Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനാമിക ശുക്ലയുടെ പേരിലുള്ള ആൾമാറാട്ടം; കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ ജോലി നോക്കിയിരുന്ന യുവതി അറസ്റ്റിൽ

അനാമിക ശുക്ലയുടെ പേരിലുള്ള ആൾമാറാട്ടം; കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ ജോലി നോക്കിയിരുന്ന യുവതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ലക്‌നൗ: അനാമിക ശുക്ല എന്ന പേരിലുള്ള വിദ്യാഭ്യാസ രേഖകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വിവിധ സ്‌കൂളുകളിൽ അദ്ധ്യാപക ജോലി ചെയ്തു പണം തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. അംബേദ്കർനഗർ ജില്ലയിലെ രാംനഗറിൽ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ ഒരു വർഷമായി ജോലി ചെയ്തിരുന്ന അനിത ദേവിയാണ് അറസ്റ്റിലായത്.

പുഷ്‌പേന്ദ്ര എന്നയാൾ ആണു തനിക്കു ജോലി ശരിയാക്കി തന്നതെന്ന് അനിത പൊലീസിനോട് പറഞ്ഞു. എല്ലാ മാസവും 10,000 രൂപയാണ് ശമ്പളം ലഭിച്ചിരുന്നതെന്നും ബാക്കി 22,000 രൂപ പുഷ്‌പേന്ദ്രയാണ് കൈപ്പറ്റിയിരുന്നതെന്നും അവർ പറഞ്ഞു. യുപിയിലെ 6 ജില്ലകളിലെ 9 സ്‌കൂളുകളിൽ നടന്ന തട്ടിപ്പിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP