Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ബാധിച്ച് മെക്‌സിക്കോയിലും ഖത്തറിലും സൗദിയിലും മലയാളി മരണം; ഇന്നലെ വിദേശ രാജ്യങ്ങളിലായി മരിച്ചത് നാല് മലയാളികൾ: ഗൾഫിലെ മലയാളി മരണം 231 ആയി

കോവിഡ് ബാധിച്ച് മെക്‌സിക്കോയിലും ഖത്തറിലും സൗദിയിലും മലയാളി മരണം; ഇന്നലെ വിദേശ രാജ്യങ്ങളിലായി മരിച്ചത് നാല് മലയാളികൾ: ഗൾഫിലെ മലയാളി മരണം 231 ആയി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളിലായി നാല് മലയാളികൾ കൂടി മരിച്ചു. മെക്‌സിക്കോയിലും ഖത്തറിലും സൗദിയിലുമാണ് ഇന്നലെ മലയാളികൾ മരിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയും മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭാംഗവുമായ സിസ്റ്റർ അഡൽഡ (67) മെക്‌സിക്കോയിലും തിരുവനന്തപുരം മണക്കാട് ബലവാൻ നഗർ കെ.എസ് ഹോമിൽ അബ്ദുൽ കലാം (61) ഖത്തറിലും തൃശൂർ വടക്കാഞ്ചേരി മുള്ളൂർക്കര വാഴക്കോട് സ്വദേശി കപ്പാരത്ത് വേണുഗോപാലൻ(52), കൊല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് അസീസിയ മൻസിൽ അൻസർ (43) എന്നിവർ സൗദിയിലുമാണു മരിച്ചത്.

40 വർഷമായി മെക്‌സിക്കോയിലായിരുന്നു സിസ്റ്റർ അഡൽഡ. പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതരായ വർക്കിയുടെയും ഏലിയുടെയും മകളാണ്. അബ്ദുൽ കലാം ഖത്തറിൽ ട്രാവൽ ഏജൻസിയിൽ ഡ്രൈവറാണ്. ഭാര്യ: ഷക്കീല. മകൾ:ജാമിഷ. മരുമകൻ: സെയ്ഫുദ്ദീൻ.

വേണുഗോപാലന്റെ ഭാര്യ: കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി സരസ്വതി. മക്കൾ: അനീഷ്, അശ്വതി. റിയാദിൽ മരിച്ച അൻസറിന്റെ ഭാര്യ: ഷെമി. ഇന്നലെ മൂന്ന് മലയാളികൾ കൂടി മരിച്ചതോടെ ഗൾഫിലെ മലയാളി മരണം 231 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP