Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാര്യ അച്ചാമ്മ വച്ചുണ്ടാക്കി നൽകുന്ന ആഹാരം മതിൽകെട്ടിന് പുറത്തുനിന്ന് വാങ്ങുന്ന ചിത്രം വൈറലായതോടെ പണി കിട്ടിയത് മാത്യു.ടി.തോമസ്എംഎൽഎക്ക്; ബെംഗളൂരുവിൽ നിന്നും വന്ന മകളും കുടുംബവും ക്വാറന്റൈനിൽ കഴിയുന്നത് എഎൽഎയുടെ വീട്ടിൽ; ശനിയാഴ്ച ക്വാറന്റൈൻ കാലാവധി അവസാനിക്കും വരെ വീട്ടിൽ നോ എൻട്രി; വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്ന ആളും ക്വാറന്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം

ഭാര്യ അച്ചാമ്മ വച്ചുണ്ടാക്കി നൽകുന്ന ആഹാരം മതിൽകെട്ടിന് പുറത്തുനിന്ന് വാങ്ങുന്ന ചിത്രം വൈറലായതോടെ പണി കിട്ടിയത് മാത്യു.ടി.തോമസ്എംഎൽഎക്ക്; ബെംഗളൂരുവിൽ നിന്നും വന്ന മകളും കുടുംബവും ക്വാറന്റൈനിൽ കഴിയുന്നത് എഎൽഎയുടെ വീട്ടിൽ; ശനിയാഴ്ച ക്വാറന്റൈൻ കാലാവധി അവസാനിക്കും വരെ വീട്ടിൽ നോ എൻട്രി; വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്ന ആളും ക്വാറന്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം

എസ്.രാജീവ്‌

തിരുവല്ല: മാധ്യമശ്രദ്ധ നേടാൻ മാത്യു ടി തോമസ് എം എൽ എ ഒരുക്കിയ തിരനാടകം തിരിച്ചു കൊത്തുന്നു. ബെംഗളൂരുവിൽ നിന്നുമെത്തിയ മകളും മരുമകനും പേരക്കുട്ടിയും ക്വാറന്റൈനിൽ കഴിയുകയാണ്. എം എൽ എ യുടെ വീട്ടിൽ നിന്നും ഭാര്യ ഉണ്ടാക്കി നൽകുന്ന ആഹാരം കഴിക്കുന്ന മാത്യു ടി തോമസ് എം എൽ എയും ക്വാറന്റൈനിൽ പോകണമെന്ന ആവശ്യവുമായി ബിജെപി യും കേരളാ കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം ) ജോസഫ് വിഭാഗവും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് എം എൽ എ പുലിവാല് പിടിച്ചത്.

ബെംഗളൂരുവിൽ നിന്നും എത്തിയ മാത്യു ടി തോമസിന്റെ മകൾ അച്ചുവും മരുമകൻ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. ഈ വരുന്ന ശനിയാഴ്ചയാണ് കുടുംബത്തിന്റെ ക്വാറന്റൈൻ കാലാവധി അവസാനിക്കുന്നത്. കുടുംബത്തിന്റെ ക്വാറന്റൈൻ കാലാവധി കഴിയും വരെ മാത്യു ടി. തോമസ് എം എൽ എ യ്ക്ക് ഗൃഹപ്രവേശനമില്ലെന്ന തരത്തിൽ ഭാര്യ അച്ചാമ്മ വെച്ചുണ്ടായി നൽകുന്ന ആഹാരം മതിൽ കെട്ടിന് പുറത്ത് നിന്ന് വാങ്ങുന്ന എം എൽ എ യുടെയും ഭാര്യയുടെയും ചിത്രം സഹിതം ചില പത്ര മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു ടി തോമസ് നടത്തുന്നത് പച്ചയായ ക്വാറന്റൈൻ ലംഘനമാണെന്നും എം എൽ എയും ക്വാറന്റൈനിൽ പോകണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരിക്കുന്നത്.

മകളും മരുമകനും ഭാര്യയും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനാൽ മാത്യു ടി തോമസ് തിരുവനന്തപുരത്തെ എം എൽ എ ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ ആഹാരം പിടിക്കാതെ വന്നതോടെ തിരുവല്ല ടിബിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഇതോടെയാണ് ഭക്ഷണം വീട്ടിൽ നിന്നും പാഴ്‌സലാക്കി ടി ബി യിൽ എത്തിച്ച് കഴിച്ചു തുടങ്ങിയത്. ഇത്തരത്തിൽ വീടിന് മുന്നിലെത്തി ഭാര്യയുടെ കൈയിൽനിന്ന് ഭക്ഷണ പൊതി വാങ്ങിക്കുന്നതിന്റെ ചിത്രവും വാർത്തയുമാണ് ചില പത്ര മാധ്യമങ്ങൾ കൊട്ടിഘോഷിച്ച് വാർത്തയാക്കിയത്. എന്നാൽ ക്വാറന്റൈനിലുള്ള ഭാര്യയും മക്കളും വെയ്ക്കുന്ന ഭക്ഷണം കഴിച്ച ശേഷം പൊതു പ്രവർത്തനത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിൽ പങ്കെടുക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നതാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

ക്വാറന്റൈനിൽ കഴിയുന്ന മകൾക്കോ കുടുംബാംഗങ്ങൾക്കോ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടാൽ വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുന്ന മാത്യു ടി തോമസ് എം എം എ വഴി സമൂഹ വ്യാപനത്തിന് വഴി തെളിച്ചേക്കാമെന്നുമാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കുന്നത്. എം എൽ എ ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി തോമസിന്റെ തിരുവല്ലയിലെ ഓഫീസിന് മുമ്പിൽ ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ സമരം സംഘടിപ്പിച്ചിട്ടുണ്ട്.

ഇതേ ആവശ്യമുന്നയിച്ച് ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകുമെന്ന് യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ബിനു കുരുവിള പറഞ്ഞു. ലോക്ക് ഡൗണിന്റെ ഭാഗമായി നാല് പതിറ്റാണ്ടുകാലത്തിലേറെ ആറ്റു നോറ്റ് പരിപാലിച്ചിരുന്ന താടിയും മീശയും മാറ്റി ക്ലീൻ ഷേവായ എം എൽ എ യുടെ പുതിയ ലുക്കിനെ സംബന്ധിച്ചും മീശയും താടിയുമില്ലാത്ത എം എൽ എയെ തിരിച്ചറിയാനാകാതെ വനിതാ എസ് ഐ യും സംഘവും മല്ലപ്പള്ളിയിൽ വെച്ച് മാത്യു ടി തോമസിന്റെ കാർ തടഞ്ഞ സംഭവവും ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP