Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് ഉൽപ്പന്ന ബഹിഷ്‌ക്കരണം മുറുകുമ്പോഴും ലോകത്തെ പ്രധാന അഞ്ച് മൊബൈൽ ഫോൺ നിർമ്മാതാക്കളുടെ അസംബ്ലിങ് സെന്റർ ഇന്ത്യയിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം; കമ്പനികളിൽ മൂന്ന് ചൈനീസ് കമ്പനികളും; യുഎസ് കമ്പനികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുമ്പോൾ മൊബൈൽ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറും; മേക്ക് ഇൻ ഇന്ത്യ വിപുലമാക്കാൻ മോദി സർക്കാറിന്റെ പദ്ധതി; ചൈനാ ഉൽപ്പന ബഹിഷ്‌കരണത്തിൽ എതിർപ്പുമായി ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതിയും ബജാജും

ചൈനീസ് ഉൽപ്പന്ന ബഹിഷ്‌ക്കരണം മുറുകുമ്പോഴും ലോകത്തെ പ്രധാന അഞ്ച് മൊബൈൽ ഫോൺ നിർമ്മാതാക്കളുടെ അസംബ്ലിങ് സെന്റർ ഇന്ത്യയിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം; കമ്പനികളിൽ മൂന്ന് ചൈനീസ് കമ്പനികളും; യുഎസ് കമ്പനികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുമ്പോൾ മൊബൈൽ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറും; മേക്ക് ഇൻ ഇന്ത്യ വിപുലമാക്കാൻ മോദി സർക്കാറിന്റെ പദ്ധതി; ചൈനാ ഉൽപ്പന ബഹിഷ്‌കരണത്തിൽ എതിർപ്പുമായി ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതിയും ബജാജും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ തലത്തിൽ ചൈനീസ് ഉൽപ്പന്ന ബഹിഷ്‌ക്കറണ തന്ത്രവുമായി രംഗത്തിറങ്ങിയത് സംഘപരിവാറാണ്. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ബഹിഷ്‌ക്കരണ കാമ്പയിൻ ശക്തമാക്കിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ടിക്ക് ടോക്ക് അൺ ഇൻസ്റ്റാൾ ചെയ്യുന്നതിന് അപ്പുറത്തേക്കൊന്നും ഈ ബഹിഷ്‌ക്കരണം നടക്കില്ലെന്നതാണ് വാസ്തവം. അതേസമയം ആഗോള തലത്തിൽ കമ്പനികൾ ചൈനയിൽ നിന്നും പിന്മാറുന്ന സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ ചൈന വിടുന്ന കമ്പനികളെ ഇന്ത്യയിലേക്ക് എത്തിക്കുക എന്ന തന്ത്രമാണ് കേന്ദ്രം ഒരുക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചൈനീസ് മൊബൈൽ കമ്പനികളെയും കൂടുതലായി ഇന്ത്യയിലേക്ക് ആകർഷിക്കുക എന്നതാണ് മോദി സർക്കാർ നയം.

ഇന്ത്യയെ മൊബൈൽ നിർമ്മാണത്തിന്റെ ഹബ്ബാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിനായി അഞ്ച് പ്രധാന കമ്പനികളുടെ ഉൽപ്പാദന കേന്ദ്രങ്ങൾ ഇന്ത്യയാക്കാനാണ് ശ്രമം. ആഗോള മൊബൈൽ ഫോൺ വിപണിയിൽ പ്രധാനമായും അഞ്ച് കമ്പനികളാണ് (സാംസങ്, ആപ്പിൾ, വാവെയ്, ഓപ്പോ, വിവോ) സേവനം നൽകുന്നത്. ഈ ആഗോള ലീഡ് സ്ഥാപനങ്ങൾക്ക് ഒരു അസംബ്ലി പ്ലാറ്റ്‌ഫോം നൽകിക്കൊണ്ട് ആഗോള മൂല്യ ശൃംഖലയുമായി ഇന്ത്യയെ സംയോജിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. മൂന്ന് കമ്പനികൾ ചൈനീസ് കമ്പനികൾ ആണെങ്കിലും ഇവയ്ക്ക് ഇന്ത്യയിൽ അസംബ്ലീംഗ് പ്ലാറ്റ്‌ഫോമുണ്ട്.

83 ശതമാനം ആഗോള മൊബൈൽ ഫോൺ വരുമാനമുള്ള ഈ അഞ്ച് കമ്പനികളിൽ നിന്നും ഇന്ത്യ ഇതിനകം തന്നെ പ്രാരംഭ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇത് ആഗോള വിപണികളിലേക്ക് എത്താൻ കൂടുതൽ ഉൽപ്പാദനം രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇന്ത്യൻ കമ്പനികളായ ലാവ, മൈക്രോമാക്‌സ് എന്നിവരാണ് പ്രധാനമായും ആഭ്യന്തര വിപണിയിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നത്. ഈ കമ്പനികൾ ഇതുവരെ ആഗോള മൂല്യ ശൃംഖല നിർമ്മാണത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടില്ല. രാജ്യാന്തര കമ്പനികൾക്കായി വൈറ്റ് ലേബൽ നിർമ്മാതാക്കളായി മാറുന്നതിലൂടെ ആഭ്യന്തര കമ്പനികൾ ആരംഭിക്കുകയും അവരുടെ സ്വന്തം ശേഷികൾ പരിഷ്‌കരിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ആഗോള മൂല്യ ശൃംഖലയിലേക്ക് കടക്കാൻ ഇന്ത്യക്ക് ഈ കമ്പനികളുടെ വിതരണ, റീട്ടെയിൽ ശൃംഖലകൾ വഴി സാധിക്കും. രാജ്യത്ത് ഒരു യുവജനസംഘമുണ്ട്, അവർ ജോലി ചെയ്യാൻ തയാറാണ്, നിർമ്മാണ മേഖലയ്ക്ക് അവർക്ക് തൊഴിലവസരങ്ങൾ നൽകാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് ഇൻ-ഹൗസ് ടെക്‌നോളജി ഇല്ല, ഗ്ലോബൽ ലീഡ് സ്ഥാപനങ്ങൾക്ക് നൂതനവുമായ സാങ്കേതികവിദ്യ കൊണ്ടുവരാൻ കഴിയും. ഇത് ആഗോള ലീഡ് കമ്പനികളുടെ ഉൽപാദന പ്രക്രിയകൾക്ക് മാത്രമല്ല ആഭ്യന്തര കമ്പനികൾക്കും സഹായകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ആഗോള വിപണികളെ പരിപാലിക്കുന്നതിന് ഇന്ത്യ ഘടനാപരവും ഭരണപരവുമായ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഉയർന്ന ഊർജ്ജച്ചെലവ്, നികുതി, ബിസിനസ്സ് എളുപ്പമാക്കുക തുടങ്ങിയ വിവിധ വെല്ലുവിളികൾ ഇന്ത്യ അനുഭവിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് യഥാക്രമം വിയറ്റ്‌നാമിനേക്കാളും ചൈനയേക്കാളും 10-20 ശതമാനം കുറവാണ് ഇന്ത്യയിൽ. ഈ പ്രശ്നങ്ങൾ ഇന്ത്യ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കേണ്ടതാണ്. അതേസമയം, ചുരുക്കത്തിൽ ഡബ്ല്യുടിഒ അനുസരിക്കുന്നതും നടപ്പിലാക്കാൻ എളുപ്പമുള്ളതും കയറ്റുമതി റൺവേയിൽ നിന്ന് ഇന്ത്യയെ പുറത്തെടുക്കാൻ സഹായിക്കുന്നതുമായ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.

അതേസമയം ചൈനയ്‌ക്കെതിരായ നീക്കത്തെ എതിർത്ത് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതിയും ബജാജും രംഗത്തെത്തി. വാഹനനിർമ്മാണത്തിന് ചൈനീസ് സ്‌പെയർ പാർട്‌സ് അത്യാവശ്യമാണെന്നാണ് ഇരു കമ്പനികളും പറയുന്നത്. ചൈനീസ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തെയാണ് മാരുതിയും ബജാജും എതിർക്കുന്നത്.

ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാരുതിയും ബജാജും പറയുന്നത്. ''ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നത് മികച്ചതാക്കിയിട്ടുണ്ട്, പക്ഷേ എഫ്ഡിഐ ഇപ്പോഴും കൂടുതൽ വരുന്നില്ല. കഴിഞ്ഞ 70 വർഷമായി പ്രധാന ഉൽപ്പാദന മേഖലയിൽ വിദേശനിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല, മത്സരാധിഷ്ഠിത പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ നയങ്ങൾ രൂപകൽപ്പന ചെയ്തിട്ടില്ല''കമ്പനി പറഞ്ഞു.

ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിൽ ഇറക്കുമതിക്ക് വലിയ പങ്കുണ്ടെന്ന് അവർ വ്യക്തമാക്കി. മോട്ടോർ സൈക്കിളുകൾക്കുള്ള അലോയ് വീലുകൾ ചൈനയിൽ നിന്നുള്ള പ്രധാന ഇറക്കുമതിയാണെന്നും ചൈനയിൽ നിന്ന് അത് ലഭ്യമാക്കുന്നതുകൊണ്ടാണ് മത്സരാധിഷ്ഠിതമായ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വാഹനം വിൽക്കാനാകുന്നതെന്നും കമ്പനി പറയുന്നു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെയാണ് ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. എന്നാൽ ഈ തീരുമാനം വാഹനനിർമ്മാണമേഖലയെ സാരമായി ബാധിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ പറയുന്നത്.

ചൈനയുമായുള്ള അമേരിക്കൻ ബന്ധം വഷളായി വരുന്നതിനിടയിൽ ലോകത്തെ പ്രമുഖ ടെക്നോളജി ബ്രാൻഡുകളെ സർക്കാർ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വലിയ നിർമ്മാണ പ്ലാന്റുകൾ നിർമ്മിക്കാനായിരുന്നു ക്ഷണം. ഇത് ആപ്പിളും സാംസങും അടക്കമുള്ള പല കമ്പനികൾക്കും സമ്മതമായിരുന്നെങ്കിലും സർക്കാരിന്റെ ചില കടുംപിടുത്തങ്ങൾ ഇക്കാര്യത്തിൽ വിലങ്ങുതടിയാകുകയായിരുന്നു. എന്നാൽ, അവയിൽ പലതും സർക്കാർ പിൻവലിക്കാൻ തയാറായതോടെ ആപ്പിളിനെയും സാംസങിനെയും കൂടാതെ, ഫോക്സ്‌കോൺ, ഒപ്പോ, വിവോ, ഫ്ളെക്സ്ട്രോണിക്സ് തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ തയാറായി വന്നിരിക്കുകയാണ്. ഇന്ത്യ അവതരിപ്പിച്ച പ്രൊഡക്ഷൻ-ലിങ്ക്ട് ഇൻസെന്റീവ് (പിഎൽഐ) സ്‌ക്രീമായിരിക്കും ഈ കമ്പനികൾക്കു ബാധകമാകുക.

ഈ കമ്പനികൾ ചൈനയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും മറ്റുമാണ് അവരുടെ പ്ലാന്റുകളും യന്ത്രസാമഗ്രികളും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇരുന്നത്. ഇവയുടെ മൂല്യത്തിന്റെ 40 ശതമാനം മാത്രമെ പരിഗണിക്കൂ എന്ന നിലാപാടായിരുന്നു ആപ്പിളിനെ അകറ്റി നിർത്തിയിരുന്നത്. ഈ വകുപ്പ് എടുത്തുമാറ്റിയതോടെ കമ്പനിക്ക് വാതിൽ തുറന്നു കിട്ടിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ചില തർക്കവിഷയങ്ങളും ബലമായി നടപ്പിലാക്കുന്നില്ലെന്ന് ഇന്ത്യ തീരുമാനിച്ചതോടെ പല കമ്പനികളും ഇന്ത്യയിലെ ഉൽപാദനം വിപുലമാക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഇതുവഴി കോടികളുടെ വിദേശ വരുമാനവും രാജ്യത്തെ ലക്ഷക്കണക്കിന് പേർക്ക് ജോലിയും ലഭിക്കും.

ആപ്പിളിനായി കരാർ അടിസ്ഥാനത്തിൽ, ഐഫോൺ അടക്കമുള്ള ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന കമ്പനികളാണ് ഫോക്സകോണും വിൻസ്ട്രണും. ഇരു കമ്പനികൾക്കും ഇപ്പോൾത്തന്നെ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകളുണ്ട്. എന്നാൽ, ഇനി ഇരു കമ്പനികളും ഇന്ത്യയിലെ തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൻതോതിൽ വർധിപ്പിക്കും. ഇന്ത്യ മുന്നോട്ടുവച്ച പിഎൽഐ സ്‌കീമിന്റെ ഗുണഭോക്താക്കളാകാൻ ഇരു കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എങ്കിലും തങ്ങൾ സ്ഥാപിക്കുന്ന പ്ലാന്റുകളുടെയും യന്ത്രസാമഗ്രികളുടെയും മൂല്യം സർക്കാർ ആയിരിക്കും നിശ്ചയിക്കുക എന്നതടക്കം ചില വകുപ്പുകൾ തങ്ങൾക്ക് സ്വീകാര്യമല്ല എന്നായിരുന്നു അവരുടെ നിലപാട്. ആപ്പിളിനായി ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്ന മൂന്നാമതൊരു കമ്പനിയെ കൂടി ഇന്ത്യയിലെത്തിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പെഗാട്രോൺ എന്ന കോൺട്രാക്ട് നിർമ്മാതാവിനോടും പ്രവർത്തനം ഇന്ത്യയിൽ നിന്ന് തുടങ്ങാമെന്നു പറഞ്ഞാണ് ക്ഷണിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP