Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗംഭീര നേട്ടം; കോവിഡ് പോരാട്ടത്തിൽ കുവൈത്തിന് 21-ാം റാങ്ക്; പട്ടിക തയ്യാറാക്കിയത് ഡീപ് നോളജ് ഗ്രൂപ് എന്ന എൻ.ജി.കൂട്ടായ്മ

ഗംഭീര നേട്ടം; കോവിഡ് പോരാട്ടത്തിൽ കുവൈത്തിന് 21-ാം റാങ്ക്; പട്ടിക തയ്യാറാക്കിയത് ഡീപ് നോളജ് ഗ്രൂപ് എന്ന എൻ.ജി.കൂട്ടായ്മ

സ്വന്തം ലേഖകൻ

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തം കാഴ്ച വച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് 21-ാം റാങ്ക്. ഡീപ് നോളജ് ഗ്രൂപ് എന്ന എൻ.ജി.ഒകളുടെ കൂട്ടായ്മ തയാറാക്കിയ 100 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് ഈ റാങ്ക് കരസ്ഥമാക്കിയത്. ക്വാറന്റൈൻ സംവിധാനങ്ങൾ, സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത, രോഗനിരീക്ഷണം, രോഗം കണ്ടെത്തൽ, ആരോഗ്യ മേഖലയിലെ മറ്റു തയ്യാറെടുപ്പുകൾ എന്നിവക്ക് പുറമെ കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തെ മറികടക്കുന്നതിൽ കൈവരിച്ച നേട്ടം കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്.

സ്വിറ്റ്‌സർലൻഡ്, ജർമനി എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. സാമ്പത്തികവ്യവസ്ഥയിലെ ആഘാതം മറികടക്കുന്നതിൽ കാണിച്ച മിടുക്കാണ് അവരെ മുൻനിരയിൽ എത്തിച്ചത്. സിംഗപ്പൂർ, ജപ്പാൻ, ഓസ്ട്രിയ, ചൈന, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് മുൻനിരയിൽ വരുന്നത്. ജി.സി.സിയിൽ സൗദി 15ാമതും ബഹ്‌റൈൻ 23ാമതും ഒമാൻ 33ാമതും വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP