Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതു കൊറോണയ്‌ക്കെതിരെയുള്ള വലിയ ചുവടു വയ്‌പ്പ്; ട്രേസിങ് ആപ്പ് പുറത്തിറക്കി ജർമ്മനി; ആളുകൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം

ഇതു കൊറോണയ്‌ക്കെതിരെയുള്ള വലിയ ചുവടു വയ്‌പ്പ്; ട്രേസിങ് ആപ്പ് പുറത്തിറക്കി ജർമ്മനി; ആളുകൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം

സ്വന്തം ലേഖകൻ

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ഒരു വലിയ ചുവടുവെപ്പായി ജർമ്മൻ സർക്കാർ പുതിയ കൊറോണ വൈറസ് ട്രേസിങ് ആപ്പ് പുറത്തിറക്കി. വൈറസിന്റെ അണുബാധ ശൃംഖലകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യ ആപ്ലിക്കേഷൻ ആളുകൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

ലോകത്ത് ആദ്യമായി സമാരംഭിക്കുന്ന കൊറോണ വൈറസ് ആപ്ലിക്കേഷനല്ല ഇതെന്ന് ചാൻസലർ ആഞ്ചെല മെർക്കലിന്റെ ചീഫ് സ്റ്റാഫായ ഹെൽജ് ബ്രൗൺ പറഞ്ഞു. പക്ഷെ ഇതു മികച്ചതാണ്. പൗരന്മാരുടെ വിവരങ്ങളെല്ലാം ഇതിൽ സുരക്ഷിതമായിരിക്കുമെന്നും ആപ്പിനെ എല്ലാവർക്കും ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധി നേരിടാൻ ഈ ആപ്ലിക്കേഷൻ ഒരു പ്രധാന പങ്കുവഹിക്കുന്ന ഉപകരണമാണെന്ന് ഫെഡറൽ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. പകർച്ചവ്യാധിയുടെ രണ്ടാം വരവിനെ തടയുകയാണ് ഇപ്പോൾ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP