Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകൾ; കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പങ്കെടുത്തത് അടുത്ത ബന്ധുക്കൾ; സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിലിന് ഇനി കൂട്ട് മേഘാ ശ്രീകുമാർ; ആശംസ അർപ്പിച്ച് സിനിമാ ലോകം

ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകൾ; കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പങ്കെടുത്തത് അടുത്ത ബന്ധുക്കൾ; സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിലിന് ഇനി കൂട്ട് മേഘാ ശ്രീകുമാർ; ആശംസ അർപ്പിച്ച് സിനിമാ ലോകം

മറുനാടൻ മലയാളി ബ്യൂറോ

സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിൽ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്. നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ.

ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിൻ രഞ്ജി പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് നിഖിൽ ചുവടുവച്ചിരുന്നു.

കിരൺ ജി. നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൈദരാലിയായി നടനും സംവിധായകനുമായ രഞ്ജി പണിക്കർ വേഷമിടുന്നു. ഹൈദരാലിയുടെ യുവത്വം മകൻ നിഖിൽ രഞ്ജി പണിക്കർ അവതരിപ്പിക്കുന്നു. 19 വയസ്സു മുതൽ 30 വരെയുള്ള കാലഘട്ടമാണ് നിഖിൽ അവതരിപ്പിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP