Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറ്റിങ്ങൽ അപകടത്തിൽ മരിച്ചത് ബിജെപി ന്യൂനപക്ഷമോർച്ച നേതാവും സുഹൃത്തുക്കളും; അപകടം ഇന്നലെ അർദ്ധരാത്രി കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്; ന്യൂനപക്ഷ മോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അസീം നാസറിനും മനീഷിനും പ്രിൻസിനും തൽക്ഷണം മരണം; അപകടത്തിൽ പെട്ടത് വിവാഹസംഘത്തെ വീട്ടിലാക്കി കല്ലുവാതുക്കലിലേക്ക് മടങ്ങുമ്പോൾ

ആറ്റിങ്ങൽ അപകടത്തിൽ മരിച്ചത് ബിജെപി ന്യൂനപക്ഷമോർച്ച നേതാവും സുഹൃത്തുക്കളും; അപകടം ഇന്നലെ അർദ്ധരാത്രി കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്; ന്യൂനപക്ഷ മോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അസീം നാസറിനും മനീഷിനും പ്രിൻസിനും തൽക്ഷണം മരണം; അപകടത്തിൽ പെട്ടത് വിവാഹസംഘത്തെ വീട്ടിലാക്കി കല്ലുവാതുക്കലിലേക്ക് മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇന്നലെ അർദ്ധരാത്രി കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ബിജെപി ന്യൂനപക്ഷ മോർച്ചാ നേതാവും സുഹൃത്തുക്കളും. മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. കല്ലുവാതുക്കൽ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാറാണ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന പാൽ ടാങ്കർ ലോറി എതിർദിശയിൽ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. റോഡിലെ ഗട്ടർ കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടി തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നിഗമനം.

ബിജെപി ന്യൂനപക്ഷ മോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അസീം നാസറും മറ്റുരണ്ടു സുഹൃത്തുക്കളുമാണ് മരിച്ചത്. അസീം (32) മനീഷ്, പ്രിൻസ് എന്നിവരാണ് മരിച്ചത്. ന്യൂനപക്ഷ മോർച്ച കല്ലുവാതുക്കൽ പഞ്ചായത്ത് സമിതി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അസീം കഴിഞ്ഞമാസമാണ് ബിജെപി ന്യൂനപക്ഷ മോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. അസീമിന്റെയും, സുഹൃത്തുക്കളുടെയും, ദേഹവിയോഗത്തിൽ ബിജെപി ചാത്തന്നൂർ നിയോജകമണ്ഡലം മീഡിയാസെല്ലിന് വേണ്ടി കൺവീനർ എം. എസ് ഗോപകുമാർ അനുശോചനം അറിയിച്ചു.

ആറ്റിങ്ങൾ ടിബി ജംഗ്ഷനിൽ വെച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ തൽക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന പാൽ ടാങ്കർ ലോറി എതിർദിശയിൽ വരികയായിരുന്ന ഫോർച്യൂണർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം നടന്നത്.

ലോറിയിൽ ഇടിച്ച കാർ റോഡ് വശത്തെ മൺതിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്‌സും ഹൈവേ പൊലീസും ആറ്റിങ്ങൽ-കല്ലമ്പലം പൊലീസും സ്ഥലത്തെത്തിയിരുന്നു. പൂർണ്ണമായും തകർന്ന കാറിൽ നിന്ന് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. റോഡിലെ ഗട്ടർ കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടി തിരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP