Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു; തമിഴ്‌നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ ലോക് ഡൗൺ

കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു; തമിഴ്‌നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ ലോക് ഡൗൺ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജൂൺ മാസം 19 മുതൽ 30 വരെയാണ് ലോക്ക്ഡൗൺ. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കണ്ടെയിന്മെന്റ് സോണുകളിലെ കടകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ല. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം ചെയ്യാം. ഓട്ടോ-ടാക്‌സി സർവീസുകൾക്ക് അനുമതി ഇല്ല. എന്നാൽ അത്യാവശ്യസർവീസുകൾക്ക് വാഹനങ്ങൾ നിരത്തിലിറക്കാം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവ. ചെന്നൈയിൽ മാത്രം 31,896 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കൽപേട്ട്-2882, തിരുവള്ളൂർ-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. തമിഴ്‌നാട്ടിൽ ഇതുവരെ 44,661 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 435 പേർ രോഗം ബാധിച്ച് മരിച്ചു. 24, 545 പേർ രോഗമുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP