Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി മകളെ കാത്തിരിക്കേണ്ട; അവൾ മരിച്ചിരിക്കുന്നു; പോർച്ചുഗലിൽ കാണാതെ പോയ മഡാലിൻ മെക്കെയിൽ മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ കോടികൾ മുടക്കി 13 വർഷം നീണ്ട കാത്തിരിപ്പ് മതിയാക്കി ജെറിയും കേറ്റും; ബ്രിട്ടൻ ഉള്ളുരുകി പ്രാർത്ഥിച്ചതൊക്കെ വെറുതെയാകുന്നു

ഇനി മകളെ കാത്തിരിക്കേണ്ട; അവൾ മരിച്ചിരിക്കുന്നു; പോർച്ചുഗലിൽ കാണാതെ പോയ മഡാലിൻ മെക്കെയിൽ മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ കോടികൾ മുടക്കി 13 വർഷം നീണ്ട കാത്തിരിപ്പ് മതിയാക്കി ജെറിയും കേറ്റും; ബ്രിട്ടൻ ഉള്ളുരുകി പ്രാർത്ഥിച്ചതൊക്കെ വെറുതെയാകുന്നു

സ്വന്തം ലേഖകൻ

ർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ജർമ്മൻ പ്രോസിക്യുട്ടർമാരുടെ എഴുത്ത് മഡാലിൻ മെക്കെയിനിന്റെ മാതാപിതാക്കളെ തേടിയെത്തി. അറിയിക്കാനുണ്ടായിരുന്നത് പക്ഷെ സന്തോഷ വാർത്തയല്ല. മഡാലിൻ മരിച്ചു എന്ന വിവരം സ്ഥിരീകരിച്ചുകൊണ്ടുള്ളതായിരുന്നു ആ എഴുത്ത്. പ്രതിയെന്ന് സംശയിക്കുന്ന ക്രിസ്റ്റ്യൻ ബ്രൂക്നെറിലേക്കുള്ള അന്വേഷണത്തെ ബാധിക്കും എന്നതിനാൽ മരണം സ്ഥിരീകരിക്കുവാൻ അടിസ്ഥാനമാക്കിയ തെളിവുകളെ കുറിച്ച് പക്ഷെ എഴുത്തിൽ പറഞ്ഞിട്ടില്ല. സ്‌കോട്ട്ലൻഡ് യാർഡ് ഉദ്യോഗസ്ഥരുമായോ, പോർച്ചുഗലിലുള്ള പൊലീസുകാരുമായോ തെളിവുകൾ പങ്ക്വയ്ക്കാൻ ഇപ്പോൾ കഴിയില്ലെന്നും അന്വേഷണത്തിന്റെ ചുമതലയുള്ള ഹാൻസ് ക്രിസ്റ്റ്യൻ വോൾട്ടേഴ്സ് പറഞ്ഞു.

2007 ൽ ഒരു ഒഴിവുകാലയാത്രക്കിടയിൽ അൽഗ്രേവിൽ വച്ചാണ് അന്ന് മൂന്ന് വയസ്സ് പ്രായം മാത്രമുണ്ടായിരുന്ന മഡാലിനെ ഹോട്ടൽ മുറിയിൽ നിന്നും കാണാതെ പോകുന്നത്. മറ്റു രണ്ട് മക്കൾക്കൊപ്പം മുറിയിൽ മഡാലിനേയും ഉറക്കിക്കിടത്തി, സുഹൃത്തുക്കളുമൊത്ത് അത്താഴവിരുന്നിന് പോയതായിരുന്നു മാതാപിതാക്കൾ. മറ്റ് രണ്ട് കുട്ടികളും സുരക്ഷിതരായിരുന്നെങ്കിലും മഡാലിനെ കാണാതെയാവുകയായിരുന്നു.

പ്രതി ഈ ബാലികയെ കൊന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട് എന്നവകാശപ്പെട്ട അന്വേഷണസംഘം പക്ഷെ അത് ആരോടും വെളിപ്പെടുത്താനാകില്ല എന്നും പറഞ്ഞു. ഇത് ആളെ കാണാതായ കേസല്ല, കൊലപാതക കേസ് തന്നെയാണെന്നും അവർ വ്യക്തമാക്കുന്നു. സംഭവം നടന്നത് പോർച്ചുഗലിൽ ആണെങ്കിലും പ്രതി എന്ന് സംശയിക്കപ്പെടുന്ന ജർമ്മൻ കാരൻ ജർമ്മനിയിലേക്ക് രക്ഷപ്പെടുകയും, അവിടെ മറ്റൊരു കേസിൽ ജയിലിൽ ആകുകയും ചെയ്തതിനെ തുടർന്നാണ് ഈ കേസിന് പുതിയൊരു മാനം കൈവന്നത്. അതുവരെ ആളെ കാണാതായ ഒരു കേസായി ഇത് പോർച്ചുഗൽ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

പോർച്ചുഗലിൽ, മെഡാലിന്റെ മാതാപിതാക്കളെ പ്രതിനിധീകരിക്കുന്ന നിയമജ്ഞൻ ജർമ്മനിയിൽ നിന്നും, കുട്ടി മരണപ്പെട്ടു എന്നതിന് കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ട്. മഡാലിൻ അപ്രത്യക്ഷമായതിനു പുറകിൽ ലൈംഗിക കുറ്റവാളിയായ ക്രിസ്റ്റ്യൻ ബ്രുക്ക്നെർ ആണെന്ന വിവരം പുറത്തു വന്നതോടെ സ്‌കോട്ട്ലൻഡ് യാർഡിനും ജർമ്മൻ പൊലീസിനും ആയിരക്കണക്കിന് ഫോൺ വിളികളാണ് എത്തുന്നത്. ഈ ജർമ്മൻ കുറ്റവാളി അൽഗ്രാവേയി ചില വീടുകൾ കൊള്ളയടിക്കുകയും വേറെയും ചില കുട്ടികളേയും സ്ത്രീകളേയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടയിൽ ഇയാൾ പോർച്ചുഗലിൽ താമസിച്ചിരുന്ന വില്ലയിലെ കിണറുകളിൽ തിരച്ചിൽ ആരംഭിക്കാൻ പോർച്ചുഗൽ പൊലീസ് തീരുമാനിച്ചു. മഡാലിന്റെ ഭൗതിക ശരീരം അയാൾ കിണറുകളിലൊന്നിൽ ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്. 2007-ൽ മൂന്നു വയസ്സുകാരി അപ്രത്യക്ഷമായ ഹോട്ടലിൽ നിന്നും അരമണിക്കൂർ കാറിൽ യാത്രചെയ്താൽ എത്താവുന്നിടത്താണ് ഈ വില്ലയുള്ളത്. ഒരു ഒറ്റനിലക്കെട്ടിടം മാത്രമുള്ള ഈ വില്ലയുടെ പുരയിടത്തിൽ നാലോളം പഴയ കിണറുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP