Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി സർക്കാരിനെ പിന്തുണച്ച രാഷ്ട്രീയ അബദ്ധത്തിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു; ​ഗോവ ഭരിക്കാൻ ഇനിയൊരിക്കലും ബിജെപിയെ അനുവദിക്കില്ലെന്നും മുൻ ഉപമുഖ്യമന്ത്രി; സംസ്ഥാന സർക്കാർ കാര്യക്ഷമതയില്ലാത്തതെന്നും ഗോവ ഫോർവേഡ്‌ പാർട്ടി അധ്യക്ഷൻ വിജയ് സർദേശായി

ബിജെപി സർക്കാരിനെ പിന്തുണച്ച രാഷ്ട്രീയ അബദ്ധത്തിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു; ​ഗോവ ഭരിക്കാൻ ഇനിയൊരിക്കലും ബിജെപിയെ അനുവദിക്കില്ലെന്നും മുൻ ഉപമുഖ്യമന്ത്രി; സംസ്ഥാന സർക്കാർ കാര്യക്ഷമതയില്ലാത്തതെന്നും ഗോവ ഫോർവേഡ്‌ പാർട്ടി അധ്യക്ഷൻ വിജയ് സർദേശായി

മറുനാടൻ മലയാളി ബ്യൂറോ

പനജി: ബിജെപി സർക്കാർ ഉണ്ടാക്കാൻ പിന്തുണ നൽകിയത് രാഷ്ട്രീയ അബദ്ധമായിരുന്നെന്നും അതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു എന്നും മുൻ ​ഗോവൻ ഉപമുഖ്യമന്ത്രി വിജയ് സർദേശായി. ബിജെപി നേതാവ് മനോഹർ പരീക്കറുടെ നിര്യാണത്തിന് പിന്നാലെ പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ നൽകാനുള്ള തീരുമാനം വൻ രാഷ്ട്രീയ അബദ്ധമായിരുന്നുവെന്നാണ് ​ഗോവ ഫോർവേഡ് പാർട്ടി(ജിഎഫ്പി) അധ്യക്ഷനായ വിജയ് സർദേശായി വ്യക്തചമാക്കിയത്. തന്റെ മണ്ഡലമായ ഫാറ്റോർഡയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

രാഷ്ട്രീയ അബദ്ധത്തിന് അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കാര്യക്ഷമതയില്ലാത്തതും സുതാര്യമല്ലാത്തതും ഭരണപരമായ ഉത്തരവാദിത്തമില്ലാത്തതുമാണെന്നും വിജയ് സർദേശായി ആരോപിച്ചു. 'ഭാവിയിൽ ഇത്തരമൊരു സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ സഹായിക്കില്ല. മനോഹർ പരീക്കറുടെ മരണത്തോടെ ബിജെപി പൂർത്തിയായി. ഭാവിയിൽ ഈ സംസ്ഥാനം ഭരിക്കാൻ ഒരിക്കലും ബിജെപിയെ ഞങ്ങൾ അനുവദിക്കില്ല' അദ്ദേഹം പറഞ്ഞു.

ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞത് 2017ലായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 40 അംഗ നിയമസഭയിൽ 17 സീറ്റോടെ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 13 സീറ്റായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ഗോവ ഫോർവേഡ് പാർട്ടിക്ക് 3 സീറ്റുകൾ. എം.ജി.പിക്ക് 1 സീറ്റ്. എൻ.സി.പിക്ക് 1 സീറ്റ്. 3 സ്വതന്ത്രർ എന്നിങ്ങനെയായിരുന്നു മറ്റുള്ളവർ.

സ്വാഭാവികമായും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഫലം വന്നതിന്റെ പിറ്റേന്ന് സർക്കാരുണ്ടാക്കാൻ ഗോവയിലെത്താനാണ് അന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് തീരുമാനിച്ചത്. എന്നാൽ ഫലം വന്ന അന്ന് രാത്രി തന്നെ സംസ്ഥാനത്ത് ഇടപെട്ട് ബിജെപി സർക്കാരുണ്ടാക്കി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. അന്നതിന് സഹായിച്ചത് പൊതുവേ മതേതര കക്ഷിയെന്ന് കരുതുന്ന ഗോവ ഫോർവേഡ് പാർട്ടിയായിരുന്നു. ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് എംഎൽഎമാരെയും മന്ത്രിമാരാക്കി. പാർട്ടി അദ്ധ്യക്ഷൻ വിജയ് സർദേശായിയെ ഉപമുഖ്യമന്ത്രിയും.

വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ്‌ പാർട്ടിയുടെ പിന്തുണയോടെ മനോഹർ പരീക്കർ മുഖ്യമന്ത്രി ആകുകയായിരുന്നു. പരീക്കറുടെ മരണ ശേഷം പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിലുള്ള സർക്കാരിനേയും ഗോവ ഫോർവേഡ്‌ പാർട്ടി പിന്തുണച്ചു. എന്നാൽ കഴിഞ്ഞ വർഷം ജൂലായിയിൽ 10 കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സർദേശായിയേയും മറ്റു രണ്ട് ജിഎഫ്പി മന്ത്രിമാരേയും പ്രമോദ് സാവന്ദ് പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP