Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണത്തിന് മുമ്പ് സുശാന്ത് ഫോണിൽ വിളിച്ചത് കാമുകി നടി റിയ ചക്രബർത്തിയെ; ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ഫോൺ വിളിച്ചു; ഇരുവരെയും ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്; സുശാന്തിന്റെ നവംബറിൽ വിവാഹം കഴിക്കാനിരുന്ന അജ്ഞാത സുന്ദരി റിയ തന്നെയോ? വിവാഹം തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി ബന്ധു; താരം അവസാനമായി ജോലിക്കാരനോട് പറഞ്ഞത് 'അടുത്ത ശമ്പളം തരാൻ കഴിയുമോ എന്നറിയില്ല' എന്ന്; തൂങ്ങി മരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തം; നിഗൂഢത നീങ്ങാതെ സുശാന്തിന്റെ മരണം

മരണത്തിന് മുമ്പ് സുശാന്ത് ഫോണിൽ വിളിച്ചത് കാമുകി നടി റിയ ചക്രബർത്തിയെ; ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ഫോൺ വിളിച്ചു; ഇരുവരെയും ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്; സുശാന്തിന്റെ നവംബറിൽ വിവാഹം കഴിക്കാനിരുന്ന അജ്ഞാത സുന്ദരി റിയ തന്നെയോ? വിവാഹം തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി ബന്ധു; താരം അവസാനമായി ജോലിക്കാരനോട് പറഞ്ഞത് 'അടുത്ത ശമ്പളം തരാൻ കഴിയുമോ എന്നറിയില്ല' എന്ന്; തൂങ്ങി മരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തം; നിഗൂഢത നീങ്ങാതെ സുശാന്തിന്റെ മരണം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കഴിഞ്ഞ ദിവസം ബാന്ദ്രയിലെ വസതിയിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിലെ നിഗൂഢത നീങ്ങുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം സുശാന്ത് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. വസതിയിലെ മുറിയിലെ ഫാനിൽ തൂങ്ങിയാണ് സുശാന്ത് മരിച്ചത്. അതേസമയം സുശാന്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ബോളിവുഡ് താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത് അദ്ദേഹത്തിന്റെ കസിനാണ്.

നവംബർ മാസത്തിൽ വിവാഹം പ്ലാൻ ചെയ്തിരുന്നതായി ഇയാൾ പറയുന്നു. മുംബൈയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന രീതിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. തയ്യാറെടുപ്പുകൾക്കായി ബിഹാറിലെ പാറ്റ്‌നയിലുള്ള കുടുംബം മുംബൈയിൽ എത്താൻ പ്ലാൻ ഉണ്ടായിരുന്നെന്നും സുശാന്തിന്റെ ബന്ധു വെളിപ്പെടുത്തി. അതേസമയം വധു ആരാണ് എന്ന കാര്യത്തെ കുറിച്ച് ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടില്ല. ടെലിവിഷൻ നടി അങ്കിത ലോഖണ്ഡേയുമായുള്ള പ്രണയം വർഷങ്ങൾക്ക് മുൻപേ അവസാനിച്ചെങ്കിലും വീണ്ടും മറ്റൊരു നടിയുടെ പേര് സുശാന്തിനൊപ്പം ഗോസിപ് കോളങ്ങളിൽ നിറഞ്ഞിരുന്നു.

പൊതുവിടങ്ങളിൽ നടി റിയ ചക്രബർത്തിക്കൊപ്പം കണ്ടതിനെ തുടർന്നായിരുന്നു ഗോസിപ്. ഇവർ ഡേറ്റിംഗിൽ ആണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമെന്ന് ഇരുവരും വ്യക്തത വരുത്തി പൊതുവിടങ്ങളിൽ നടി റിയ ചക്രബർത്തിക്കൊപ്പം കണ്ടതിനെ തുടർന്നായിരുന്നു ഗോസിപ്. റിയയെ തന്നെ വിവാഹം കഴിക്കാനായിരുന്നു സുശാന്ത് ഒരുങ്ങിയിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മരിക്കുന്നതിന് മുൻപ് സുശാന്ത് ഫോണിൽ വിളിച്ച സുഹൃത്തുക്കളുടെ പട്ടികയിലും റിയ ചക്രബർത്തിയുടെ പേരുണ്ടായിരുന്നു.

നടി റിയ ചക്രബൊർത്തിയേയും ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്. മരിക്കുന്നതിന് തലേന്ന് സുശാന്ത് രണ്ട് സുഹൃത്തുക്കളെയും വിളിച്ചതായി പൊലീസ് കണ്ടെത്തി. സുശാന്ത് സിംഗിന്റ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ആരോപണമുയർന്ന സാഹചര്യത്തിൽ സുശാന്തിന്റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. സംസ്‌കാര ചടങ്ങുകൾക്കായി പാറ്റ്‌നയിലെ കുടുബ വീട്ടിലെത്തിയപ്പോഴാണ് സുശാന്തിന്റെ അമ്മാവൻ മരണത്തിൽ ദുരൂഹത ആരോപിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്നും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ലെന്നും സുശാന്തിന്റെ അമ്മാവൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കളെ കണ്ട ശേഷം ബീഹാറിലെ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആവശ്യപ്പെട്ടു. എന്നാൽ, സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിയിട്ടില്ല. മരിക്കും മുൻപ് തലേന്ന് രാത്രി സുശാന്ത് ഫോൺ വിളിച്ചതായി കണ്ടെത്തിയ നടി റിയാ ചക്രബൊർത്തിയുടേയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി രേഖപ്പെടുത്തും. അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സിച്ച മനഃശാസ്ത്രജ്ഞനെയും പൊലീസ് ചോദ്യം ചെയ്യും. ഈ മാസം ആറാം തീയതിയാണ് സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാൻ ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും. ബന്ധുക്കൾക്ക് വിട്ട് കൊടുക്കും മുൻപ് മൃതദേഹത്തിൽ നിന്ന് കോവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

അതേസമയം ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെങ്കിലും സുശാന്തിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. സുശാന്ത് അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകളും ഇപ്പോൾ ചർച്ചയാകുകയാണ്. മരണം മുന്നിൽ കണ്ടപോലെയാണ് സുശാന്തിന്റെ വാക്കുകൾ. അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാർക്കുള്ള മുഴുവൻ ശമ്പളവും സുശാന്ത് നൽകിയിരുന്നു. സുശാന്തിന്റെ മരണം ജോലിക്കാരേയും ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

മരിക്കുന്നതിന് തലേന്ന് വീട്ടിൽ കൂട്ടുകാർക്കൊപ്പം ഏറെനേരം ചെലവഴിച്ചതായും റിപ്പോർട്ട് ഉണ്ട്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് സുശാന്ത് ഉറങ്ങാൻ കിടന്നത്. അതിനാൽ രാവിലെ എഴുന്നേൽക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം നടന്റെ സുഹൃത്തുക്കൾ സ്ഥിരീകരിച്ചിട്ടില്ല. മുംബൈ ബാന്ദ്രയിലെ ജോഗേഴ്‌സ് പാർക്കിലുള്ള മൗണ്ട് ബ്ലാൻക് അപാർട്‌മെന്റിലാണ് സുശാന്ത് താമസിച്ചിരുന്നത്. സുശാന്തിനൊപ്പം മൂന്ന് വീട്ടുജോലിക്കാരും ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം.

ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രജ്പുതിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും മുറിയിൽനിന്നു പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും മുറിയിൽ കടന്നത്. തുടർന്ന്, പൊലീസിൽ വിവരം അറിയിച്ചു. ലോക്ഡൗൺ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടിൽ കഴിഞ്ഞിരുന്നത്. ഉച്ചയോടെ വീട്ടുജോലിക്കാരിൽ ഒരാൾ പോയി വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ സംശയം തോന്നിയ ഇയാൾ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. മുറി തുറക്കാനാവാതിരുന്നതോടെ ഇദ്ദേഹത്തിന്റെ സുഹൃത്ത് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് 12.30 യോടെ വാതിൽ തള്ളി തുറന്നപോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP