Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകമാകെ കോവിഡിനെ തളയ്ക്കാൻ നെട്ടോട്ടമോടുമ്പോൾ ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ നിർണായക കണ്ടുപിടുത്തം; ഗുരുതരമായി കോവിഡ് ബാധിച്ച രോഗികളിൽ മരണനിരക്ക് കുറയ്ക്കാൻ കഴിയുന്ന മരുന്നിന്റെ പരീക്ഷണം വിജയകരം; സ്റ്റിറോയ്ഡായ ഡെക്‌സാമെത്താസോണിന്റെ ചെറിയ ഡോസുകൾ മരണനിരക്ക് കുറയ്ക്കുമെന്ന് പരീക്ഷണഫലം; നിർണായക വഴിത്തിരിവ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നയിക്കുന്ന 'റിക്കവറി' ക്ലിനിക്കൽ ട്രയലിൽ; കുറഞ്ഞ ചെലവും സവിശേഷത

ലോകമാകെ കോവിഡിനെ തളയ്ക്കാൻ നെട്ടോട്ടമോടുമ്പോൾ ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ നിർണായക കണ്ടുപിടുത്തം; ഗുരുതരമായി കോവിഡ് ബാധിച്ച രോഗികളിൽ മരണനിരക്ക് കുറയ്ക്കാൻ കഴിയുന്ന മരുന്നിന്റെ പരീക്ഷണം വിജയകരം; സ്റ്റിറോയ്ഡായ ഡെക്‌സാമെത്താസോണിന്റെ ചെറിയ ഡോസുകൾ മരണനിരക്ക് കുറയ്ക്കുമെന്ന് പരീക്ഷണഫലം; നിർണായക വഴിത്തിരിവ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നയിക്കുന്ന 'റിക്കവറി' ക്ലിനിക്കൽ ട്രയലിൽ; കുറഞ്ഞ ചെലവും സവിശേഷത

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡിനെ തളയ്ക്കാനുള്ള മരുന്ന് പരീക്ഷണത്തിൽ ബ്രിട്ടീഷ് ശാസ്ത്ര-ഗവേഷകർക്ക് നിർണായക നേട്ടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ മരണനിരക്ക് കുറയ്ക്കാൻ പുതുതായി പരീക്ഷിച്ച സ്റ്റിറോയ്ഡ് മരുന്ന് ഡെക്‌സാമെത്താസോണിന് കഴിയുമെന്നാണ് കണ്ടുപിടുത്തം. ഗുരുതര രോഗബാധയുള്ളവർക്ക് ചെറിയ ഡോസിൽ ഡെക്‌സാമെത്താസോൺ നൽകിയുള്ള മരുന്ന് പരീക്ഷണമാണ് ഫലം കണ്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നയിക്കുന്ന ക്ലിനിക്കൽ പരീക്ഷണമായ 'റിക്കവറി'യുടെ ഫലമാണ് നിർണായക വഴിത്തിരിവിലെത്തിച്ചത്. വൈകാതെ തന്നെ കോവിഡ് രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിക്കുമെന്നാണ് സൂചന. വെന്റിലേറ്ററിൽ കഴിയുന്ന രോഗികൾക്ക് ഡെക്‌സാമെത്താസോൺ നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയും. വളരെ കുറഞ്ഞ ചെലവിൽ ചികിത്സിക്കാൻ കഴിയുമെന്നതും സവിശേഷതയാണെന്ന് പരീക്ഷണത്തെ നയിക്കുന്ന ഓക്‌സഫഡ് സർവകലസാശല പ്രൊഫസർ മാർട്ടിൻ ലാൻേ്രഡ പറഞ്ഞു.

സഹഗവേഷകനായ പീറ്റർ ഹോർബിയുടെ നിരീക്ഷണത്തിൽ ഈ മരുന്ന് മാത്രമാണ് ഇതുവരെ മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുള്ളു. ഇത് സുപ്രധാന വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ

കോവിഡിന് ചികിത്സയായി ഇതുവരെ അംഗീകരിക്കപ്പെട്ട മാർഗ്ഗങ്ങളോ, വാക്‌സിനുകളോ ഇല്ലാത്ത സാഹചര്യത്തിലാണ് മരണനിരക്ക് കുറയ്ക്കുന്ന ഡെക്‌സാമെത്താസോണിന്റെ പ്രയോഗം ഫലം കണ്ടത്.

കഴിഞ്ഞ മാസം ചൈനയിൽ കൊറോണവാക്സിൻ പരീക്ഷണം വിജയകരമായത് പ്രതീക്ഷ നൽകിയിരുന്നു. നിരവധി പേരെ കൊറോണവൈറസിൽ നിന്ന് രക്ഷിക്കാൻ ഈ വാക്സിൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ശാസ്ത്രജ്ഞർ വിലയിരുത്തിയിരുന്നു, മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ചൈന മുന്നിലെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴും ആദ്യ ഘട്ട പരീക്ഷണമാണ് കഴിഞ്ഞിരിക്കുന്നത്. നിലവിൽ ഇത് പൂർണമായി വിജയകരമാണോ എന്ന് തിരിച്ചറിയാൻ കൂടുതൽ പേരിൽ ഈ വാക്സിൻ പരീക്ഷിക്കേണ്ടി വരും. ഇതുവരെ വളരെ സുരക്ഷിതമാണ് ഈ വാക്സിൻ.

നിരവധി ലബോറട്ടറികളിലെ ശാസ്ത്രജ്ഞരാണ് ഈ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തത്. 18നും 60നും ഇടയിൽ പ്രായമുള്ള 108 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. സിംഗിൾ ഡോസ് ലഭിച്ചവരിൽ രോഗ പ്രതിരോധ സെല്ലുകൾ പ്രകടമായതായി ഡോക്ടർമാർ പറഞ്ഞു. വെറും രണ്ടാഴ്‌ച്ച കൊണ്ടാണ് ഈ മാറ്റം വരുന്നത്. വാക്സിൻ നൽകി 28 ദിവസത്തിനുള്ളിൽ ആന്റിബോഡികളുടെ എണ്ണം ഏറ്റവും മുകളിലെത്തിയെന്നും പഠനത്തിൽ കണ്ടെത്തി. നിലവിൽ ലോകത്ത് പരീക്ഷണ ഘട്ടത്തിലുള്ള മരുന്നുകളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന വാക്സിനാണിത്. ബോസ്റ്റണിലെ ബെത്ത് ഇസ്രയേൽ ഡീക്കോണസ് മെഡിക്കൽ സെന്ററിലെ ഡോ ഡാനിയൽ ബറൂച്ച് ഇതിനെ പ്രതീക്ഷ നൽകുന്നതെന്നാണ് വിശേഷിപ്പിച്ചത്.അതേസമയം ഇത് ആദ്യ ഘട്ട പരീക്ഷണം മാത്രമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ഇവർ പറയുന്നു.

കൊറോണ വാക്‌സിൻ വികസിപ്പിച്ചതായി നേരത്തെ ഇസ്രയേലും അവകാശപ്പെട്ടിരുന്നു. എന്നാൽ, മരുന്ന് മനുഷ്യരിൽ പരീക്ഷിച്ചോ എന്ന കാര്യം ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് ഉത്പാദിപ്പിക്കുന്നതിന് രാജ്യാന്തര കമ്പനികളെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു.

യൂറോപ്യൻ യൂണിയൻ വിളിച്ച ഉച്ചകോടിയിൽ, കൊറോണ വാക്‌സിൻ കണ്ടുപിടിക്കാനായി 800 ലക്ഷം ഡോളറിന്റെ ഫണ്ട് രൂപീകരിക്കാമെന്ന് ഇസ്രയേൽ അടക്കം പ്രമുഖ രാജ്യങ്ങൾ തീരുമാനമെടുത്തതിന് പിന്നാലെയാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തുവെന്ന പ്രഖ്യാപനം പുറത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP