Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൃഷിയിടത്തിനരുകിലെ മുള്ളുവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയത് വനം വകുപ്പിനെ അറിയിച്ച കർഷകൻ പുലിവാല് പിടിച്ചു; പുലിയെ കെണിവെച്ച് പിടിച്ചതെന്ന് ആരോപിച്ച് വനം വകുപ്പ്; ഏലിയാസിനെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

കൃഷിയിടത്തിനരുകിലെ മുള്ളുവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയത് വനം വകുപ്പിനെ അറിയിച്ച കർഷകൻ പുലിവാല് പിടിച്ചു; പുലിയെ കെണിവെച്ച് പിടിച്ചതെന്ന് ആരോപിച്ച് വനം വകുപ്പ്; ഏലിയാസിനെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: പറമ്പിലെ കമ്പിവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ച കർഷകൻ പിടിച്ചത് പുലിവാല്. പുലി കുടുങ്ങിയ വിവരം ഉദ്യോ​ഗസ്ഥരെ അറിയിച്ച കർഷകനെ പ്രതിയാക്കി വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. സുൽത്താൻ ബത്തേരി പള്ളിപ്പടിയിൽ കർഷകനായ ഏലിയാസാണ് പുലിവാല് പിടിച്ചിരിക്കുന്നത്. പുലിയെ കെണിവെച്ച് പിടിച്ചു എന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ജൂൺ ഏഴിനാണ് റിസർവ് വനത്തിൽ നിന്നും പുറത്തുള്ള മൂലങ്കാവ് ഗ്രാമത്തിലെ ഏലിയാസിന്റെ കൃഷിയിടത്തിന് സമീപത്തായി ആരോ വെച്ച കെണിയിൽ പുലി കുടുങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഏലിയാസ് വനംവകുപ്പിനെ വിവരം അറിയിച്ചു. സംഭവ ദിവസം ഏലിയാസിന്റെ വീട്ടിൽ ഉണ്ടായിരുന്നത് ഭാര്യയും ടൈലിന്റെ പണി എടുക്കുന്ന മകനും മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ടൈലിന്റെ ജോലി ചെയ്ത റിസോർട്ടുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം വീട്ടിൽ ക്വറന്റീനിലായിരുന്നു മകൻ. രാവിലെ ഏഴ് മണിക്ക് പട്ടിയുടെ കുരകേട്ട് നോക്കുമ്പോഴാണ് മുള്ളുവേലിയിൽ കുരുങ്ങിക്കിടക്കുന്ന പുലിയെ കണ്ടത്. തുടർന്ന് നിയമപരമായി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മുട്ടിൽ എന്ന സ്ഥലത്ത് മരമില്ലിൽ താമസിച്ചുപണിയെടുക്കുന്ന ഗൃഹനാഥനെ ഫോണിൽ വിളിച്ച് വനംവകുപ്പ് ഓഫീസിലെത്തി സ്റ്റേറ്റ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഏലിയാസ് മകനെയും കൂട്ടി ഓഫീസിൽ എത്തി. രണ്ടുപേരും ഓഫീസിൽ എത്തിയതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മട്ടും ഭാവവും മാറിയെന്ന് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

പറമ്പിൽവെച്ച കെണിയിലാണ് പുലി വീണത് എന്ന കുറ്റസമ്മതം നടത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മകൻ ശക്തമായി എതിർത്തതോടെ ഏലിയാസിനെ മറ്റൊരു മുറിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി കുറ്റംസമിതിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ സമയം കുരുക്കിൽ നിന്ന് പുള്ളിപ്പുലി രക്ഷപ്പെട്ടിരുന്നു. ഇത്രക്രൂരമായ പീഡനങ്ങൾ നേരിടാനും മാധ്യമവിചാരണ നേരിടാനും എന്തു തെറ്റാണ് പാവം കർഷകൻ ചെയ്തതെന്ന ചോദ്യമാണ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ അടക്കം ചോദിക്കുന്നത്. ക്രൂരനായ വേട്ടക്കാരനായ കർഷകൻ കെണിയിൽ വീഴ്‌ത്തി പുലിയെ കൊല്ലാൻ ശ്രമിച്ചുവെന്നും ഇത് സ്ഥിരം തൊഴിലാണെന്നുമാണ് ചില മാധ്യമങ്ങൾ എഴുതിയത്. ഇത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞുകൊടുത്ത കള്ളങ്ങൾ അതേപടി പകർത്തുകയായിരുന്നുവെന്നും ആക്ഷൻ കമ്മിറ്റി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP