Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒഡീഷ ഫുട്‌ബോൾ താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് രണ്ട് ഭാര്യമാർ; നരേഷ് ഔലയ്ക്ക് മറ്റൊരു ഭാര്യ കൂടി ഉണ്ടെന്ന് രണ്ട് ഭാര്യമാരും അറിയുന്നത് മൃതദേഹം വിട്ടു കിട്ടാനുള്ള വടംവലിക്കിടെ; ഒടുവിൽ മൃതദേഹം രണ്ടാം ഭാര്യ കൊണ്ടുപോയപ്പോൾ വിഡിയോ കോളിലൂടെ സംസ്‌കാരച്ചടങ്ങുകൾ കണ്ട് ആദ്യ ഭാര്യയും നരേഷിന്റെ കുടുംബവും

ഒഡീഷ ഫുട്‌ബോൾ താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് രണ്ട് ഭാര്യമാർ; നരേഷ് ഔലയ്ക്ക് മറ്റൊരു ഭാര്യ കൂടി ഉണ്ടെന്ന് രണ്ട് ഭാര്യമാരും അറിയുന്നത് മൃതദേഹം വിട്ടു കിട്ടാനുള്ള വടംവലിക്കിടെ; ഒടുവിൽ മൃതദേഹം രണ്ടാം ഭാര്യ കൊണ്ടുപോയപ്പോൾ വിഡിയോ കോളിലൂടെ സംസ്‌കാരച്ചടങ്ങുകൾ കണ്ട് ആദ്യ ഭാര്യയും നരേഷിന്റെ കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

അസം: കഴിഞ്ഞ ദിവസം അന്തരിച്ച ഒഡീഷ ഫുട്‌ബോൾ താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് രണ്ട് ഭാര്യമാർ. ഒഎൻജിസിയുടെ മധ്യനിരതാരമായ നരേഷ് ഔലയുടെ (35) മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഭാര്യമാർ തമ്മിൽ തല്ലിയത്. എന്നാൽ നരേഷ് ഔല മരിച്ചപ്പോൾ മാത്രമാണ് മറ്റൊരു ഭാര്യ കൂടി ഉണ്ടെന്ന സത്യം രണ്ട് ഭാര്യമാരും തിരിച്ച

റിയുന്നത്. ആദ്യ ഭാര്യ ആരതിയും രണ്ടാം ഭാര്യ ലാൽ മുവാൻ കുയീയുമാണ് മൃതദേഹത്തിനായി തമ്മിലടിച്ചത്. ഒടുവിൽ രേഖകളിൽ ഭാര്യയുടെ സ്ഥാനത്ത് ലാൽ മുവാന്റെ പേരാണെന്നതിനാൽ ഒഎൻജിസി അധികൃതർ മൃതദേഹം അവർക്ക് വിട്ടുകൊടുത്തു. ആദ്യ ഭാര്യ ആരതിക്കും നരേഷിന്റെ കുടുംബാംഗങ്ങൾക്കും സംസ്‌കാരച്ചടങ്ങുകൾ വിഡിയോ കോളിലൂടെ കാണാനും അവസരമൊരുക്കി.

ഒഎൻജിസിയിൽ ജോലി നോക്കിയിരുന്ന നരേഷ് ഔല അസമിലായിരുന്നു. ഇവിടെ വച്ചാണ് ലാൽ ലാൽ മുവാൻ കുയീയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഒഡീഷയിൽ താമസിക്കുന്ന തന്റെ കുടുംബാംഗങ്ങളെ മരിക്കുന്നതിന് തലേന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ദീർഘനാളായി നാട്ടിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, ഈ സമയത്ത് നാട്ടിലേക്കു വന്നാൽ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്ന് മൂത്ത സഹോദരൻ ബിഷ്ണു ഔല അറിയിച്ചതോടെ വരവ് നീട്ടിവച്ചു. എന്നാൽ, പിറ്റേന്ന് സിൽചാറിലെ ആശുപത്രിയിൽ നരേഷ് മരിച്ച വിവരമാണ് കുടുംബാംഗങ്ങൾ അറിയുന്നത്.

വിവരം അറിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കാനായി ഒഎൻജിസിയെ ബന്ധപ്പെട്ടപ്പോഴാണ് നരേഷിന് മറ്റൊരു ഭാര്യയുള്ള വിവരം ആദ്യ ഭാര്യയും വീട്ടുകാരും അറിയുന്നത്. ആരതിക്ക് മുന്നേ തന്നെ ലാൽ മുവാൻ കുയീയും മൃതദേഹത്തിന് അവകാശം ഉന്നയിച്ച് എത്തുകയായിരുന്നു. ഇതോടെയാണ് രണ്ടാം ഭാര്യയെ കുറിച്ചുള്ള വിവരം നരേഷിന്റെ കുടുംബം അറിയുന്നത്. ഇതോടെ ഇരു കൂട്ടരും തമ്മിൽ വഴക്കായി. എന്നാൽ ഒഎൻജിസിയിലെ ഔദ്യോഗിക രേഖകളിലെല്ലാം ലാൽ മുവാൻ കുയിയുടെ പേരാണെന്നതിനാൽ മൃതദേഹം അവഴർക്ക് വിട്ട് നൽകാൻ തീരുമാനമായി.

2012ൽ വിവാഹം കഴിച്ച നരേഷിന് ആ ബന്ധത്തിൽ ഒരു പെൺകുഞ്ഞുമുള്ളതാണ്. അവൾക്ക് നാലു വയസ്സ് മാത്രമാണ് പ്രായം. ഇതിനിടെയാണ് മറ്റൊരു ഭാര്യയുണ്ടെന്ന് അറിയുന്നത്' ബിഷ്ണു ഔല വിശദീകരിച്ചു. ഇതിനു പിന്നാലെ ബിഷ്ണു ഔലയും കുടുംബവും നരേഷിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഒഎൻജിസിയുടെ മാതൃവകുപ്പായ പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചു. 'മൃതദേഹം വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നണ് അവർ അറിയിച്ചത്. ഇതിനു പിന്നാലെ നരേഷിന്റെ ആദ്യ വിവാഹത്തിന്റെ വിഡിയോയും മകളുടെ ചിത്രവും ഞങ്ങൾ പെട്രോളിയം മന്ത്രാലയത്തിലെ അധികൃതർക്ക് അയച്ചുനൽകി. എന്നാൽ, നരേഷിന്റെ മൃതദേഹം മിസോറമിലേക്ക് അയച്ചതായി ജൂൺ 11ന് അറിയിപ്പു കിട്ടി. കാരണം അവരുടെ പേരാണ് ഔദ്യോഗിക രേഖകളിലുണ്ടായിരുന്നത്' ബിഷ്ണു വിവരിച്ചു.

എന്നാൽ, നരേഷിന്റെ കുടുംബാംഗങ്ങൾക്കും ആദ്യ ഭാര്യയ്ക്കും സംസ്‌കാര ചടങ്ങുകൾ വിഡിയോ കോളിലൂടെ കാണാൻ അവസരമൊരുക്കുകയും ചെയ്തു. നരേഷിന് ഒരു ഭാര്യ കൂടിയുള്ള വിവരം നാലു വർഷം മുൻപ് സഹതാരങ്ങളിൽ ചിലർ സൂചിപ്പിച്ചിരുന്നതായി ബിഷ്ണു വെളിപ്പെടുത്തി. എന്നാൽ അതേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി. കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലേക്കു വരാതായതോടെ സംശയം ഇരട്ടിച്ചു. എന്നാൽ, മറ്റൊരു ഭാര്യയുണ്ടെന്ന് ഉറപ്പായത് ഇപ്പോൾ മാത്രമാണ് ബിഷ്ണു പറഞ്ഞു. എന്തായാലും ഈ വിഷയത്തിൽ നീതി തേടി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനെ സമീപിക്കാനൊരുങ്ങുകയാണ് നരേഷിന്റെ കുടുംബം.

2006, 2007, 2008 വർഷങ്ങളിലാണ് ഒഡീഷയ്ക്കായി നരേഷ് ഔല സന്തോഷ് ട്രോഫി ടൂർണമെന്റിൽ ബൂട്ടുകെട്ടിയത്. ഇടയ്ക്ക് മഹാരാഷ്ട്ര സംസ്ഥാന ടീമിനായും കളിച്ചിരുന്നു. ഐ ലീഗിൽ ഒഎൻജിസിക്കായും കളിച്ചു. 2009ൽ മുതൽ ഒഎൻജിസിയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു നരേഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP