Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്പസാരരഹസ്യം മുതലെടുത്ത് ലൈംഗിക ചൂഷണവും അശ്ലീലഭാഷണവും; പരസ്പരം മത്സരിച്ച് ഫോൺ സംഭാഷണം ചോർത്തലും; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ ഫോൺ സംഭാഷണം പുറത്തുവന്ന നാൾ തന്നെ അജപാലനശുശ്രൂഷയിൽ നിന്ന് നീക്കി; ഇതരസഭയിൽ നിന്ന് വന്ന ഫാ.ജോസഫ് പൂത്തോട്ടലിനെതിരെ നടപടിക്ക് ശുപാർശയും; വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിലക്കി; പ്രത്യേക അന്വേഷണ കമ്മീഷനെയും നിയമിച്ച് തലശേരി അതിരൂപത

കുമ്പസാരരഹസ്യം മുതലെടുത്ത് ലൈംഗിക ചൂഷണവും അശ്ലീലഭാഷണവും; പരസ്പരം മത്സരിച്ച് ഫോൺ സംഭാഷണം ചോർത്തലും; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ ഫോൺ സംഭാഷണം പുറത്തുവന്ന നാൾ തന്നെ അജപാലനശുശ്രൂഷയിൽ നിന്ന് നീക്കി; ഇതരസഭയിൽ നിന്ന് വന്ന ഫാ.ജോസഫ് പൂത്തോട്ടലിനെതിരെ നടപടിക്ക് ശുപാർശയും; വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിലക്കി; പ്രത്യേക അന്വേഷണ കമ്മീഷനെയും നിയമിച്ച് തലശേരി അതിരൂപത

ആർ പീയൂഷ്

കണ്ണൂർ: വൈദികർക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ നടപടി എടുത്ത് തലശ്ശേരി അതിരൂപത. വൈദികരെ പൗരോഹിത്യ ശുശ്രൂഷ നടത്തുന്നതിൽ നിന്നും വിലക്കുകയും ഇവർക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തതായാണ് അതിരൂപത പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നത്. വൈദികർ നടത്തിയ അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ വിശ്വാസികളോട് അതിരൂപത മാപ്പ് ചോദിക്കുന്നു എന്നും പറയുന്നു. അതിരൂപതാംഗമായ ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ ഫോൺ സംഭാഷണം പുറത്ത് വന്ന ദിവസം തന്നെ അജപാലന ശുശ്രൂഷയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. മറ്റൊരു സഭയിൽ നിന്നും വൈദിക വൃത്തിക്കായെത്തിയ ഫാ.ജോസഫ് പൂത്തോട്ടലി( ബിജു) നെതിരെ നടപടി എടുക്കണമെന്നും പ്രസ്തുത സഭയുടെ മേലധികാരികളോട് ആവിശ്യപ്പെട്ടുവെന്നും പത്രകുറിപ്പിൽ പറയുന്നു.

മറുനാടൻ നലയാളി അടക്കമുള്ള ചില മാധ്യമങ്ങളുടെ വാർത്തയെ തുടർന്നാണ് അതിരൂപത വേഗം തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്. അവിഹിതാരോപണം നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും അത് മൂടി വച്ച് വൈദികരെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. പിന്നീട് വലിയ വാർത്താ പ്രാധാന്യം നേടിയതോടെ അതിരൂപത നടപടി എടുക്കാൻ നിർബന്ധിതരാകുകയായിരുന്നു. വൈദികർക്കെതിരെ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഇത്തരക്കാരെ എത്രയും വേഗം ഉടുപ്പ് ഊരിക്കണമെന്നും വിശ്വാസികൾ അഭിപ്രായം പ്രകടിപ്പിച്ചു.

മലയോര ഗ്രാമമായ പൊട്ടൻപ്ലാവ് ഇടവകയിലാണ് വൈദികർക്കെതിരെ ലൈംഗിക ആരോപണം ഉയർന്നത്. ഇരുവരും സഭയിലെ നിരവധിപേരെ ചൂഷണം നടത്തിയതായാണ് ഇവരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്നും പുറത്ത് വന്ന വിവരം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബിജു ജോസഫ് എന്ന പേരിലുള്ള ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പൊട്ടൻ പ്ലാവ് ഇടവകയിലെ വൈദികൻ മാത്യു മുല്ലപ്പള്ളിലിനെതിരെയുള്ള ആരോപണം ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് പലരും ഇതേറ്റെടുക്കുകയായിരുന്നു. പള്ളിയിലെ തന്നെ ആളുകളാണ് ഇവരുടെ ബന്ധം കണ്ടെത്തിയത്. ഇടവകാംഗങ്ങൾ യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വൈദികൻ ബലാൽക്കാരമായി കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പറഞ്ഞത്. ഇതിനിടയിലാണ് വൈദികൻ പള്ളിയിൽ നിന്നും ആരും അറിയാതെ കടന്ന് കളഞ്ഞത് എന്നാണ് ആരോപണം. പിന്നീട് കാസർഗോഡുള്ള ചുള്ളി ഇടവകയിലേക്ക് വൈദികനെ സ്ഥലംമാറ്റി എന്ന വിവരമാണ് ഇടവകാംഗങ്ങൾക്ക് ലഭിച്ചത്.

ഇതിന്റെ തൊട്ടു പിന്നാലെയാണ് മുൻ വികാരിയായിരുന്ന ഫാ. ജോസഫ് പൂത്തട്ടലിന്റെ (ബിജു) ഫോൺ സംഭാഷണം പുറത്ത് വരുന്നത്. മാത്യു മുല്ലപ്പള്ളിൽ വൈദികനായി ഇവിടെ എത്തുന്നതിന് മുൻപ് ബിജു പൂത്തോട്ടലാണ് ആരോപണം നേരിടുന്ന യുവതിയുമായി ബന്ധം പുലർത്തിയിരുന്നത്. യുവതി കുമ്പസാരക്കൂട്ടിൽ നടത്തിയ ഏറ്റു പറച്ചിൽ മുതലെടുത്താണ് ഇയാൾ മുതലെടുപ്പ് നടത്തിയത്. പിന്നീട് ഇടവകയുടെ സ്‌ക്കൂളിൽ നഴ്‌സ്‌റി ടീച്ചറായി ജോലി നൽകിയാണ് യുവതിയെ ഇയാൾ വശത്താക്കിയത്. യുവതിയെ കൂടാതെ കന്യാ സ്ത്രീ അടക്കം ഇടവകയിലെ മറ്റു പെൺകുട്ടികളെ വരെ ചൂഷണം ചെയ്തതായി അമ്പാട്ട് പോളുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ബിജു പൂത്തോട്ടലിൽ വ്യക്തമാക്കുന്നുണ്ട്.

ഈ ഫോൺ സംഭാഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തലശ്ശേരി അതിരൂപതയ്ക്ക് ഏറെ മാനക്കേടുണ്ടായി. പുരോഹിതന്മാർ നിരന്തരം ഇത്തരത്തിൽ ലൈംഗിക ആരോപണം നേരിടുന്ന സാഹചര്യത്തിൽ ഉടൻ തന്നെ അതിരൂപതയുടെ കീഴിലുള്ള മുഴുവൻ ഇടവക വികാരികളെയും വിളിച്ചു ചേർത്ത് പ്രത്യേക യോഗം ചേരാനാണ് ആലോചന. കൂടാതെ കത്തോലിക്കാ സഭയുടെ അച്ചന്മാർക്ക് വിവാഹം കഴിക്കാനുള്ള അനുമതി നൽകുന്ന കാര്യത്തിൽ ചർച്ച ചെയ്ത് നിയമം ഭേദഗതി ചെയ്യാനും ആലോചനയുണ്ടെന്നാണ് അതിരൂപതയിൽ നിന്നും ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP