Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാമ്പു പിടുത്തം ഹോബിയും ജീവിത മാർഗവും; ഇതുവരെ പിടിച്ചത് മുന്നൂറ്റിയൻപതോളം പാമ്പുകൾ; കടിയേറ്റ് മരണ മുഖത്തിൽ നിന്നും രക്ഷപ്പെട്ടത് പന്ത്രണ്ട് തവണയും; പിടിച്ച മൂർഖനെ പ്രദർശിപ്പിക്കവേ കടിയേറ്റ് മരണവും; നാവായിക്കുളത്തേക്ക് പോകുമ്പോൾ സ്‌നേഹപൂർവ്വം തട്ടിമാറ്റിയത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ; എല്ലാ തവണയും രക്ഷകരായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും; ശാസ്തവട്ടത്തിന്റെ ദുഃഖമായി സക്കീർ ഹുസൈന്റെ മരണം

പാമ്പു പിടുത്തം ഹോബിയും ജീവിത മാർഗവും; ഇതുവരെ പിടിച്ചത് മുന്നൂറ്റിയൻപതോളം പാമ്പുകൾ; കടിയേറ്റ് മരണ മുഖത്തിൽ നിന്നും രക്ഷപ്പെട്ടത് പന്ത്രണ്ട് തവണയും; പിടിച്ച മൂർഖനെ പ്രദർശിപ്പിക്കവേ കടിയേറ്റ് മരണവും; നാവായിക്കുളത്തേക്ക് പോകുമ്പോൾ സ്‌നേഹപൂർവ്വം തട്ടിമാറ്റിയത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ; എല്ലാ തവണയും രക്ഷകരായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും; ശാസ്തവട്ടത്തിന്റെ ദുഃഖമായി സക്കീർ ഹുസൈന്റെ മരണം

എം മനോജ് കുമാർ

തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള സക്കീർ ഹുസൈന്റെ മരണം ശാസ്തവട്ടം ഗ്രാമത്തെ നടുക്കി. ഞായറാഴ്ച രാത്രിയാണ് പാമ്പ് കടിയേറ്റ് നാവായിക്കുളത്ത് വെച്ച് സക്കീർ ഹുസൈൻ മരിക്കുന്നത്. പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുമ്പോഴാണ് മൂർഖന്റെ കടിയേറ്റ് സക്കീർ ഹുസൈൻ മരിക്കുന്നത്. പാമ്പുപിടുത്തത്തിൽ നിന്നും പിന്മാറാൻ സുഹൃത്തുക്കളും ബന്ധുക്കളും ആവർത്തിച്ച് ആവശ്യപ്പെടുന്നതിന്നിടെയാണ് ഇതെല്ലാം തള്ളിക്കളഞ്ഞു നാവായിക്കുള്ളത്തേക്ക് പാമ്പുപിടിക്കാൻ സക്കീർ ഹുസൈൻ ഇറങ്ങിപ്പുറപ്പെടുന്നത്.

പന്ത്രണ്ട് തവണ പാമ്പ് കടിയേറ്റ് രക്ഷപ്പെട്ട അനുഭവം മുന്നിലുള്ളതിനാലാണ് മുന്നറിയിപ്പുകൾ തള്ളി പാമ്പുപിടിക്കാനുള്ള വിളി വന്നപ്പോൾ ശാസ്തവട്ടത്തുള്ള വീട്ടിൽ നിന്നും സക്കീർ ഹുസൈൻ ഇറങ്ങിപ്പോയത്. സത്സ്വഭാവിയായതിനാൽ ഈ ചെറുപ്പക്കാരനെ പാമ്പുപിടുത്തത്തിൽ നിന്നും രക്ഷപ്പെടുത്താൻ സുഹൃത്തുക്കളും ബന്ധുക്കളും ആവുന്നത് പരിശ്രമിച്ചതാണ്. ഇതൊരു ഹോബിയാക്കി മാറ്റിയതിനാൽ സക്കീർ ഹുസൈൻ പാമ്പുപിടുത്തത്തിൽ നിന്നും പിന്മാറിയതുമില്ല. ഇത് മരണത്തിൽ കലാശിക്കുകയും ചെയ്തു. എട്ടു മക്കൾ ഉള്ള കുടുംബത്തിൽ എട്ടാമതായാണ് സക്കീർ ഹുസൈന്റെ ജനനം. ശാസ്തവട്ടം റബീന മൻസിലിൽ ഷാഹുൽ ഹമീദ്-ഐഷാബീവി ദമ്പതികളുടെഎട്ടുമക്കളിൽ ഏറ്റവും ഇളയ ആളാണ് സക്കീർ. ഉമ്മ മരിച്ചു. ബാപ്പ ഇപ്പോഴുമുണ്ട്. ഈ അടുത്ത കാലത്താണ് സക്കീർ ഹുസൈനും കുടുംബവും ശാസ്തവട്ടത്ത് തന്നെ വാടകവീട്ടിലേക്ക് മാറിയത്. പന്ത്രണ്ട് തവണയാണ് സക്കീർ ഹുസൈന് പാമ്പ് കടിയേറ്റത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആണ് രക്ഷകരായത്. ഇക്കുറിയും താൻ രക്ഷപ്പെടുമെന്നു തന്നെയാണ് സക്കീർ ഹുസൈൻ കരുതിയത്. പക്ഷെ നാവായിക്കുളത്ത് പാമ്പ് കടിയേറ്റപ്പോൾ നാട്ടുകാർ സക്കീർ ഹുസൈനെ എത്തിച്ചത് പാരിപ്പള്ളി മെഡിക്കൽ കോളെജിലാണ്. പക്ഷെ അവർക്ക് സക്കീർ ഹുസൈന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്പുപിടിച്ച ശേഷം പാമ്പിനെ പ്രദർശിപ്പിക്കുന്നത് സക്കീർ ഹുസൈന്റെ രീതിയാണ്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന സമയത്താണ് കടിയേൽക്കാറ്. പക്ഷെ ഇത് യുവാവ് ഒരിക്കലും ഒഴിവാക്കിയുമില്ല. നാവായിക്കുളത്തും സുരക്ഷിത്മായാണ് സക്കീർ മൂർഖനെ പിടിച്ചത്. പതിവുപോലെ മൂർഖനെ പ്രദർശിപ്പിച്ചു. ഈ സമയത്താണ് കടിയേൽക്കുന്നത്. കടിയേറ്റിട്ടും അത് കാര്യമാക്കാതെ പ്രദർശിപ്പിക്കൽ സക്കീർ ഹുസൈൻ തുടർന്നു. അപ്പോഴേക്കും വായിൽ നിന്ന് നുരയും പതയും വന്നു. രക്ഷിക്കാനുള്ള സഹായാഭ്യർഥന പാതിവഴിയിലാക്കിയാണ് യുവാവ് കുഴഞ്ഞു വീണത്. ഇത് മരണത്തിൽ കലാശിക്കുകയും ചെയ്തു.

പാമ്പ് കടിയേറ്റ സക്കീർ ഹുസൈനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് സക്കീർ ഹുസൈന്റെ സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞത്. പാമ്പ് കടിയേറ്റപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ എത്തിക്കാനാണ് സക്കീർ ഹുസൈൻ ആവശ്യപ്പെട്ടതും ആഗ്രഹിച്ചതും. പക്ഷെ സക്കീർ ഹുസൈന്റെ അവസ്ഥ ഗുരുതരമാണ് എന്ന് മനസിലാക്കി അടുത്തുള്ളവർ എത്തിച്ചത് പാരിപ്പള്ളി മെഡിക്കൽ കോളെജിലാണ്. പാമ്പ് കടിയുടെ വിവരം അറിഞ്ഞു സക്കീർ ഹുസൈന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഞായറാഴ്ച രാത്രി തന്നെ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. പക്ഷെ സക്കീർ ഹുസൈനെ എത്തിച്ചത് പാരിപ്പള്ളിയിലാണ്. അതുകൊണ്ട് തന്നെ എല്ലാവരും നിസ്സഹായരുമായി.
രണ്ടു പെൺകുട്ടികളാണ് സക്കീർ ഹുസൈന് ഉള്ളത്. മൂത്ത് പെൺകുട്ടിക്ക് ഏഴു വയസ് പ്രായമുണ്ട്. ഭാര്യ ഹസീനയുടെ രണ്ടാമത് പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.

ലൈറ്റ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരനാണ് സക്കീർ ഹുസൈൻ. ലോക്ക് ഡൗൺ ആയതിനാൽ വരുമാനമില്ല. ഡ്രൈവർ ആയും ജോലി നോക്കിയിരുന്നു. ആ ജോലിയും കൊറോണ കാരണം ഇല്ലാത്ത അവസ്ഥയിലാണ്. പിന്നെയുള്ള വരുമാനമാർഗം പാമ്പുപിടുത്തമാണ്. 348 പാമ്പുകളെ സക്കീർ പിടിച്ചിട്ടുണ്ട് സക്കീർ. 12 തവണ കടിയേറ്റിട്ടുമുണ്ട്. പാമ്പുപിടുത്ത സമയത്ത് ലഭിക്കുന്ന പ്രതിഫലമാണ് വരുമാനം. ഈ പ്രതിഫലം തേടി തന്നെയാണ് ഞായറാഴ്ചയും പാമ്പുപിടിക്കാനുള്ള വിളി വന്നപ്പോൾ സക്കീർ ഹുസൈൻ നാവായിക്കുളത്തേക്ക് പുറപ്പെട്ടത്. കൂട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് ഇക്കുറിയും പാമ്പിനെ പിടിക്കാൻ സക്കീർ ഇറങ്ങിയത്. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം കാഞ്ഞിരംവിളയിൽ വച്ചാണ് സക്കീറിന് കടിയേറ്റത്. കൈക്കു കടിയേറ്റെങ്കിലും അത് കാര്യമാക്കാതെ കാഴ്ചക്കാർക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായിൽ നിന്നു നുരയും പതയും വരികയായിരുന്നു. സുഹൃത്ത് മുകേഷിനെ ഫോണിൽ വിളിച്ച് സക്കീർ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടൻ തളർന്നു വീണു. കയ്യിൽ നിന്നു പാമ്പും രക്ഷപ്പെട്ടു. കൂടി നിന്നവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്.

സക്കീർ ഹുസൈൻ മരിച്ചതോടെ നാട്ടുകാർക്കുള്ള ആശങ്കയും കൂടിയിട്ടുണ്ട്. സക്കീർ ഹുസൈന്റെ വീട്ടിൽ പാമ്പുണ്ട് എന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. ജാറിൽ അടച്ച നിലയിലാണ് പാമ്പ് ഉള്ളത്. പിടിച്ച പാമ്പിനെ വീട്ടിൽ തന്നെ സൂക്ഷിച്ച് വളരെ പതിയെയാണ് ഫോറസ്റ്റ്കാർക്ക് കൈമാറുന്നത്. അതുകൊണ്ട് തന്നെ പാമ്പുണ്ട് എന്ന സംശയമാണ് നാട്ടുകാർ പങ്കു വയ്ക്കുന്നത്. സക്കീ റിന്റെ മൃതദേഹം ഇപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തന്നെയാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷമേ മൃതദേഹം വിട്ടു കൊടുക്കുകയുള്ളൂ. പാമ്പുപിടുത്തകാര്യത്തിൽ തങ്ങൾ നൽകിയ മുന്നറിയിപ്പ് പാലിച്ചിരുന്നെങ്കിൽ സക്കീർ ഹുസൈന് ഈ ഗതിവരില്ലായിരുന്നുവെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. അതുകൊണ്ട് തന്നെ സത്സ്വഭാവിയായിരുന്ന യുവാവിന്റെ മരണം നാടിന്റെ ദുഃഖമായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP