Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ കുതിക്കുമ്പോൾ അമേരിക്കയിലും ചൈനയിലും വരെ ക്രൂഡ് ഓയിൽ വില ഇടിയുന്നു; കോവിഡിൽ അതിവേഗം നാലാം സ്ഥാനത്ത് എത്തിയ ഇന്ത്യയിൽ വൈറസ് വ്യാപനത്തെ പോലെ ഉയരുന്നത് ഇന്ധന വിലയും; രാജ്യത്ത് തുടർച്ചയായ പത്തം ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി എണ്ണ കമ്പനികൾ; കണ്ണും പൂട്ടി ഒന്നും കാണാതിരുന്ന് നികുതി പിഴിഞ്ഞെടുത്ത് മോദി സർക്കാരും; പത്തു ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 5.48 രൂപയും ഡീസലിന് കൂടിയത് 5.51 രൂപയും; പ്രതിഷേധം ആളിക്കത്തുമ്പോൾ

കൊറോണ കുതിക്കുമ്പോൾ അമേരിക്കയിലും ചൈനയിലും വരെ ക്രൂഡ് ഓയിൽ വില ഇടിയുന്നു; കോവിഡിൽ അതിവേഗം നാലാം സ്ഥാനത്ത് എത്തിയ ഇന്ത്യയിൽ വൈറസ് വ്യാപനത്തെ പോലെ ഉയരുന്നത് ഇന്ധന വിലയും; രാജ്യത്ത് തുടർച്ചയായ പത്തം ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി എണ്ണ കമ്പനികൾ; കണ്ണും പൂട്ടി ഒന്നും കാണാതിരുന്ന് നികുതി പിഴിഞ്ഞെടുത്ത് മോദി സർക്കാരും; പത്തു ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 5.48 രൂപയും ഡീസലിന് കൂടിയത് 5.51 രൂപയും; പ്രതിഷേധം ആളിക്കത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അന്താരാഷ്ട്ര എണ്ണ വിപണയിൽ ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും ഇന്ത്യയിൽ മാത്രം തുടർച്ചയായ പത്താം ദിവസവും ഇന്ധനവില വർധിപ്പിച്ചു. തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 47 പൈസയും കൂടി. ചൊവ്വാഴ്ചയും വില വർധിച്ചതോടെ പെട്രോളിന് കൊച്ചിയിൽ 76.87 രൂപയും ഡീസലിന് 71.18 രൂപയുമാണ് വില. പത്തു ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 5.48 രൂപയും ഡീസലിന് കൂടിയത് 5.51 രൂപയുമാണ്.

തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില കൂട്ടുകയാണ്. ഇത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നതില്ല. അന്താരാഷ്ട്ര വിപണയിൽ വില കുറയുമ്പോഴും വില കൂട്ടുന്നതിന് കാരണമാണ് ഏവരേയും അമ്പരപ്പിക്കുന്നത്. നികുതി അടക്കം വൻ തുകയാണ് ഇതോടെ പെട്രോളിനും ഡീസലിനും ഇന്ത്യാക്കാർ നൽകുന്നത്.

പുതിയ കൊറോണ വൈറസ് അണുബാധ അമേരിക്കയിലെയും ചൈനയിലെയും ബാധിച്ചതിനാൽ എണ്ണ വില തിങ്കളാഴ്ച ഇടിഞ്ഞു എന്നതാണ് വസ്തുത. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 35 സെന്റ് അഥവാ ഒരു ശതമാനം കുറഞ്ഞ് ബാരലിന് 35.91 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 6 സെന്റ് ഉയർന്ന് ബാരലിന് 38.61 ഡോളറിലെത്തി. അമേരിക്കൻ ഐക്യനാടുകളിൽ ശനിയാഴ്ച മാത്രം 25,000 ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 2 ദശലക്ഷത്തിലധികം ആളുകൾ രോഗബാധിതരാണ്, ലോകമെമ്പാടുമുള്ള കേസുകളിൽ നാലിലൊന്ന്. പുതിയ അണുബാധകളില്ലാതെ രണ്ട് മാസത്തിന് ശേഷം, കഴിഞ്ഞ നാല് ദിവസങ്ങളിൽ 79 കൊറോണ വൈറസ് കേസുകൾ ബീജിങ് അധികൃതർ റിപ്പോർട്ട് ചെയ്തു, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നിൽ പൊട്ടിത്തെറിക്കുമോ എന്ന ഭയം. ഇതോടെയാണ് വിലയ ഇടിയുന്നത്. എന്നാൽ ഇന്ത്യയിൽ കൊറോണ കേസുകൾ ഉയരുമ്പോൾ ഇന്ധന വിലയും കൂടുന്നു.

സ്വതന്ത്ര റിഫൈനറുകൾ പ്രോസസ്സിങ് വർദ്ധിപ്പിച്ചതിനാൽ മെയ് മാസത്തിൽ ചൈനയുടെ അസംസ്‌കൃത എണ്ണ ഉൽപാദനം 8.2 ശതമാനം ഉയർന്നു. അതിനിടെ ഒപെക്കിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിങ് പാനൽ വ്യാഴാഴ്ച യോഗം ചേരും. ജൂണിൽ ക്രൂഡ് ഉത്പാദനം കുറയ്ക്കാൻ ഇറാഖ് തങ്ങളുടെ പ്രധാന എണ്ണ കമ്പനികളുമായി ധാരണയിലെത്തിയതായി രാജ്യത്തെ ഭീമൻ തെക്കൻ എണ്ണപ്പാടങ്ങളിൽ പ്രവർത്തിക്കുന്ന ഇറാഖ് അധികൃതർ ഞായറാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. അങ്ങനെ ആഗോള തലത്തിൽ വില ഇടിയൽ വലിയ പ്രതിസന്ധിയായി തുടരുന്നു. ഇതിനിടെയാണ് ഇന്ത്യയിൽ ഇന്ധന വില കുതിക്കുന്നത്.

കൊച്ചി നഗരത്തിൽ ഇന്ന് ഒരു ലീറ്റർ പെട്രോളിന് 76.99 രൂപയും ഡീസലിനു 71.29 രൂപയും നൽകണം. ഡീസൽ വിലവർധന കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അഞ്ചര രൂപയോളം വർധിച്ചതു ചരക്കു നീക്കത്തെ ബാധിക്കുന്നതു ലോക്ഡൗൺ കാലത്തെ കമ്പോളവില നിലവാരത്തിലും പ്രകടമാകും. ഇന്ധന വില വർധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവു പൊതുഗതാഗത മേഖലയെ കൂടുതൽ നഷ്ടത്തിലാക്കും.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 82 ദിവസത്തെ ഇടവേളക്കു ശേഷം ജൂൺ ഏഴുമുതലാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ വർധനയാണ് ഇന്ധനവില കൂട്ടാൻ കാരണമായി പറയുന്നത്. എന്നാൽ, വില കുത്തനെ കുറഞ്ഞപ്പോൾ ഇന്ധന വില കുറയ്ക്കാൻ എണ്ണകമ്പനികൾ തയാറായിരുന്നില്ല. പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം.

കേന്ദ്ര സർക്കാർ എക്‌സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ചക്ക് ശേഷം ഇന്ധന വില തുടർച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് എണ്ണ വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP