Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഷ്ട്രീയ നേതൃത്വങ്ങൾക്ക് തത്ക്കാലം ആശ്വസിക്കാം; ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം

രാഷ്ട്രീയ നേതൃത്വങ്ങൾക്ക് തത്ക്കാലം ആശ്വസിക്കാം; ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചു. കടുത്ത പനിയും ശ്വാസ തടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് സത്യേന്ദ്ര ജെയിനെ തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യേന്ദ്ര ജെയിന് ഇന്നാണ് കോവിഡ് പരിശോധന നടത്തിയത്.

തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിൻ തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയിൽ അഡ്‌മിറ്റായതായും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള ഡൽഹിയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിനിടയിൽ കോവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശങ്കയ്ക്കിടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP