Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്കിന്റെ ചില്ല്​ വാതിൽ തുളച്ചുകയറി യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; റൂറൽ ജില്ല പൊലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്‍ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ബാങ്കിന്റെ ചില്ല്​ വാതിൽ തുളച്ചുകയറി യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; റൂറൽ ജില്ല പൊലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്‍ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് വാതിൽ ചില്ല്​ തുളച്ചുകയറി യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്‍ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടിൽ ബൈജു പോളിന്റെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂർ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ തിങ്കളാഴ്​ച ഉച്ചക്ക്​ പന്ത്രണ്ടരയോടെയായിരുന്നു അപകടം. തൊട്ടടുത്തുള്ള 100 മീറ്റർ അകലെയുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസാണെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ്​ കേസെടുത്തത്​. ഫഅതേസമയം, ചൊവ്വാഴ്​ച രാവിലെ പൊലീസ് ബാങ്കിലെത്തി പരിശോധന നടത്തി. ചില്ലുവാതിൽ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില പിഴവുകൾക്കു നൽകേണ്ടി വന്ന വലിയ വിലയാണ് ബീനയുടെ ജീവനെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്ലാസ് ചൂടാക്കി തണുപ്പിച്ച് ആന്തരിക സമ്മർദം കളഞ്ഞ് ദൃഢീകരിക്കുന്ന പ്രക്രിയയാണ് അനീലിങ്. പൊട്ടുമ്പോൾ വലിയ ചില്ലുകഷണങ്ങളായാണ് അനീൽഡ് ഗ്ലാസ് പതിക്കുക. ഇത് വലിയ അപകടങ്ങൾക്കിടയാക്കും. പെരുമ്പാവൂരിൽ സംഭവിച്ചതും ഇതാണ്. ടഫൻഡ് ഗ്‌ളാസ് ആയിരുന്നെങ്കിൽ അപകടം ഒഴിവായേനേ.

വാതിലുകളിലും മറ്റും ഗ്ലാസ് പിടിപ്പിക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്ന കാര്യം അടിവരയിടുന്നതാണ് പെരുമ്പാവൂരിലെ അപകടമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണ കരാർ എടുത്തവർ സുരക്ഷാ നിലവാരം കുറഞ്ഞ ഗ്ലാസ് ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭം നോക്കിയാകാം. ഗ്ലാസിന്റെ സുരക്ഷാ കനത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതും മറ്റൊരു കാരണമാകാം. കൃത്യമായ സുരക്ഷാ കനത്തിലുള്ള ഗ്ലാസിന്റെ മുകളിലൂടെ മനുഷ്യർ ചവിട്ടി നടന്നാൽ പോലും അപകടമുണ്ടാകില്ല. കേരളത്തിലെ ചില ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും ഒക്കെ ഇട്ടിരിക്കുന്ന ഗ്ലാസുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP