Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അച്ഛൻ കണ്ണട രാമകൃഷ്ണൻ സിപിഎം പന്തക്കൽ ബ്രാഞ്ചംഗം ഇ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി; അനിയൻ ശരത് സിപിഎം പ്രവർത്തകനും മാഹി നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിക്കൊന്ന കേസിലെയും പ്രതി; പാനൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അറസ്റ്റിലായ സിആർപിഎഫുകാരന്റേത് അടിമുടി ആർഎസ്എസ് കുടുംബം; ആറ് മാസം മുമ്പ് ലീവിനെത്തി തിരിച്ചുപോകാതെ നാട്ടിൽ തുടർന്ന രാഹുൽ മിന്നലാക്രമണം നടത്തിയത് ബുധനാഴ്‌ച്ച രാത്രി

അച്ഛൻ കണ്ണട രാമകൃഷ്ണൻ സിപിഎം പന്തക്കൽ ബ്രാഞ്ചംഗം ഇ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി; അനിയൻ ശരത് സിപിഎം പ്രവർത്തകനും മാഹി നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിക്കൊന്ന കേസിലെയും പ്രതി; പാനൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അറസ്റ്റിലായ സിആർപിഎഫുകാരന്റേത് അടിമുടി ആർഎസ്എസ് കുടുംബം; ആറ് മാസം മുമ്പ് ലീവിനെത്തി തിരിച്ചുപോകാതെ നാട്ടിൽ തുടർന്ന രാഹുൽ മിന്നലാക്രമണം നടത്തിയത് ബുധനാഴ്‌ച്ച രാത്രി

ജാസിം മൊയ്തീൻ

കണ്ണൂർ: പാനൂർ മനേക്കരയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകനും സിആർപിഎഫ് ഉദ്യോഗസ്ഥനുമായ മാഹി പന്തക്കൽ വയലിൽപീടിക 'ശിവഗംഗ'യിൽ രാഹുലിന്റേത് ആർഎസ്എസ് കുടുംബമാണ്. പ്രസ്ഥാനത്തിന് വേണ്ടി വാളേന്തിയവരാണ് കുടുംബത്തിൽ ഉള്ളവരെല്ലാം. വീട്ടിലെ അച്ഛനും സഹോദരനുമടക്കം പുരുഷന്മാരെല്ലാം തന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. എല്ലാവരും പ്രതികളായിട്ടുള്ളത് സിപിഐഎം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസുകളിലും. രാഹുലിന്റെ അച്ഛൻ കണ്ണട രാമകൃഷ്ണൻ സിപിഐഎം പന്തക്കൽ ബ്രാഞ്ച് കമ്മറ്റി അംഗം ഇപി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. അച്ഛന്റെ ആർഎസ്എസ് പാരമ്പര്യം തന്നെയാണ് മക്കളും പിന്തുടരുകയായിരുന്നു.

ഇളയ മകൻ ശരത് 2108ൽ മാഹി പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ ആർഎസ്എസ് ക്രിമിനൽ സംഘത്തിലെ അംഗവും കേസിലെ പ്രതിയുമാണ്. മാഹി നഗരസഭാ അംഗവും സിപിഐഎം പള്ളൂർ ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന കണ്ണിപ്പൊയിൽ ബാബുവിനെ 2018 മെയ് 9നാണ് പത്തോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ ബാബുവിന്റെ വീടിന് നൂറ് മീറ്റർ അകലം മാത്രമുള്ള റോട്ടിലിട്ട് വെട്ടിക്കൊന്നത്. ഈ സംഘത്തിലെ പ്രധാനിയായിരുന്നു ശരത്. ഇത്തരത്തിൽ പാനൂരിലും, മാഹിയിലുമായി നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലും കൊലപാതക ശ്രമങ്ങളിലും പ്രതികളായിട്ടുള്ളവരാണ് ഇന്നലെ അറസ്റ്റിലായ രഹുലിന്റെ കുടുംബാംഗങ്ങൾ.

ബുധനാഴ്ച രാത്രിയാണ് സിആർപിഎഫുകാരനായ രാഹുലിന്റെ നേതൃത്വത്തിലുള്ള ആർഎസ്എസിന്റെ ക്രിമിനൽ സംഘം സിപിഐ എം കിഴക്കെ മനേക്കര ബ്രാഞ്ചംഗം കാട്ടിൽ ചന്ദ്രൻ, കുന്നുമ്മൽ ബ്രാഞ്ചംഗം നാമത്ത്‌പൊയിൽ വിജയൻ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനേക്കര ഇ എം എസ് ഭവനിലെ യുവജന ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് വരാന്തയിൽ സഹപ്രവർത്തകർക്കൊപ്പം നിൽക്കുമ്പോഴാണ് ബൈക്കുകളിലെത്തിയ സംഘം ചന്ദ്രനെ വെട്ടിയത്. ബുധനാഴ്ച രാത്രി 8.20 ഓടെയായിരുന്നു മിന്നലാക്രമണം. തടയാൻ ശ്രമിച്ച നാമത്ത്‌പൊയിൽ വിജയനും പരിക്കേറ്റു. കാലിന് ആഴത്തിലുള്ള വെട്ടേറ്റ ചന്ദ്രന് അടിയന്തര ശസ്ത്രക്രിയ നടത്തി.

ഇരുമ്പ് വടികൊണ്ടാണ് വിജയന് അടിയേറ്റത്. ആയുധധാരികളായ അക്രമികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ചന്ദ്രനെ പിന്നാലെ പിന്തുടർന്ന് വെട്ടിയെങ്കിലും കൊല്ലാനായില്ല. അക്രമത്തിൽ പരിക്കേറ്റ ചന്ദ്രൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ രാഹുൽ സിആർപിഎഫിൽ നിന്നും ആറ് മാസം മുമ്പ് ലീവിനെത്തിയതാണെന്നും പിന്നീട് തിരിച്ചുപോകാതെ നാട്ടിൽ തുടരുകയായിരുന്നു എന്നും പാനൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മാഹിയിലെയും പാനൂരിലെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാഹുൽ. സിആർപിഎഫിൽ നിന്നും ലീവിന് നാട്ടിലെത്തിയ രാഹുൽ ഒരുമാസത്തെ അവധി കഴിഞ്ഞും തിരിച്ചുപോയില്ല. സിആർപിഎഫ് ആസ്ഥാനത്തുനിന്ന് പലവട്ടം കത്ത് വന്നെങ്കിലും ആർഎസ്എസ് ശാഖയും അക്രമവുമായി നാട്ടിൽ കഴിയുകയായിരുന്നു. പള്ളൂരിലെ സിപിഐ എം നേതാവായിരുന്ന കണ്ണിപ്പൊയിൽ ബാബുവിന്റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോയ്യോട്ടുതെരുവിൽ സ്ഥാപിച്ച കട്ടൗട്ടും കോടിയേരി മേഖലയിൽ കൊടിമരങ്ങളും ബോർഡും തകർത്ത സംഘത്തിലും രാഹുലുമുണ്ടായിരുന്നു. സിആർപിഎഫിലെ ജോലിക്കാര്യം പറഞ്ഞ് ബിജെപി നേതാക്കൾ ഇടപെട്ടാണ അന്ന് രാഹുലിനെ രക്ഷിച്ചത്.

സിപിഐഎം കിഴക്കെമനേക്കര ബ്രാഞ്ച് കമ്മറ്റി അംഗമാണ് വെട്ടേറ്റ കാട്ടിൽ ചന്ദ്രൻ. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് വടികൊണ്ട് അടിയേറ്റ് നാമത്ത്‌പൊയിൽ വിജയൻ സിപിഐഎം കുന്നുമ്മൽ ബ്രാഞ്ച് കമ്മറ്റി അംഗമാണ്. ഇരുവരെയും ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ജനങ്ങൾ കോവിഡ് പ്രതിരോധത്തിൽ മുഴുകിയിരിക്കുമ്പോഴും സംഘർഷം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ നീക്കം തിരിച്ചറിയാനും പ്രകോപനങ്ങളിൽ കുടുങ്ങാതെ സംയമനം പാലിക്കാനും സിപിഐഎം ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP