Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്തനംതിട്ടയിൽ കുടുംബശ്രീയുടെ ചുമതലയുള്ള ആശാവർക്കർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടിക വിപുലം; പനിയുണ്ടായിരുന്നിട്ടും യോഗങ്ങളിൽ പങ്കെടുത്തു; ജനപ്രതിനിധികളും പിഎച്ച്സിയിലെ ഡോക്ടർ അടക്കം ജീവനക്കാരും നിരീക്ഷണത്തിൽ; പൊതുസ്ഥലങ്ങളിലും രോഗി എത്തി: മല്ലപ്പുഴശേരി പഞ്ചായത്തിൽ ആശങ്ക

പത്തനംതിട്ടയിൽ കുടുംബശ്രീയുടെ ചുമതലയുള്ള ആശാവർക്കർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടിക വിപുലം; പനിയുണ്ടായിരുന്നിട്ടും യോഗങ്ങളിൽ പങ്കെടുത്തു; ജനപ്രതിനിധികളും പിഎച്ച്സിയിലെ ഡോക്ടർ അടക്കം ജീവനക്കാരും നിരീക്ഷണത്തിൽ; പൊതുസ്ഥലങ്ങളിലും രോഗി എത്തി: മല്ലപ്പുഴശേരി പഞ്ചായത്തിൽ ആശങ്ക

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മല്ലപ്പുഴശേരി പഞ്ചായത്തിൽ കുടുംബശ്രീയുടെ ചുമതലയുള്ള ആശാ വർക്കർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ സർക്കാർ പുറത്തു വിട്ട പട്ടികയിൽ ഇവരിൽ ഇല്ല. എന്നാൽ, ഇന്നലെ തന്നെ രോഗം സ്ഥിരീകരിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രോഗിയുടെ സമ്പർക്ക പട്ടിക അതിവിപുലമാണ്. നൂറിലധികം പേരുമായി ഇവർ സമ്പർക്കം പുലർത്തിയിട്ടുണ്ട്. ശവസംസ്‌കാര ചടങ്ങിലും പൊതുപരിപാടികളിലും ആരോഗ്യവകുപ്പിന്റേതും പഞ്ചായത്തിന്റേയും അടക്കമുള്ള ചടങ്ങളുകളിൽ പങ്കെടുക്കുകയും ചെയ്തു. പനി ഉണ്ടായിരുന്നിട്ടും അക്കാര്യം അവഗണിച്ചാണ് ഇവർ യോഗങ്ങൾക്ക് എത്തിയത് എന്ന് പറയുന്നു.

ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ അടക്കമുള്ളവർ നിരീക്ഷണത്തിലായി. രോഗ വിവരം അറിഞ്ഞതോടെ പഞ്ചായത്ത് ഓഫീസ് അടയ്ക്കുന്നതിനും അടുത്ത ദിവസങ്ങളിൽ ഇവർ പങ്കെടുത്ത യോഗങ്ങളിൽ ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, സെക്രട്ടറി, ഇതര ജീവനക്കാർ, ഡോക്ടർ അടക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ഇവരുമായി സമീപ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലേക്ക് മാറി.

പ്രാഥമിക വിവരമനുസരിച്ച് സമ്പർക്ക പട്ടിക നൂറിലധികം എത്തുമെന്നാണ് വിലയിരുത്തൽ. ഇവർ അടുത്ത ദിവസങ്ങളിൽ പങ്കെടുത്തതിൽ കോഴഞ്ചേരി പഞ്ചായത്ത് ജീവനക്കാരിയുടെ സംസ്‌കാര ചടങ്ങും ഉൾപ്പെടുമെന്നറിയുന്നു. അപകടത്തിൽ മരിച്ച ജീവനക്കാരിയുടെ മൃതദേഹം പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തിച്ചപ്പോൾ ഇവർ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ആശാ പ്രവർത്തകർക്ക് സഹായം നൽകുന്ന ചടങ്ങിലും ഇവർ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാലി തോമസ്, ജോൺ വി. തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും സമ്പർക്ക പട്ടികയിൽ വരും.

കുടുംബശ്രീ പ്രവർത്തനത്തിന് പുറമെ ആശാ വർക്കർ കൂടിയായ രോഗി പഞ്ചായത്തിലെ കോവിഡ് കേന്ദ്രത്തിൽ ശുചീകരണത്തിനായി പോയിരുന്നതായി അറിയുന്നു. രോഗം പോസിറ്റീവ് ആയവരുടെ മുറികളും പിന്നീട് ഇവർ ശുചീകരിച്ചിരുന്നത്രേ. ഇത്തരത്തിലാകാം ഇവർക്ക് രോഗം ഉണ്ടായതെന്നാണ് നിഗമനം. ആശാ പ്രവർത്തകരെ ഇത്തരം ജോലിക്ക് നിയോഗിക്കരുതെന്നാണ് ചട്ടം. ഇതിന്റെ ലംഘനം ഉണ്ടായതായും സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP