Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേണൽ ഉൾപ്പെടെയുള്ള നമ്മുടെ ജവാന്മാർ മനസാക്ഷിയില്ലാത്ത ചൈനയുടെ കടന്നുകയറ്റിന് ഇരകളായിരിക്കുന്നു; തിരിച്ചടിക്കണം, തിരിച്ചടിക്കണം, തിരിച്ചടിക്കണം..; ലഡാക്കിലെ ചൈനീസ് സംഘർഷത്തിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം ഇങ്ങനെ

കേണൽ ഉൾപ്പെടെയുള്ള നമ്മുടെ ജവാന്മാർ മനസാക്ഷിയില്ലാത്ത ചൈനയുടെ കടന്നുകയറ്റിന് ഇരകളായിരിക്കുന്നു; തിരിച്ചടിക്കണം, തിരിച്ചടിക്കണം, തിരിച്ചടിക്കണം..; ലഡാക്കിലെ ചൈനീസ് സംഘർഷത്തിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യഡൽഹി: ലഡാക്കിൽ ചൈനീസ് സേനയുമായുണ്ടായ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. 'കേണൽ ഉൾപ്പെടെയുള്ള നമ്മുടെ ജവാന്മാർ മനസാക്ഷിയില്ലാത്ത ചൈനയുടെ കടന്നുകയറ്റിന് ഇരകളായിരിക്കുന്നു, തിരിച്ചടിക്കണം'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മാതൃരാജ്യത്തിന് വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയ ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഴക്കൻ ലഡാക്കിലെ ഗൽവാൻ വാലിയിൽ ഇന്നലെ രാത്രിയോടെയാണ് സംഘർഷം നടന്നത്. ചൈനീസ് വെടിവെപ്പിൽ ഒരു കമാൻഡിങ് ഓഫീസർ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് വിവരം. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‌വരയിലുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണ് കൊല്ലപ്പെട്ട കേണൽ സന്തോഷ് ബാബു.സംഘർഷം നടന്ന മേഖലയിൽ രണ്ടു രാജ്യങ്ങളുടെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. സംഘർഷത്തെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും മേജർ ജനറൽമാർ തമ്മിൽ ചർച്ച നടത്തും.

കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ തന്റെ പത്താൻകോട്ടിലെ സൈനിക താവളം സന്ദർശിക്കുന്നത് റദ്ദാക്കി. സംഭവത്തിൽ അനിയോജ്യമായ തിരിച്ചടി വേണമെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. അതിർത്തി തർക്കത്തിന്മേൽ സൈനിക തലത്തിൽ ചർച്ചകൾ പുരോഗമിക്കവെയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പെട്ടുന്നള്ള പ്രകോപനം സംഭവിച്ചത്. ഇന്ത്യ-ചൈന സംഘർഷത്തിൽ 1975ൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.

ചൈനയുടെ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാൽ എത്രപേരാണ് മരിച്ചതെന്ന് കൃത്യമായി അറിയില്ലെന്നുമാണ് ഇന്ത്യൻ സൈന്യത്തിൽ നിന്ന് ലഭിക്കുന്ന വിവരം. അതിർത്തിയിൽ ഏപ്രിൽ മുതൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് ബ്രിഗേഡിയർ, കേണൽ തലത്തിൽ തിങ്കളാഴ്ചയും ചർച്ച നടന്നെങ്കിലും പിന്മാറ്റം സംബന്ധിച്ച് ധാരണയായിരുന്നില്ല. യഥാർഥ നിയന്ത്രണരേഖയോട് ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സിലെ പിപി 15,17, പാംഗോങ് തടാകത്തോട് ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണ് സംഘർഷം നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP