Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ബൾബും ഒരു ടിവിയും മാത്രം പ്രവർത്തിച്ച വൈദ്യുതി മന്ത്രിയുടെ നാട്ടുകാരിക്ക് ലഭിച്ചത് 11,359 രൂപയുടെ ബിൽ; കഴിഞ്ഞ തവണ ലഭിച്ചത് 292 രൂപയുടെ ബിൽ; ലോക്ക് ഡൗണിന് ശേഷമുള്ള ബിൽ കണ്ട് ഞെട്ടി പാവം കുടുംബം; കൂലിപ്പണിക്ക് പോയില്ലെങ്കിൽ അടുപ്പ് പുകയാത്ത വീട്ടിൽ വന്നത് കഴുത്തറപ്പൻ ബിൽ; ഡോർ ലോക്ക് ബില്ലിനത്തിൽ കെ.എസ്.ഇ.ബിയുടെ തീവെട്ടി കൊള്ള തുടരുന്നു; പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടിയും

മറുനാടൻ ഡെസ്‌ക്‌

രാജാക്കാട്: വൈദ്യുത മന്ത്രി എം.എം. മണിയുടെ നാട്ടുകാരിയായ രാജാക്കാട് മറ്റത്തിൽ രാജമ്മയുടെ വീട്ടിൽ ആകെയുള്ളതു രണ്ടു ബൾബും ഒരു ടിവിയും. ഇത്തവണ ലഭിച്ചത് 11,359- രൂപയുടെ വൈദ്യുതി ബിൽ. കഴിഞ്ഞ തവണത്തെ 292 രൂപയുടെ 40 മടങ്ങ്. ഒരു ദിവസം ഏലത്തോട്ടത്തിൽ കൂലിപ്പണിക്കു പോയില്ലെങ്കിൽ അടുപ്പ് പുകയാത്ത വീട്ടിലാണ് ഈ സ്ഥിതി.ബില്ലിൽ 5601 രൂപയും ഡോർ ലോക് (ഡിഎൽ) അഡ്ജസ്റ്റ്‌മെന്റ് എന്ന ഇനത്തിൽപ്പെടുത്തിയിരിക്കുകയാണ്. ലോക്ഡൗൺ മൂലം മീറ്റർ റീഡിങ് നടത്താതിരുന്ന നാലു മാസത്തെ ഉപയോഗത്തിന്റെ പകുതിയാണ് ഡോർ ലോക് അഡ്ജസ്റ്റ്‌മെന്റ്.

വയറിങ് പ്രശ്‌നം മൂലമുള്ള വൈദ്യുതിച്ചോർച്ചയാണു ബിൽ കൂടാൻ കാരണമെന്നു കെഎസ്ഇബി പറയുന്നു. മേഖലയിൽനിന്നു മറ്റുചിലരും പരാതിയുമായി ചെന്നപ്പോൾ എർത്ത് വയറിങ് പ്രശ്‌നമാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്. മന്ത്രി മണിയുടെ പഞ്ചായത്തായ ബൈസൺവാലിയുടെ അയൽ പഞ്ചായത്താണു രാജാക്കാട്. മന്ത്രിയുടെ മൂത്തമകൾ സതി കുഞ്ഞുമോനാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്. അമിത വൈദ്യുതി ബിൽ ഈടാക്കി കേരളത്തിലെ സാധാരണക്കാരുടെ ചൂഷണം ചെയ്ത കെ.എസ്.ഇ.ബിക്കെതിരെ മറുനാടൻ മലയാളിയാണ് ആദ്യം പ്രതികരിച്ച് രംഗത്തെത്തിയത്. എന്നാൽ പൊതുജന വികാരത്തിനെതിരെ കെ.എസ്.ഇ.ബി ട്രോൾ പരിഹാസവുമായിട്ടാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ അമിത വൈദ്യുതി ബിൽകൊള്ളക്കെതിരെ വിളക്കണച്ച് പ്രതിഷേധവുമായി യുവാവ്വവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാസെ കൂടിയ വൈദ്യുതി ബിൽ കണ്ട് ഞെട്ടി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ യുവാവ് രംഗത്ത് വന്നതിന് പിന്നാലെ പ്രശ്നം ഏറ്റെടുത്ത് രംഗത്തെത്തുകയാണ് യു.ഡി.എഫും. പ്രത്യക്ഷ പ്രതിഷേധവുമായി വിളക്ക് അണച്ച പ്രതിഷേധവുമായിട്ടാണ് യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 17ന് രാത്രി 9 മണിക്കാണ് 3 മിനിട്ട് നേരം വിളക്ക് അണച്ച് സംസ്ഥാനം ഒട്ടാകെ പ്രതിഷേധിക്കാൻ യു.ഡി.എഫ് ആഹ്വാനം ചെയ്്തിരിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ജനം നട്ടം തിരിയുമ്പോൾ ഈ കൊള്ള അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

'ലൈറ്റ്സ് ഓഫ് കേരള' എന്ന പ്രതിഷേധത്തിൽ എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.സർക്കാർ നടപടിക്കെതിരെ 'ചേഞ്ച്.ഒ.ആർ.ജി' എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ പ്രതിഷേധ പ്രചാരണവും ആരംഭിക്കും. ഇതിലൂടെ ഓൺലൈനായി പരാതി നൽകി പ്രതിപക്ഷ നേതാവ് തുടക്കം കുറിക്കും. തിരുത്തലിനു സർക്കാർ തയാറാകുന്നതു വരെ ഓൺലൈൻ ജനകീയ ക്യാംപെയ്ൻ തുടരുമെന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.മീറ്റർ റീഡിങ് എടുക്കുന്നതിലെ കാലതാമസത്തിന്റെ പേരു പറഞ്ഞും ഉയർന്ന സ്ലാബിലേക്ക് ഉപഭോക്താക്കൾ മാറിയെന്നു സാങ്കേതിക ന്യായം ചൂണ്ടിക്കാട്ടിയും ജനങ്ങളെ പിഴിയുകയാണു കെഎസ്ഇബിയെന്നു ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ഏതു വൈദ്യുതി ഉപഭോക്താവിനോടു ചോദിച്ചാലും അവർക്കു പരാതിയുണ്ട്. പ്രശ്നം പരിശോധിച്ചു തിരുത്തുമെന്നു സർക്കാർ വ്യക്തമാക്കിയിട്ട് ഒന്നരയാഴ്ച കഴിഞ്ഞു. വ്യവസായ ഉപഭോക്താക്കളെയും ഞെക്കിപ്പിഴിയുകയാണെന്നും ചെന്നിത്തല പ്രതികരിക്കുന്നു.

അമിത വൈദ്യുതി നിരക്കിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ 756 കെഎസ്ഇബി ഓഫിസുകൾക്കു മുന്നിൽ 16 ന് കോൺഗ്രസ് ധർണ നടത്തും. 19 ന് വൈകിട്ട് അഞ്ചിനു വീട്ടമ്മമാർ പ്രതീകാത്മകമായി വീടുകൾക്കു മുന്നിൽ വൈദ്യുതി ബിൽ കത്തിക്കും. ബിപിഎല്ലുകാർക്കു 3 മാസത്തെ വൈദ്യുതി നിരക്ക് പൂർണമായും സൗജന്യമാക്കാനും സാധാരണക്കാർക്കു 30% കുറയ്ക്കാനും കെഎസ്ഇബി തയാറാകണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

ലോക്ഡൗൺ കാരണം വരുമാന മാർഗം നിലച്ച് അതീവ പ്രയാസത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ഉയർന്ന വൈദ്യുതി ചാർജ് ഈടാക്കുന്ന കെ.എസ്.ഇ.ബിയുടെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. രണ്ട് മാസത്തെ വൈദ്യുതി ബില്ലാണ് സാധാരണ തയാറാക്കുന്നത്. ലോക്ഡൗൺ കാരണം റീഡിങ് വൈകി നടക്കുമ്പോൾ വൈകിയ ദിവസം കൂടി റീഡിങ്ങിൽ ഉൾപ്പെടുത്തി ബിൽ തയാറാക്കുമ്പോൾ നിരക്ക് നിശ്ചയിക്കുന്ന സ്ലാബിൽ മാറ്റമുണ്ടാകും. ഓരോ യൂനിറ്റിനും ഉയർന്ന നിരക്ക് നൽകേണ്ടി വരും. റീഡിങ് വൈകിയതിന് വൻ തുക ജനം പിഴ നൽകേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ മാസത്തെ ബിൽ തുകയിൽ പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വാർഷിക അടിസ്ഥാനത്തിൽ എല്ലാ വർഷവും വാങ്ങുന്ന അഡീഷനൽ കാഷ് ഡിപ്പോസിറ്റ് ഈ വർഷം വർധിച്ച തോതിൽ ഈടാക്കേണ്ടതില്ലെന്നു തീരുമാനം എടുത്തിരുന്നതായി കെഎസ്ഇബി.വ്യക്തമാക്കിയിരിക്കുന്നത്.

സ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന കാലത്തെ വൈദ്യുതി ബിൽ തുക തിരികെ നൽകുമെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ്‌പിള്ള. ഇനിയുള്ള മാസങ്ങളിലെ ബില്ലുകളിൽ ഈ തുക കുറയ്ക്കും. ഫിക്‌സഡ് ചാർജിൽ 25% ഒഴിവാക്കും. ബാക്കി തുക ഡിസംബർ 15 ന് അകം അടച്ചാൽ മതിയെന്നും ചെയർമാൻ പറഞ്ഞു. സ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന സമയത്തെ ബിൽ തുക വളരെ കൂടുതലാണെന്നു വ്യാപക പരാതികൾ ഉയർന്നിരുന്നു.

ഗാർഹിക വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് അമിത തുക ഈടാക്കിയിട്ടില്ലെന്നും ലോക്ഡൗണിൽ വൈദ്യുതി ഉപയോഗം കാര്യമായി കൂടിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. മീറ്ററിൽ രേഖപ്പെടുത്തിയ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണു ബിൽ.

നടൻ മണിയൻ പിള്ള രാജുവിനു നൽകിയത് അദ്ദേഹം ഉപയോഗിച്ച വൈദ്യുതിക്കുള്ള ബിൽ മാത്രമാണെന്നു ചെയർമാൻ പറഞ്ഞു. മാസം 7000 രൂപ വൈദ്യുതി ബിൽ അടച്ചിരുന്ന സ്ഥാനത്ത് ഈ മാസം 42,300 രൂപയുടെ ബിൽ ആണു കെഎസ്ഇബി നൽകിയതെന്നു നടൻ പരാതിപ്പെട്ടിരുന്നു. തെറ്റു സംഭവിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ നഷ്ടപരിഹാരം നൽകാനും തയാറാണെന്നു ചെയർമാൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP