Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്നു ഹോക്കി പരിശീലന യോഗ്യത നേടിയത് രണ്ടാം റാങ്കോടെ; ഒളിംപ്യൻ ദിനേശ് നായിക് അടക്കം ഒട്ടേറെ ദേശീയസംസ്ഥാന താരങ്ങളെ വാർത്തെടുത്ത അതുല്യ പ്രതിഭ; കേരളത്തിൽ ഹോക്കിയുടെ പ്രചാരത്തിനു നാല് പതിറ്റാണ്ടിലേറെയായി പ്രയത്‌നിച്ച വ്യക്തിത്വം; ഹോക്കി പരിശീലകൻ ആർ.എസ്.ഷേണായ് വിടവാങ്ങുമ്പോൾ കണ്ണീരണിഞ്ഞ് അനേകം ശിഷ്യന്മാർ

പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്നു ഹോക്കി പരിശീലന യോഗ്യത നേടിയത് രണ്ടാം റാങ്കോടെ; ഒളിംപ്യൻ ദിനേശ് നായിക് അടക്കം ഒട്ടേറെ ദേശീയസംസ്ഥാന താരങ്ങളെ വാർത്തെടുത്ത അതുല്യ പ്രതിഭ; കേരളത്തിൽ ഹോക്കിയുടെ പ്രചാരത്തിനു നാല് പതിറ്റാണ്ടിലേറെയായി പ്രയത്‌നിച്ച വ്യക്തിത്വം; ഹോക്കി പരിശീലകൻ ആർ.എസ്.ഷേണായ് വിടവാങ്ങുമ്പോൾ കണ്ണീരണിഞ്ഞ് അനേകം ശിഷ്യന്മാർ

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലുട നീളം ആയിരക്കണക്കിന് ശിഷ്യന്മാരുള്ള അപൂർവ്വ വ്യക്തിയായിരുന്നു ഹോക്കി പരിശീലകൻ ആർ.എസ്.ഷേണായ്. കേരളത്തിൽ ഹോക്കിയുടെ പ്രചാരത്തിനു നാലു പതിറ്റാണ്ടിലേറെ പ്രയത്‌നിക്കുകയും ഒട്ടേറെ ദേശീയസംസ്ഥാന താരങ്ങളെ വാർത്തെടുക്കുകയും ചെയ്ത ആർ.ശ്രീധർ ഷേണായ് (72) വിടവാങ്ങുമ്പോൾ കണ്ണീരണിയുകയാണ് കായികലോകം. ഒളിംപ്യൻ ദിനേശ് നായിക് അടക്കം ഒട്ടേറെ ദേശീയസംസ്ഥാന താരങ്ങളെയാണ് അദ്ദേഹം വാർത്തെടുത്തത്.

കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നാൽപതോളം സ്‌കൂളുകളിലും സ്വന്തം ഹോക്കി സ്‌കൂളിലുമായി കുട്ടികളെ പരിശീലിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ അഞ്ച് മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്‌കാരം നടത്തി. കേരള സ്പോർട്സ് കൗൺസിൽ മുൻ അംഗവും പരിശീലകനുമായിരുന്നു. ഒളിംപ്യൻ ദിനേശ് നായിക്, ഇന്ത്യൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷിന്റെ പരിശീലകരായ ജയകുമാർ, രമേഷ് കോലപ്പ, സായ് പരിശീലകൻ അലി സബീർ എന്നിവരുടെയും എയർ ഇന്ത്യ, സർവീസസ്, റെയിൽവേസ്, കേരള ടീമുകളിൽ കളിച്ചിട്ടുള്ള ഒട്ടേറെ താരങ്ങളുടെയും പരിശീലകനായിരുന്നു.

പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്നു രണ്ടാം റാങ്കോടെ ഹോക്കി പരിശീലന യോഗ്യത നേടി. അവിടെ ചീഫ് കോച്ചായിരുന്ന ബാൽകിഷൻ സിങ്ങിന്റെ നിർദേശപ്രകാരമാണു കേരളത്തിൽ ഹോക്കി പ്രചരിപ്പിക്കൽ ദൗത്യമായി ഏറ്റെടുത്തത്. 2003ൽ വിരമിച്ച ശേഷം കേരള ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടർ, സിലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

2011ൽ ആർഎസ്.ഷേണായ് സ്‌കൂൾ ഓഫ് ഹോക്കി എന്ന ട്രസ്റ്റിനു രൂപം നൽകി. വീക്ഷണം റോഡിലെ ശങ്കരശേരിയിൽ രംഗനാഥ ഷേണായിയുടെയും യശോദയുടെയും മകനായി 1948 ഏപ്രിൽ ഒന്നിനായിരുന്നു ജനനം. ഭാര്യ: ധനലക്ഷ്മി. മകൾ: ദിവ്യ എസ്.ഷേണായ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP