Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തനിക്കെതിരെ പരാതി നൽകിയത് ഒരുവിവരാവകാശ ഗൂണ്ടയാണ്; തന്റെ പേരിൽ സ്വത്തുക്കൾ ഇല്ല; തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയുമില്ല; തന്നെ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതായി വിവരം കിട്ടിയിട്ടില്ലെന്നും സക്കീർ ഹുസൈൻ; പരാതിക്കാരൻ ഉന്നയിച്ചത് സക്കീറിന് നാലുവീടുകൾ ഉണ്ടെന്നതടക്കം ഗുരുതര ആരോപണങ്ങൾ; സക്കീറിനെ നീക്കിയില്ലെന്നും അന്വേഷണം നടക്കുന്നുവെന്നും ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ

തനിക്കെതിരെ പരാതി നൽകിയത് ഒരുവിവരാവകാശ ഗൂണ്ടയാണ്; തന്റെ പേരിൽ സ്വത്തുക്കൾ ഇല്ല; തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയുമില്ല; തന്നെ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതായി വിവരം കിട്ടിയിട്ടില്ലെന്നും സക്കീർ ഹുസൈൻ; പരാതിക്കാരൻ ഉന്നയിച്ചത് സക്കീറിന് നാലുവീടുകൾ ഉണ്ടെന്നതടക്കം ഗുരുതര ആരോപണങ്ങൾ; സക്കീറിനെ നീക്കിയില്ലെന്നും അന്വേഷണം നടക്കുന്നുവെന്നും ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും കളമശേരി ഏരിയെ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീർ ഹുസൈനെ നീക്കിയെന്ന വാർത്തകൾ തള്ളി സിപിഎം. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സക്കീറിനെതിരെ അന്വേഷണം നടക്കുന്നുവെന്ന കാര്യം ജില്ലാ സെക്രട്ടറി സിഎൻ.മോഹനൻ ശരിവച്ചു. എന്നാൽ, സക്കീറിനെ പാർട്ടി പുറത്താക്കിയെന്ന് തരത്തിലുള്ള വാർത്ത അടിസ്ഥാനരഹിതമാണ്. സക്കീർ തന്നെയാണ് നിലവിൽ ഏരിയ സെക്രട്ടറി. പാർട്ടി തീരുമാനം എടുക്കുമ്പോൾ പരസ്യമായി അറിയിക്കുമെന്നും മോഹനൻ പറഞ്ഞു.

അതേസമയം, പാർട്ടി തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് സക്കീർ ഹുസൈനും പ്രതികരിച്ചു. തനിക്കെതിരായ നടപടിയെക്കുറിച്ച് പറയേണ്ടത് സിപിഎം ജില്ലാ നേതൃത്വമാണ്. തന്റെ പേരിൽ സ്വത്തുക്കൾ ഇല്ല. തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയുമില്ല. തനിക്കെതിരെ പരാതി നൽകിയത് ഒരു വിവരാവകാശ ഗുണ്ടയാണ്. അന്വേഷണം അടക്കമുള്ളവ പാർട്ടിയുടെ പരിധിയിൽ വരുന്നതാണ്. തനിക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും സക്കീർ ഹുസൈൻ പറഞ്ഞു.

അനധികൃത സ്വത്തു സംബന്ധിച്ചു ലോക്കൽ കമ്മിറ്റി അംഗം ശിവൻ (സവാള ശിവൻ )നൽകിയ പരാതി അന്വേഷിച്ച സി.എം ദിനേശ് മണി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനതിരെ നടപടി വരുന്നത്. 2019 ജൂൺ 28ന് ചേർന്ന സിപിഎം ജില്ലാ കമ്മറ്റിയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചത്. സി.എം.ദിനേശ് മണി, പി.ആർ. മുരളി എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ. കളമശേരിയിലെ മുതിർന്ന പാർട്ടി നേതാവാണ് പരാതിക്കാരൻ.

സക്കീർ ഹുസൈന് നാല് വീടുകൾ ഉണ്ടെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും തനിക്ക് രണ്ട് വീടുകൾ മാത്രമാണുള്ളതെന്നും സക്കീർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു. ഭാര്യക്ക് ഉയർന്ന ശമ്പളമായതുകൊണ്ട് നികുതി നൽകേണ്ടിവരുമെന്നും ലോൺ എടുത്താൽ നികുതി ഒഴിവാക്കാം എന്നതുകൊണ്ടാണ് രണ്ടാമത്തെ വീട് വാങ്ങിയതെന്നും സക്കീർ കമ്മിറ്റിയിൽ പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപെട്ടും സക്കീർ ഹുസൈനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.
സിപിഎം പ്രവർത്തകനായ സിയാദ് വാഴക്കാലയുടെ ആത്മഹത്യാ കുറിപ്പിൽ സക്കീറിന്റെ പേര് പരാമർശിച്ചിരുന്നു.

സക്കീറിനെ ഇരുസ്ഥാനങ്ങളിൽ നിന്നും നീക്കുന്ന കാര്യം ജില്ലാ കമ്മിറ്റി ആലോചിച്ചതായാണ് സൂചന. നിർദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറേറിയറ്റ് ഇക്കാര്യം അംഗീകരിച്ചാൽ, കളമശേരിയിൽ പുതിയ ഏരിയ സെക്രട്ടറി വന്നേക്കും. സംസ്ഥാന സെക്രട്ടേറിയറ്റാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരിക്കുമ്പോഴാണ് സക്കീർ ഹുസൈൻ ആദ്യമായി വിവാദത്തിലേക്കും വാർത്തയിലേക്കും സ്ഥാനം പിടിക്കുന്നത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ഏരിയ സെക്രട്ടറിയുടെ തനിനിറം പുറംലോകം അറിയുന്നത്. വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതാണ് സക്കീറിന്റെ ഗുണ്ടാമുഖം ആദ്യമായി വെളിയിൽ കൊണ്ടുവന്നത്. സക്കീർ ഹുസൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിലപാട് വ്യക്തമാക്കിയപ്പോൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശക്തമായ നിലപാടിലേക്ക് വന്നതേയില്ല. കോടിയേരി ഹുസൈനെ ന്യായീകരിച്ച് സംസാരിച്ചതും അന്ന് വിവാദങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ അകപ്പെട്ടതിന്റെ ക്ഷീണം മാറും മുൻപാണ് സക്കീർ ഹുസൈൻ കുസാറ്റ് വിദാത്തിൽ പെടുന്നത്. കുസാറ്റ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെട്ടതിന്റെ പേരിൽ കളമശ്ശേരി എസ്‌ഐ അമൃത രംഗനെ സക്കീർ ഹുസൈൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് ഗുണ്ടാ നേതാവിന്റെ രീതിയിൽ സിപിഎം രാഷ്ട്രീയം നിയന്ത്രിക്കുന്ന സക്കീർ ഹുസൈന്റെ ചെയ്തികൾ വീണ്ടും പുറംലോകത്തിലേക്ക് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP