കൂട്ടി ചേർത്തു,

ആദ്യഘട്ടത്തിൽ നാല് വിമാന സർവ്വീസുകൾ സമാജം നടത്തിയിരുന്നു, രണ്ടാം ഘട്ടത്തിൽ അനുമതിയായ രണ്ട് ഗൾഫ് എയർ വിമാനങ്ങളിലാണ് മലയാളികൾ നാട്ടിൽ എത്തിചേരുക, ആദ്യ ഘട്ടത്തിൽ നാലു വിമാനങ്ങളിൽ എഴുന്നൂറോളം യാത്രക്കാരും രണ്ടാം ഘട്ടത്തിൽ ഏഴ് വിമാനങ്ങളിലായി കുട്ടികളടക്കം ആയിരത്തി ഇരുന്നൂറോളം ആളുകളെയാണ് നാട്ടിൽ എത്തിക്കുന്നത്.

യാത്രികരിൽ അധികവും ഗർഭിണികളും വിസിറ്റിങ്ങ് വിസയിൽ വന്നവരും ജോലി നഷ്ടപ്പെട്ട മലയാളി പ്രവാസികളുമാണ്, വന്ദേ ഭാരത് മിഷനിലെ പരിമിതമായ വിമാനങ്ങളിൽ എംബസിയിൽ യാത്രക്ക് വേണ്ടി രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും, ഈ സാഹചര്യത്തിലാണ് നോർക്കയുടെ ബഹ്റൈൻ സെന്റർ ആയി പ്രവർത്തിക്കുന്ന ബഹ്റൈൻ കേരളീയ സമാജം മലയാളികൾക്കു വേണ്ടി ബദൽ യാത്രാ സൗകര്യം ഏർപ്പാടാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കുന്ന മുറക്ക് ബാക്കി അഞ്ചോളം വിമാനങ്ങൾ സർവ്വീസ് നടത്തുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP