Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മകളും കുടുംബവും ക്വാറന്റൈനിൽ കഴിയുന്ന സ്വന്തം വീട്ടിൽ നിന്ന് എംഎൽഎ ആഹാരം വാങ്ങി മടങ്ങുന്ന ചിത്രം മാധ്യമങ്ങൾക്ക് ആഘോഷമായി; അവസരം നോക്കിയിരുന്ന പ്രതിപക്ഷത്തിന് ഒന്നാന്തരം വടിയും; മാത്യു.ടി.തോമസിനെ ക്വാറന്റൈനിലാക്കണമെന്നും ദേശീയ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും ബിജെപി; ആരോഗ്യമന്ത്രിക്ക് പരാതിയുമായി കേരള കോൺഗ്രസും കോൺഗ്രസും; എംഎൽഎ കുരുക്കിൽ

മകളും കുടുംബവും ക്വാറന്റൈനിൽ കഴിയുന്ന സ്വന്തം വീട്ടിൽ നിന്ന് എംഎൽഎ ആഹാരം വാങ്ങി മടങ്ങുന്ന ചിത്രം മാധ്യമങ്ങൾക്ക് ആഘോഷമായി; അവസരം നോക്കിയിരുന്ന പ്രതിപക്ഷത്തിന് ഒന്നാന്തരം വടിയും; മാത്യു.ടി.തോമസിനെ ക്വാറന്റൈനിലാക്കണമെന്നും ദേശീയ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും ബിജെപി; ആരോഗ്യമന്ത്രിക്ക് പരാതിയുമായി കേരള കോൺഗ്രസും കോൺഗ്രസും; എംഎൽഎ കുരുക്കിൽ

എസ്.രാജീവ്‌


തിരുവല്ല : കോവിഡ് ചട്ടലംഘനം നടത്തിയെന്ന തരത്തിൽ ആരോപണം നേരിട്ടുന്ന മാത്യു ടി തോമസ് എം എൽ എ യ്ക്ക് മേൽ കുരുക്ക് മുറുകുന്നു. ചട്ടലംഘനം നടത്തിയ എം എൽ എയ്‌ക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്യു ടി തോമസ് എം എൽ എ യുടെ തിരുവല്ലയിലെ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണയിൽ സംസാരിക്കവേ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധിഷേധം ബിജെപി ദേശിയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. .എം എൽ എയെ ക്വാറന്റിനിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ബിജെപി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇന്നലെ പരാതിയും നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കേരളാ കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിസന്റ് ബിനു കുരുവിള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷെലജയ്ക്ക് ഇ- മെയിലിലൂടെ പരാതി നൽകിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർക്ക് സമാനമായ ആവശ്യം ഉന്നയിച്ച് പരാതി നൽകുമെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നുമെത്തിയ മകളും മരുമകനും പേരക്കുട്ടിയും ക്വാറന്റയിനിൽ എം എൽ എ യുടെ വീട്ടിൽ നിന്നും ഭാര്യ ഉണ്ടാക്കി നൽകുന്ന ആഹാരം വീടിന് മുമ്പിൽ ബൈക്കിലെത്തി വാങ്ങി മടങ്ങുന്ന മാത്യു ടി തോമസിന്റെ ചിത്രവും വാർത്തയും മനോരമ പത്രവും ഏഷ്യാനെറ്റുമടക്കമുള്ള ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു ടി തോമസ് എം എ എയും ക്വാറന്റിനിലാക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നത്. ബാംഗ്ലൂരിൽ നിന്നും എത്തിയ മാത്യു ടി തോമസിന്റെ മകൾ അച്ചുവും മരുമകൻ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി എം എൽ എ യുടെ വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. ഈ വരുന്ന ശനിയാഴ്ച കുടുംബത്തിന്റെ ക്വാറന്റീൻ കാലാവധി അവസാനിക്കുന്നത്. കുടുംബത്തിന്റെ ക്വാറന്റീൻ കാലാവധി കഴിയും വരെ മാത്യു ടി. തോമസ് എം എൽ എ യ്ക്ക് ഗൃഹപ്രവേശനമില്ലെന്ന തരത്തിൽ ഭാര്യ അച്ചാമ്മ വെച്ചുണ്ടായി നൽകുന്ന ആഹാരം മതിൽ കെട്ടിന് പുറത്ത് നിന്ന് വാങ്ങുന്ന എം എൽ എ യുടെയും ഭാര്യയുടെയും ചിത്രം സഹിതം ചില പത്ര - ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

ഇതിന് പിന്നാലെയാണ് മാത്യു ടി തോമസ് നടത്തുന്നത് പച്ചയായ ക്വാറന്റിൻ ലംഘനമാണെന്നും എം എൽ എയും ക്വാറന്റീനിൽ പോകണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്. മകളും മരുമകനും ഭാര്യയും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനാൽ മാത്യു ടി തോമസ് തിരുവനന്തപുരത്തെ എം എൽ എ ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ ആഹാരം പിടിക്കാതെ വന്നതോടെ തിരുവല്ല ടിബിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഇതോടെയാണ് ഭക്ഷണം വീട്ടിൽ നിന്നും പാഴ്‌സലാക്കി തിരുവല്ല ടി ബി യിൽ എത്തിച്ച് കഴിച്ചു തുടങ്ങിയത്. ക്വാറന്റൈനിലുള്ള മകളും കുടുംബവും കഴിയുന്ന വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ച ശേഷം പൊതു പ്രവർത്തനത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിൽ പങ്കെടുക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നതാണ് നിലവിലെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

ക്വാറന്റിനിൽ കഴിയുന്ന മകൾക്കോ കുടുംബാംഗങ്ങൾക്കോ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടാൽ വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുന്ന മാത്യു ടി തോമസ് എം എം എ വഴി സമൂഹ വ്യാപനത്തിന് വഴി തെളിച്ചേക്കാമെന്നുമാണ് രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്ന വാദം. എന്നാൽ ബിജെപി യും കോൺഗ്രസും അടക്കം ഉയർത്തി വിടുന്ന വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നുമാണ് മാത്യു ടി തോമസ് എം എൽ എ നൽകുന്ന മറുപടി. ലോക്ക് ഡൗണിന്റെ ഭാഗമായി നാല് പതിറ്റാണ്ടുകാലത്തിലേറെ ആറ്റു നോറ്റ് പരിപാലിച്ചിരുന്ന താടിയും മീശയും മാറ്റി ക്ലീൻ ഷേവായ എം എൽ എ യുടെ പുതിയ ലുക്കിനെ സംബന്ധിച്ചും മീശയും താടിയുമില്ലാത്ത എം എൽ എയെ തിരിച്ചറിയാനാകാതെ വനിതാ എസ് ഐ യും സംഘവും മല്ലപ്പള്ളിയിൽ വെച്ച് മാത്യു ടി തോമസിന്റെ കാർ തടഞ്ഞ സംഭവവും ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP