Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വന്ദേ ഭാരത് മിഷൻ: അശാസ്ത്രീയ രീതികൾ സുതാര്യമാക്കണം: ആർ. എസ്. സി

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 'വന്ദേ ഭാരത് മിഷൻ' പ്രകാരമുള്ള യാത്രാ സൗകര്യം സുതാര്യമാക്കണ മെന്ന് രിസാല സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു. രാജ്യങ്ങൾക്ക് ആനുപാതികമായി അനുവദിക്കേണ്ട വിമാന സർവ്വീസ് സൗദി പോലുള്ള വലിയ രാജ്യങ്ങളിൽ എണ്ണത്തിൽ കുറവാണ് അനുവദിച്ചിട്ടുള്ളത്. ഒപ്പം എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി മുൻഗണനാ ലിസ്റ്റ് നോക്കുകുത്തിയാക്കി അനർഹർ നാടണയുന്ന കാഴ്‌ച്ചയും കണ്ടു വരുന്നു. രജിസ്റ്റർ ചെയ്തവരുടെ എണ്ണം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകണം. ചില പ്രത്യേക വിമാനക്കമ്പനികൾക്ക് മാത്രം അനുമതി നൽകി ചാർട്ടേഡ് വിമാന സർവ്വീസ് കൊള്ള ലാഭം കൊയ്യുന്നു എന്നുള്ള പരാതികളും ശക്തമാണ്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി യാത്രക്ക് അർഹതപ്പെട്ട സൗദിയിലുള്ളവർ എയർ ഇന്ത്യ ഓഫീസിൽ ക്യൂ നിന്ന് ടിക്കറ്റ് കൈപ്പറ്റണമെന്നതും വിചിത്രമാണ്. യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ ഓൺലൈൻ വഴി കൈപറ്റാനുള്ള സൗകര്യമുണ്ടായിരിക്കേയാണ് സൗദിയിൽ ഈ അശാസ്ത്രീയ മാർഗ്ഗം സ്വീകരിക്കുന്നത്. സാധാരണക്കാരെക്കൊണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റ് അടിച്ചേൽപ്പിക്കുന്നുമുണ്ട്. ഒപ്പം ചില രാജ്യങ്ങളിൽ ഇന്ത്യൻ എംബസിയിൽ നിന്നും യാത്രാനുമതി ലഭിച്ചവർ എയർ ഇന്ത്യ ഓഫീസിൽ ബന്ധപ്പെടുമ്പോൾ യാത്രാ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന മറുപടിയും ലഭിക്കുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള അശാസ്ത്രീയ രീതികൾ സുതാര്യമാക്കിക്കൊണ്ട് വേണ്ടപ്പെട്ടവർക്ക് നാടണയാനുള്ള സൗകര്യമൊരുക്കണമെന്ന് ആർ എസ് സി ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP