Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാർട്ടേർഡ് ഫ്‌ളൈറ്റ്: കോവിഡ് പരിശോധന അപ്രായോഗികം; സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

ചാർട്ടേർഡ് ഫ്‌ളൈറ്റ്: കോവിഡ് പരിശോധന അപ്രായോഗികം; സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

സ്വന്തം ലേഖകൻ

മനാമ: ജൂൺ 20 മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് ഫ്‌ളൈറ്റിൽ യാത്രചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അപ്രായോഗികമാണെന്നും, നാടണയാനുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനയുടെ അമിത ചെലവ് താങ്ങുവാൻ സാധിക്കില്ല. ഗർഭിണികളും, മറ്റു രോഗികളുമടക്കം നിരവധി പേരാണ് ചാർട്ടേർഡ് ഫ്‌ളൈറ്റുകളിലെ യാത്രക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അവരെയെല്ലാം പ്രയാസപ്പെടുത്തുന്ന തീരുമാനമാണിത്.

സംസ്ഥാന സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ അപ്രായോഗികമായ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും, പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP