Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് കാണാതായ രണ്ട് ജീവനക്കാരെയും വിട്ടയച്ചു; ഇരുവരെയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറിയത് ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനിൽ വെച്ച്; ഇരുവർക്കും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് കാണാതായ രണ്ട് ജീവനക്കാരെയും വിട്ടയച്ചു; ഇരുവരെയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറിയത് ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനിൽ വെച്ച്; ഇരുവർക്കും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് കാണാതായ രണ്ട് ജീവനക്കാരെയും വിട്ടയച്ചു. ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ പാക്കിസ്ഥാൻ പൊലീസ് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനിൽ വച്ചാണ് ഇരുവരെയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവരെ പാക്കിസ്ഥാൻ കസ്റ്റഡിയിൽ എടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇരുവർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറോളം കഴിഞ്ഞാണ് ഇരുവരെയും വാഹനാപകടക്കേസിൽ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ പ്രതികരിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഒരു വാഹനം അപകടത്തിൽപ്പെട്ടുവെന്നും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയതായും പൊലീസിനെ ഉദ്ധരിച്ച് പാക്കിസ്ഥാൻ വാർത്താചാനലായ സമാ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾ പാക്കിസ്ഥാൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ പാക്കിസ്ഥാൻ എംബസിയിലെ പ്രതിനിധിയെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇരുവരെയും കാണാതായത്. ഹൈക്കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്ന സിഎസ്ഐഎഫ് ഡ്രൈവർമാരായ രണ്ട് പേരെയാണു കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കമ്മീഷൻ ജീവനക്കാർ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കസ്റ്റഡിയിലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ജീവനക്കാരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാക്കിസ്ഥാൻ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഡ്രൈവർമാരെ കാണാതായതിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാൻ സർക്കാരിന് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും വിട്ടയച്ചത്. ഇന്ത്യയിലെ പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥരായിരുന്ന രണ്ട് പേരെ ചാര പ്രവർത്തി ആരോപിച്ച് നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യയിലെ പാക്കിസ്ഥാൻ എംബസിയിൽ വിസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ചാരപ്രവർത്തിക്കിടെ പിടികൂടിയത്. പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്ലാമാബാദ് നിരീക്ഷിക്കുന്നുണ്ട്. കടുത്ത നിരീക്ഷണങ്ങൾക്കെതിരെ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധവും അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP