Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താനിപ്പോഴും പാർട്ടി ഏരിയാ സെക്രട്ടറി തന്നെയെന്ന് സക്കീർ ഹുസൈൻ; കളമശേരി ഏരിയ സെക്രട്ടറിക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും

താനിപ്പോഴും പാർട്ടി ഏരിയാ സെക്രട്ടറി തന്നെയെന്ന് സക്കീർ ഹുസൈൻ; കളമശേരി ഏരിയ സെക്രട്ടറിക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും

മറുനാടൻ മലയാളി ബ്യൂറോ

കളമശേരി: സിപിഎം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ നീക്കിയതായ വാർത്തകൾ തള്ളി സക്കീർ ഹുസൈൻ. ഇപ്പോഴും താൻ തന്നെയാണ് ഏരിയ സെക്രട്ടറിയെന്നും സ്ഥാനത്തുനിന്ന് നീക്കിയതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വി.എ സക്കീർ ഹുസൈൻ പ്രതികരിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് സക്കീർ ഹുസൈനെ പാർട്ടി ചുമതലകളിൽ നിന്നും നീക്കി എന്നായിരുന്നു റിപ്പോർട്ടുകൾ.

അതേസമയം, സക്കീർ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി സി.എൻ മോഹനനും അറിയിച്ചു. പരാതികളെക്കുറിച്ച് പാർട്ടി അന്വേഷിച്ചിട്ടുണ്ട്. നടപടി ഉണ്ടായാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും ജില്ല സെക്രട്ടറി അറിയിച്ചു. പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​​യ​റ്റി​​​െൻറ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്നു​ള്ള പാ​ർ​ട്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​ൻ ജി​ല്ല ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2019 ജൂ​ൺ 13നാ​ണ് ശി​വ​ൻ പ​രാ​തി ന​ൽ​കി​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എം. ദി​നേ​ശ് മ​ണി, ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം പി.​ആ​ർ. മു​ര​ളി എ​ന്നി​വ​രെ അന്വേഷണത്തിനായി ജി​ല്ല ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തിയിരുന്നു. ഇ​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​​െൻറ ഭാ​ഗ​മാ​യാ​ണ് സ​ക്കീ​റി​നെ​തി​രെ ന​ട​പ​ടി​ക്ക്​ തീ​രു​മാ​നി​ച്ച​ത്.

അതേ സമയം തനിക്കെതിരെ നടപടിയുണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ പറയാനാകില്ലെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. 'വ്യക്തി എന്ന നിലയിൽ എന്റെ സമ്പാദ്യം സംബന്ധിച്ച് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. പാർട്ടിക്കകത്ത് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടി കമ്മിറ്റികളിലേ എനിക്ക് മറപടി പറയാനാകൂ. ഇപ്പോ അതു സംബന്ധിച്ച് പുറത്ത് പറയാൻ തീരുമാനിച്ചിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ് പറയേണ്ടത്. തെറ്റു കണ്ടാൽ വെച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല സിപിഎം. താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പാർട്ടി നടപടി എടുക്കട്ടേ' സക്കീർ ഹുസൈൻ പറഞ്ഞു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ പാർട്ടി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈനെതിരെ നടപടിയെടുക്കാൻ പാർട്ടി ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സക്കീറിനെ ജില്ലാ കമ്മിറ്റിയിൽനിന്ന് നീക്കാനും ആലോചനയുണ്ട്. ജില്ലാ കമ്മിറ്റി ഇതു സംബന്ധിച്ച നിർദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP