Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിപ്പോപൊട്ടോമോൺസ്‌ട്രോസെക്വിപെഡാലിയോഫോബിയ..; കടിച്ചാൽ പൊട്ടാത്ത മറ്റൊരു വാക്കുമായി ശശി തരൂർ; പുതിയ ട്വീറ്റ് മിമിക്രി കലാകാരിയും കൊമേഡിയനുമായ നസ്മ ആബിയെ അഭിനന്ദിച്ച്; വാക്കുകളുടെ അർത്ഥം തേടി സൈബർലോകം

ഹിപ്പോപൊട്ടോമോൺസ്‌ട്രോസെക്വിപെഡാലിയോഫോബിയ..; കടിച്ചാൽ പൊട്ടാത്ത മറ്റൊരു വാക്കുമായി ശശി തരൂർ; പുതിയ ട്വീറ്റ് മിമിക്രി കലാകാരിയും കൊമേഡിയനുമായ നസ്മ ആബിയെ അഭിനന്ദിച്ച്; വാക്കുകളുടെ അർത്ഥം തേടി സൈബർലോകം

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തെ ജനപ്രതിനിധികളിൽ ശശി തരൂർ വേറിട്ട് നിൽക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകളും ജീവിതശൈലിയും ഇം​ഗ്ലീഷ് ഭാഷയിലുള്ള പാണ്ഡിത്യവും കൊണ്ടാണ്. സാധാരണക്കാർക്ക് മനസ്സിലാകാത്ത സങ്കീർണമായ വാക്കുകൾ പലപ്പോഴും അദ്ദേഹം ഉപയോ​ഗിക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വാക്കുമായി സൈബർ ലോകത്ത് ചർച്ചയാകുകയാണ് തിരുവനന്തപുരത്തിന്റെ എംപി. തന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെ അനുകരിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയ്ക്ക് പ്രതികരണമായി ചെയ്ത ട്വീറ്റിലാണ് തരൂരിന്റെ ഏറ്റവും പുതിയ ഭാഷാപ്രയോഗങ്ങളുള്ളത്.

തരൂരിന്റെ ഇഗ്ലീഷ് പാണ്ഡിത്യത്തെ തമാശ രൂപേണ അനുകരിച്ച മിമിക്രി കലാകാരിയും കൊമേഡിയനുമായ നസ്മ ആബിയെ അഭിനന്ദിച്ച ട്വീറ്റിലാണ് തരൂർ കടിച്ചാൽ പൊട്ടാത്ത വാക്കുകളെടുത്ത് അമ്മാനമാടിയത്. ആര്യയുടെ പുതിയ വെബ്‌സീരിസിൽ സുഷ്മിത സെന്നിനെക്കുറിച്ച് ചന്ദ്ര ചൗർ സിങ് സംസാരിക്കുന്ന ഭാഗം ശശി തരൂർ ചെയ്താൽ എങ്ങനെയുണ്ടാവും എന്നാണ് നസ്മ രസകരമായി അവതരിപ്പിച്ചത്. നസ്മയുടെ വീഡിയോ അതിവേഗം വൈറവലായി. നിരവധിപ്പേർ അഭിനന്ദിച്ച് രംഗത്തെത്തി. സംവിധായകനും നടനുമായ ഹൻസൽ മേത്ത ഈ വീഡിയോ തരൂരിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് അടുത്ത ട്വിസ്റ്റ്.

വീഡിയോയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത തരൂർ ഇങ്ങനെ കുറിച്ചു...

‘കൊമേഡിയന്റെ തമാശരൂപത്തിലുള്ള അനുകരണത്തിൽ സന്തോഷം. എന്നിരുന്നാലും, ഇത്തരം നീളമുള്ള വാക്കുകൾ ഉപയോഗിക്കുന്ന ആളാണ് ഞാൻ എന്ന് വിശ്വസിക്കുന്നില്ല. ഈ കലാകാരിക്ക് നീളമുള്ള വാക്കുകളോട് പേടിയില്ലെന്ന് തീർച്ചയാണ്’, ഇതാണ് തരൂരിന്റെ ട്വീറ്റിന്റെ ഏകദേശ പരിഭാഷ. നീളം കൂടിയ വാക്കിനോടുള്ള പേടി എന്നർത്ഥം വരുന്ന ഹിപ്പോപൊട്ടോമോൺസ്‌ട്രോസെക്വിപെഡാലിയോഫോബിയ (hippopotomonstrosesquipedaliophobia) എന്ന വാക്കാണ് തരൂർ ട്വീറ്റൽ ഉപയോഗിച്ചിരിക്കുന്നത്. ഡിക്ഷ്ണറിയിലുള്ള ഏറ്റവും വലിയ വാക്കുകളിലൊന്നാണ് ഇത്.

തരൂരിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ ഈ വാക്കിന്റെ അർത്ഥം തപ്പിയിറങ്ങിയിരിക്കുകയാണ് നെറ്റിസൺസ്. ഗൂഗിൾ ഡിക്ഷ്ണറിയിൽ ഈ വാക്കുകളുടെ അർത്ഥം ലഭിക്കാത്തതോടെ ട്രോളുകളും നിറഞ്ഞു. തരൂർ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വാക്കാണ് സെസ്‌ക്വിപെഡാലിയൻ (sesquipedalian). നീളമുള്ള വാക്കുകൾ ഉപയോഗിക്കുന്ന വ്യക്തി എന്നാണ് ഇതിന്റെ അർത്ഥം. എന്നിരുന്നാലും സാധാരണ സംസാരത്തിൽ പ്രയോഗിക്കാത്ത വാക്കുകളാണ് ഇവ. വീഡിയോയും തരൂരിന്റെ ട്വീറ്റും വൈറലായതിന് പിന്നാലെ തരൂർ ഇനി ട്വീറ്റ് ചെയ്താൽ തങ്ങൾ അത് പ്രാദേശിക ഭാഷയിലേക്ക് മാറ്റി റീ ട്വീറ്റ് ചെയ്യാം എന്ന വാഗ്ദാനവുമായി ഡിസ്‌നി ഹോട്ട്‌സ്റ്റാർ വി.ഐ.പിയുടെ ഔദ്യോഗിക ട്വിറ്റർ പേജും രംഗത്തെത്തിയിട്ടുണ്ട്.

ഒരു വാചകത്തിൽതന്നെ ഉപയോഗിച്ചിരിക്കുന്ന ‘hippopotomonstrosesquipedaliophobia’, ‘sesquipedalian' എന്നീ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിലർ രൂക്ഷമായ പരിഹാസവും ട്രോളുകളുമായി രംഗത്തെത്തിയപ്പോൾ മറ്റുചിലർ ഈ വാക്കുകളുടെ അർഥം അന്വേഷിക്കുന്ന തിരക്കിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP