Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സച്ചിയുടെ ആരോഗ്യനിലയിൽ എന്തെങ്കിലും പറയാൻ കഴിയുക 48-72 മണിക്കൂർ കഴിഞ്ഞ ശേഷം; തലച്ചോറിന് തകരാർ സംഭവിച്ചതായി സിടി സ്‌കാൻ റിപ്പോർട്ട്; നിലവിൽ തീവ്രപരിചരണ യൂണിറ്റിൽ വെന്റിലേറ്ററിൽ; വിദഗ്ദ്ധരുടേതടക്കം മികച്ച ചികിത്സ സച്ചിദാനന്ദന് ലഭ്യമാക്കിയിട്ടുണ്ടെന്ന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ

സച്ചിയുടെ ആരോഗ്യനിലയിൽ എന്തെങ്കിലും പറയാൻ കഴിയുക 48-72 മണിക്കൂർ കഴിഞ്ഞ ശേഷം; തലച്ചോറിന് തകരാർ സംഭവിച്ചതായി സിടി സ്‌കാൻ റിപ്പോർട്ട്; നിലവിൽ തീവ്രപരിചരണ യൂണിറ്റിൽ വെന്റിലേറ്ററിൽ; വിദഗ്ദ്ധരുടേതടക്കം മികച്ച ചികിത്സ സച്ചിദാനന്ദന് ലഭ്യമാക്കിയിട്ടുണ്ടെന്ന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ നില മെച്ചപെടുന്നതിൽ എന്തെങ്കിലും പറയാൻ കഴിയുക 48-72 മണിക്കൂർ കഴിഞ്ഞ ശേഷം. തലച്ചോറിന് തകരാർ സംഭവിച്ചതായി സിടി സ്‌കാനിൽ കാണുന്നു. നിലവിൽ, അദ്ദേഹം അബോധാവസ്ഥയിലാണ്. ചികിത്സയ്ക്കായി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. തീവപരിചരണ വിഭാഗത്തിൽ മെക്കാനിക്കൽ വെന്റിലേറ്ററിൽ കഴിയുകയാണ് സച്ചി.

ഹിപ് റീപ്ലേയ്‌സ്‌മെന്റ് ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് സച്ചി എന്ന കെ.ആർ.സച്ചിദാനന്ദന് കാർഡിയാക് അറസ്റ്റ് ഉണ്ടായത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ ചെയ്തിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു. രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതം സംഭവിച്ച ശേഷമാണ് ജൂബിലി മിഷനിൽ എത്തിച്ചത്.

2007ൽ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
ആദ്യ സ്വതന്ത്ര തിരക്കഥ റൺ ബേബി റൺ ആയിരുന്നു. ചിത്രം വമ്പൻ ഹിറ്റായിരുന്നു. 2015-ൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. അനാർക്കലി ആയിരുന്നു ആദ്യ ചിത്രം.

നടന്മാരായ പൃഥ്വിരാജും ബിജുമേനോനും അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്ന് സേതു പറഞ്ഞു. സച്ചിയുമായി നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയ വ്യക്തിയാണ് സേതു.സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അനാർക്കലിയിലും അയ്യപ്പനും കോശിയിലും പൃഥ്വിരാജും ബിജുമേനോനുമായിരുന്നു പ്രധാന താരങ്ങൾ. ഡ്രൈവിങ് ലൈസൻസ് രാമലീല, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP