Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ വന്നപ്പോൾ ഏക വരുമാന മാർഗ്ഗമായ ഹോസ്റ്റൽ പൂട്ടി; ജീവിക്കാൻ ഹോസ്റ്റൽ പച്ചക്കറിക്കടയാക്കി മാറ്റി പ്രീതിയുടെ പോരാട്ടം

ലോക്ഡൗൺ വന്നപ്പോൾ ഏക വരുമാന മാർഗ്ഗമായ ഹോസ്റ്റൽ പൂട്ടി; ജീവിക്കാൻ ഹോസ്റ്റൽ പച്ചക്കറിക്കടയാക്കി മാറ്റി പ്രീതിയുടെ പോരാട്ടം

സ്വന്തം ലേഖകൻ

കോവിഡ് മലയാളികൾക്ക് മാത്രമല്ല ലോകം മുഴുവനും തൊഴിൽ നഷ്ടത്തിന്റെ കാലം കൂടിയാണ്. പ്രതിസന്ധികളിലും പിടിച്ചു നിൽക്കാൻ പോരാട്ടം നടത്തിയ പലരും കോവിഡിൽ പകച്ചു പോയി. എന്നാൽ താൻ തോറ്റാൽ തന്റെ കുടുംബം മുഴുവൻ വഴിയാധാരമാകുമെന്ന് പ്രീതിക്കറിയാം. കോഴിക്കോട് നഗരത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ ഹോസ്റ്റൽ സൗകര്യം ഒരുക്കിയാണ് പ്രീതി സന്തോഷ് തന്റെ കുടുംബം മുന്നോട്ട് കൊണ്ടു പോയത്.

ഓർക്കാപുറത്തുണ്ടായ തിരിച്ചടിയായിരുന്നു പ്രീതിക്ക് ലോക്ക് ഡൗൺ കാലം. കോവിഡ് വന്നതോടെ വിദ്യാർത്ഥികളില്ലാം പോയി. തിരിച്ചടിയിൽ ആദ്യമൊന്നു പകച്ചെങ്കിലും ഹോസ്റ്റലിനെ പച്ചക്കറി കടയാക്കി പ്രീതി ആ പ്രതിസന്ധിയും മറികടന്നു. ഹോസ്റ്റലിനെ പച്ചക്കറി കടയാക്കി വയനാടൻസ് എന്ന പേരിട്ട് അതിജീവനത്തിന്റെ പുതിയ പാതയൊരുക്കി. വയനാട്ടിൽ നിന്നും പച്ചക്കറികളെത്തിച്ചാണ് പ്രീതിയുടെ കച്ചവടം.

വിളവെടുപ്പിന്റെ ചൂടുമാറാത്ത വെള്ളരിയും മത്തനും ബീറ്റ്റൂട്ടുമെല്ലാം കോഴിക്കോട് പ്ലാനിറ്റോറിയത്തിനടുത്തുള്ള പ്രീതി സന്തോഷിന്റെ വയനാടൻസിൽ ആവശ്യക്കാരെ കാത്തിരുക്കുന്നു, ഹോം ഡെലിവറിയുമുണ്ട്. വയനാട് പുൽപള്ളി സ്വദേശിനിയായ പ്രീതി സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയുമെല്ലാം സഹകരണത്തോടെ വയനാട്ടിൽ നിന്ന് നാടൻ പച്ചക്കറികൾ കോഴിക്കോടെത്തിച്ചാണ് വിൽപ്പന നടത്തുന്നത്. ബിസിനസുകാരനായിരുന്ന ഭർത്താവ് സന്തോഷിന് അപകടം പറ്റി കിടപ്പിലായതോടെയാണ് പ്രീതിയുടെ ജീവിതം മാറിയത്.

രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പം കോഴിക്കോട്ടെത്തി ഹോസ്റ്റൽ നടത്തിവരികയായിരുന്നു. ജീവിതം പച്ചപിടിക്കുന്നതിനിടെ ലോക്ക് ഡൗൺ എത്തി ഹോസ്റ്റൽ അടച്ചു. പിന്നെ പുതിയ ജീവിതം തേടിയാണ് ഹോസ്റ്റലിൽ പച്ചക്കറിക്കട തുടങ്ങിയത്. തന്റെ അവസ്ഥയറിഞ്ഞ് ചേർത്ത് നിർത്തുന്നവരെ ആരോഗ്യമുള്ള ഭക്ഷണം കഴിപ്പിക്കുന്നു പ്രീതിയും കുടുംബവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP