Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമ കഴിഞ്ഞാൽ സുശാന്തിന് ഏറ്റവും പ്രണയം വാഹനങ്ങളോടും; സ്പ്രീഡ് ത്രില്ലായിരുന്ന സുശാന്തിന്റെ വാഹന ശേഖരത്തിലെ ഏറ്റവും മുന്തിയ വാഹനം വേഗരാജാവായ മസെരാട്ടി ക്വാട്രോപോർട്ട്; ലംബോർഗിനിയും നിസാൻ ജിടിആറും ലാൻഡ് റോവർ റേഞ്ച് റോവർ കാറുകളും താരത്തിന്റെ മനം കവർന്ന വാഹനങ്ങൾ; എം എസ് ധോണിയെ പോലെ ബൈക്കുകളോടും സ്പോർട്സ് ബൈക്കുകളെയും പ്രണയിച്ചു

സിനിമ കഴിഞ്ഞാൽ സുശാന്തിന് ഏറ്റവും പ്രണയം വാഹനങ്ങളോടും; സ്പ്രീഡ് ത്രില്ലായിരുന്ന സുശാന്തിന്റെ വാഹന ശേഖരത്തിലെ ഏറ്റവും മുന്തിയ വാഹനം വേഗരാജാവായ മസെരാട്ടി ക്വാട്രോപോർട്ട്; ലംബോർഗിനിയും നിസാൻ ജിടിആറും ലാൻഡ് റോവർ റേഞ്ച് റോവർ കാറുകളും താരത്തിന്റെ മനം കവർന്ന വാഹനങ്ങൾ; എം എസ് ധോണിയെ പോലെ ബൈക്കുകളോടും സ്പോർട്സ് ബൈക്കുകളെയും പ്രണയിച്ചു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് സ്‌പോർട്ടിങ് ബൈക്കുകളോടുള്ള പ്രണയം ഏറെ പ്രശസ്തമാണ്. ബൈക്കുകളിൽ നഗരം ചുറ്റിയടിക്കുക എന്നതായിരുന്നു ധോണിയുടെ ഇഷ്ടപരിപാടി തന്നെ. അദ്ദേഹത്തിന്റെ ശേഖരത്തിലും ഇഷ്ട ബൈക്കുകൾ ഉണ്ടായിരുന്നു. അതുപോലെ തന്നെയാണ് ധോണിയുടെ ബയോപിക്കിൽ നായകനായ സുശാന്ത് സിങ് രജ്പുത്തിന്റെ കാര്യവും. അദ്ദേഹവും പല ബോളിവുഡ് താരങ്ങളെയും പോലെ വാഹനപ്രേമി കൂടിയായിരുന്നു. അത്യാഡംബര കാറുകളുടെയും സൂപ്പർ ബൈക്കുകളുടെയും വലിയ ശേഖരം തന്നെ ഈ ബോളിവുഡ് നടന്റെ ഗ്യാരേജിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇതിനുപുറമെ, അദ്ദേഹത്തിന്റെ പ്രിയ വാഹനങ്ങളുടെ പട്ടികയിൽ ലംബോർഗിനിയുമുണ്ടായിരുന്നു. വേഗരാജാവായ മസെരാറ്റി ക്വാട്രോപോർട്ട് ആയിരുന്നു സുശാന്തിന്റെ വാഹനശേഖരത്തിലെ ഏറ്റവും മുന്തിയ വാഹനം. 3.0 ലിറ്റർ വി8 ഡീസൽ എൻജിൻ കരുത്തേകുന്ന ഈ വാഹനം 571 ബിഎച്ച്പി പവറും 600 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. 310 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ വാഹനം 4.8 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. 2.49 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില.

നിസാൻ ജിടിആറും അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ കരുത്തൻ മോഡലായിരുന്നു. 3.8 ലിറ്റർ വി6 ട്വിൻ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എൻജിൻ 562 ബിഎച്ച്പി പവറും 637 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 3.2 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ വാഹനത്തിന് 2.12 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില.

ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനമായ ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക് എച്ച്എസ്ഇ ഡൈനാമിക് അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ പ്രധാന എസ്യുവി. 62.96 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില. 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 177 ബിഎച്ച്പി പവറും 430 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

കാറുകൾക്ക് പുറമെ, സൂപ്പർ ബൈക്കുകളും സുശാന്തിന് പ്രിയപ്പെട്ടവയായിരുന്നു. ബിഎംഡബ്ല്യു കെ1300ആർ സ്പോർട്സ് ബൈക്കായിരുന്നു അദ്ദേഹത്തിന്റെ ഇരുചക്ര വാഹനങ്ങളിൽ കരുത്തൻ. 1300 സിസി എൻജിൻ 173 ബിഎച്ച്പി പവറും 140 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ധൂം-3-യിൽ അമീർ ഖാൻ ഉപയോഗിക്കുന്ന ഈ വാഹനത്തിന് 25.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. സുശാന്തിന്റെ വിയോഗത്തോടെ ഈ വാഹനങ്ങളും താൽക്കാലികമായി അനക്കമറ്റു കിടക്കുകയാണ്.

സിനിമാരംഗത്തേക്ക് സുശാന്ത് സിങ് രജ്പുത് കടന്നുവന്നതും നൃത്തങ്ങളിലൂടെയാണ്. നൃത്തരംഗത്തു നിന്നുമാണ് അദ്ദേഹം സിനിമയിലേക്കും ചുവടുവെച്ചത്. മുംബൈയിലെ പ്രശസ്തമായ ബാരി ജോൺ തിയേറ്റർ ആക്ഷൻ ഗ്രൂപ്പിൽ സുശാന്ത് ചേർന്നിരുന്നു സുശാന്ത്. അവിടെ നിന്നാണ് അഭിനയത്തിലേക്കം ചുവടുവെച്ചത്. താര രാജാക്കന്മാർ അടക്കി വാണിരുന്ന ബോളിവുഡിൽ കയറിപ്പറ്റുക എന്നത് ഒരു തുടക്കക്കാരനെ സംബന്ധിച്ച് കഠിനമായ കാര്യമായിരുന്നെങ്കിൽ തനിക്കത് അങ്ങനെ ആയിരുന്നില്ല എന്ന് സുശാന്ത് പറയുന്നു. അതിനൊരു കാരണം പറയുന്നുണ്ട് സുശാന്ത്: നൃത്തമാണെങ്കിലും ആയോധനകലയാണെങ്കിലും നാടകമാണെങ്കിലും ചെയ്യുന്ന ഓരോ കാര്യത്തെയും താൻ പ്രണയിച്ചതുകൊണ്ടാണത്.

ജൂനിയർ ആർടിസ്റ്റായി സിനിമയിൽ പ്രവർത്തിച്ച കാലത്ത് ഒറ്റമുറി വീട്ടിലെ താമസത്തിനിടയിൽ നിത്യവും ചെയ്തു പോന്നിരുന്ന പാചകവും വീട് വൃത്തിയാക്കലും വരെ ഞാൻ ഇഷ്ടത്തോടെയാണ് ചെയ്തിരുന്നത്. നാടകത്തിൽ നിന്നും സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമുള്ള തന്റെ യാത്രയിൽ ഇതുവരെ നിരാശ ഉണ്ടായിട്ടില്ലെന്നും സുശാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. അത്രയും ആത്മാർഥമായാണ് സുശാന്ത് സിനിമയെ പ്രണയിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP